“എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം. എന്റെ മോൾക്ക് എന്തായാലും മോളിലത്തെ മുറികൾ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. മോളിൽ ഒഴിഞ്ഞ മുറി ഉണ്ടെങ്കിൽ ഞാൻ ബുക്ക് ചെയ്യാം. ”
“അത് പിന്നെ..” സുധാമണി പിന്നെയും നിന്ന് പരുങ്ങി.
“എന്താ ചേച്ചിക്ക്… എനിക്ക് മുറി തരാൻ ബുദ്ധിമുട്ടുള്ളതുപോലെ…?” ശേഖറിന്റെ ചോദ്യത്തിൽ ചെറിയൊരു അതൃപ്തി ഉണ്ടായിരുന്നു.
“അയ്യോ അങ്ങനെ ഒന്നുമില്ല… ഞാൻ മോള് കൂടെ ഉള്ളത്കൊണ്ടാ ഒന്നു മടിച്ചത്” സുധാമണി ശേഖറിനെ അർത്ഥം വെച്ച് ഒന്ന് നോക്കി. സുധാമണിയുടെ ആ നോട്ടത്തിന്റെ അർത്ഥം ശേഖറിന് നന്നായിട്ട് മനസ്സിലായി.
“അതൊന്നും എനിക്കൊരു പ്രശ്നമല്ല ചേച്ചി. എന്റെ ഭാര്യയുടെ കാര്യം…. അതോർത്ത് ചേച്ചി പേടിക്കണ്ട… നോ പ്രോബ്ലം… ഞാൻ നോക്കിക്കോളാം” ശേഖർ അങ്ങനെ പറഞ്ഞെങ്കിലും സുധാമണിയുടെ മുഖത്ത് ഒരു ചെറിയ അങ്കലാപ്പ് ബാക്കി ഉണ്ടായിരുന്നു.
“ചേച്ചി മുകളിലത്തെ ഒഴിവുള്ള മുറിയുടെ ഒരു താക്കോൽ ഇങ്ങട് എടുത്തു കൊണ്ടു വാ… ആദ്യം ഞാൻ മോളെ അവിടെ കൊണ്ടു പോയി ഇരുത്തട്ടെ” സുധാമണി അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ശേഖർ പറഞ്ഞു.
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട” സുധാമണിയുടെ പരുങ്ങല് കണ്ടപ്പോൾ അനിത പറഞ്ഞു.
“അയ്യോ ബുദ്ധിമുട്ടൊന്നുമില്ല മോളെ… പിന്നെ മോള്… മോൾക്ക് ഇതൊന്നും പരിചയം കാണില്ല… ഞാൻ
മോളെ ആദ്യമായിട്ട് കാണുവാ… മോള് വാ ചേച്ചി ഒരു കാര്യം പറയാം…” അങ്ങനെ പറഞ്ഞുകൊണ്ട് സുധാമണി അനിതയെ വിളിച്ചു. അനിത ശേഖറിനെ നോക്കി. സുധാമണിക്കൊപ്പം പോകാൻ ശേഖർ ആഗ്യം കാണിച്ചു. വീടിനെക്കുറിച്ചും മറ്റും സുധാമണി അനിതയ്ക്ക് ഒരു ചെറിയ ക്ലാസെടുക്കാൻ കൊണ്ടുപോയതാണെന്ന് മനസ്സിലായി. അത് സുധാമണിയുടെ പതിവ് രീതിയാണ്.
സുധാമണി അനിതയെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. ശേഖർ അപ്പോഴാണ് മേശപ്പുറത്ത് ഉള്ള ഒരു ഫയൽ ശ്രദ്ധിച്ചത്. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“ഇപ്പോഴും ഇതിനൊന്നും മാറ്റമില്ല….” അവൻ തന്നെത്താൻ പറഞ്ഞു. അവൻ ആ ഫയൽ വെറുതെ ഒന്ന് തുറന്നു പരിശോധിച്ചു. ഒരു മെഡിക്കൽ ചെക്കപ്പിന്റെ റിസൾട്ട് ആണ്. എച്ച്ഐവി പോലെയുള്ള എന്തെങ്കിലും ലൈംഗിക രോഗങ്ങളോ മറ്റോ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിന്റെ റിസൾട്ട് ആണ്. 27 വയസ്സുള്ള ഒരു യുവാവിന്റെ ഡീറ്റെയിൽസ് ആണ് റിസൾട്ടിലുള്ളത്. അവന് യാതൊരുവിധ ലൈംഗിക രോഗങ്ങളും ഇല്ല എന്ന് കാണിച്ചു തരുന്ന റിസൾട്ട്. അഭിലാഷ് എന്നാണ് അവന്റെ പേര്. വയനാട്ടിലാണ് സ്ഥലം.
“ഇവൻ വയനാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഇതിന് വേണ്ടി ഇവിടെ വരെ വന്നോ? എന്തെങ്കിലും കാര്യമായിട്ട് കാണും… നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഇനി മൂന്നാറിൽ നിന്ന് ഓട്ടോ പിടിച്ചായാലും വരുമല്ലോ…” ശേഖർ തന്നെത്താൻ പറഞ്ഞു ചിരിച്ചു. അവൻ എന്നിട്ട് സുധാമണി കൊണ്ടുവന്നു വെച്ച ചായ എടുത്തു കുടിച്ചു.
‘ഹോസ്പിറ്റലിൽ എത്തിയ സ്ഥിതിക്ക് അജയനെ വെറുതെ ഒന്ന് വിളിച്ചേക്കാം. എന്തൊക്കെ പറഞ്ഞാലും തനിക്കും അനിതയ്ക്കും ഒരുപാട് ഉപകാരങ്ങൾ ചെയ്തു തന്ന ആളല്ലേ.’ മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ മൊബൈൽ
എടുത്ത് അജയന്റെ നമ്പർ കാൾ ചെയ്തു. അജയൻ പെട്ടെന്ന് തന്നെ ലൈനിൽ കണക്റ്റായി.
“ഹലോ… സർ…” ഫോണിലൂടെ സംസാരിക്കുമ്പോഴും ഉണ്ട് അജയന്റെ ഭവ്യതയും ബഹുമാനവും ഒക്കെ.
“ങാ…. അജയാ അവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?…. ഞങ്ങളിപ്പോൾ കുറച്ച് ദൂരെയാണ്… അത്യാവശ്യം ആണെങ്കിൽ ഞങ്ങൾ വരാം…” അജയൻ വേണ്ട എന്ന് പറയും എന്ന് ഉറപ്പിച്ച് തന്നെയാണ് ശേഖർ അങ്ങനെ പറഞ്ഞത്. അങ്ങോട്ടേക്ക് പോകാൻ ശേഖറിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
“അയ്യോ ഇവിടെ ഒരു കുഴപ്പവുമില്ല…. പിന്നെ കുറുപ്പ് സാർ….” ഞാൻ പറഞ്ഞത് മുഴുപ്പിക്കാതെ പകുതിക്ക് വച്ച് നിർത്തി.
“കുറുപ്പ് സാർ എന്തു പറഞ്ഞു?” കുറുപ്പിന്റെ പേര് കേട്ടതും ശേഖറിന് ചെറിയൊരു വല്ലായ്മ തോന്നി. കുറുപ്പ് ഇനി അജയനോട് വല്ലതും കുത്തി കുത്തി ചോദിച്ച് കാണുമോ എന്നൊരു ചിന്ത പെട്ടെന്ന് ശേഖറിന്റെ മനസ്സിലേക്ക് വന്നു.
