ശേഖറിന്റെ സ്വന്തം അനിത – 5 9അടിപൊളി  

“മോളെ ഇതാണ്

ഞാൻ നിന്നോട് നേരത്തെ പറഞ്ഞിരുന്ന സുധാമണി ചേച്ചി. കോളേജ് ഒക്കെ കഴിഞ്ഞപ്പോൾ ചേച്ചിയുമായിട്ടുള്ള കണക്ഷൻ ഒക്കെ പോയി.” ശേഖർ സുധാമണിയെ ഔപചാരികമായി അനിതയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

“അപ്പോ… സുധാമണി ചേച്ചി… ഇതാണ് എന്റെ ജീവന്റെ ജീവനായ… ഈ ശേഖറിന്റെ സ്വന്തം അനിത…. എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യ.” ശേഖർ തന്നെ സുധാമണിക്ക് പരിചയപ്പെടുത്തി കൊടുത്ത രീതി അനിതയ്ക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. അവൾ അവരെ നോക്കി ചിരിച്ചു.

“ശേഖർ പറഞ്ഞിട്ടുണ്ട് ചേച്ചിയെ പറ്റി.” അനിത സുധാമണിയോട് ഒരല്പം അടുപ്പം കാണിച്ചു.

“ആണോ?… എന്താ പറഞ്ഞത്? നല്ലതാണോ? മോശമാണോ?” സുധാമണി ആകാംക്ഷയോടെ ചോദിച്ചു.

“അതെന്തൊരു ചോദ്യമാണ് എന്റെ ചേച്ചി… ചേച്ചിയെ അറിയാവുന്നവർ ആരെങ്കിലും ചേച്ചിയെ കുറിച്ച് മോശം പറയുമോ?” ശേഖറിന്റെ ചോദ്യം കേട്ട് സുധാമണി ചിരിച്ചു.

“രണ്ടുപേരും എന്തായാലും അകത്തേക്ക് കയറി വാ” ശേഖറിനെയും അനിതയെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് സുധാമണി വീടിനകത്തേക്ക് കയറി.

ഹാളിൽ എത്തിയതും അവരോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് സുധാമണി അടുക്കളയിലേക്ക് പോയി.

“ശേഖർ എന്നോട് മുൻപ് പറഞ്ഞ സുധാമണി ചേച്ചി ഇതുതന്നെയല്ലേ?” അനിത അവളുടെ മനസ്സിലെ സംശയം മുഴുവൻ തീർക്കുന്ന മട്ടിൽ ശേഖറിനോട്‌ ചോദിച്ചു.

“ആകെ ഒരു സുധാമണി ചേച്ചിയെ കുറിച്ച് അല്ലേ ഞാൻ പറഞ്ഞിട്ടുള്ളൂ മോളോട്… ഒന്നിൽ കൂടുതൽ സുധാമണി ചേച്ചിമാരെ പറ്റി പറഞ്ഞിട്ടുണ്ടോ?”

“അതില്ല… പക്ഷേ” അനിത എന്തോ ആലോചിക്കുന്നത് പോലെ പറഞ്ഞു നിർത്തി.

“എന്താണ് മോൾക്ക് ഒരു പക്ഷേ?” ശേഖർ അനിതയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ശേഖർ ആകെ ഒരു സുധാമണി ചേച്ചിയെ കുറിച്ച്

മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ ഞാൻ ഒരിക്കലും അവരുടെ വീട്ടിലേക്ക് ശേഖർ എന്നെ കൊണ്ടുവരുമെന്ന് എക്സ്പെക്ട് ചെയ്തില്ല.”

“മോൾ ഒരിക്കൽ പറഞ്ഞില്ലേ സുധാമണി ചേച്ചിയെ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന്. ഞാനത് ഓർക്കുന്നുണ്ട്.”

“ഞാൻ ഈ വീടൊക്കെ ഒന്ന് നടന്നു കാണട്ടെ? ചേച്ചിയോട് ചോദിക്കണോ?” അനിത സോഫയിൽ നിന്നും എഴുന്നേറ്റു.

“എന്തിന്? മോൾ സ്വന്തം വീട് പോലെ നടന്നു കണ്ടോ.” സോഫയിൽ ഇരുന്ന് ഒരു വീട്ടുകാരനെ പോലെ ശേഖർ പറഞ്ഞു. ശേഖറിന്റെ ഇരിപ്പ് കണ്ടാൽ തോന്നും അത് അവന്റെ വീടാണെന്ന്.

അനിത എഴുന്നേറ്റു. അവൾ ഹാളിലെ ഷെൽഫിൽ വെച്ചിരിക്കുന്ന അലങ്കാര ശിൽപ്പങ്ങൾ ഒക്കെ നോക്കി. അതിനുശേഷം അവൾ മറ്റു മുറികൾ ഒക്കെ നോക്കാൻ തുടങ്ങി. പുറമേ പഴയ വീട് ആണെങ്കിലും അകത്ത് പഴയ തറവാടിനെ ഓർമ്മിപ്പിക്കുന്ന പ്രൗഢിയാണ്. നല്ല വൃത്തിയും വെടിപ്പുള്ള വീടാണ്. അപ്പോഴേക്കും ആവി പറക്കുന്ന ചായയുമായി സുധാമണി അടുക്കളയിൽ നിന്നും വന്നു.

“മോൾ എവിടെ? ബാത്റൂമിൽ പോയോ?” ശേഖറിനൊപ്പം അനിതയെ കാണാഞ്ഞത് കൊണ്ട് സുധാമണി ചോദിച്ചു.

“ഓ ഇല്ല അവൾ ഈ വീടൊക്കെ ഒന്ന് കാണാൻ വേണ്ടി എഴുന്നേറ്റതാണ്.”

“അയ്യോ മുകളിലേക്ക് എങ്ങാനും പോയോ?” സുധാമണി ഒരല്പം പരിഭ്രമത്തോടെയാണ് ചോദിച്ചത്.

“ഏയ് ഇല്ല… എന്താ ചേച്ചി?” ശേഖർ അങ്ങനെ ചോദിച്ചതും അകത്തെ മുറികൾ നോക്കാനായി പോയ അനിത അപ്പോഴേക്കും അവിടെ എത്തി.

“നല്ല ഭംഗിയുള്ള വീടാണ്.” അനിത ചുറ്റും കണ്ണോടിച്ചുകൊണ്ട് സുധാമണിയോടായി പറഞ്ഞു.

“പണ്ട്… എന്റെ ഭർത്താവിന്റെ അച്ഛൻ പണികഴിപ്പിച്ച വീട്… ഞാൻ ഇപ്പോഴും ഭദ്രമായി അങ്ങനെതന്നെ സൂക്ഷിക്കുന്നു.” പഴങ്കഥ എന്തോ പറയുന്ന മട്ടിൽ സുധാമണി

വിവരിച്ചു.

“ഞാൻ മുകളിലത്തെ മുറികൾ ഒക്കെ ഒന്ന് കണ്ടിട്ട് വരാം” അങ്ങനെ പറഞ്ഞുകൊണ്ട് അനിത സ്റ്റെയർ കയറാൻ ഒരുങ്ങി.

“അയ്യോ അത് വേണ്ട… വേറൊന്നും വിചാരിക്കല്ലേ. മോളില് വേറെ ആൾക്കാരുണ്ട്” അങ്ങനെ പറഞ്ഞശേഷം സുധാമണി നിസ്സഹായതയോടെ ശേഖറിനെ നോക്കി. ശേഖറിന് കാര്യം മനസ്സിലായി. അവൻ സുധാമണിയെ നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *