“കുറുപ്പ് സാർ ഞങ്ങൾക്ക് വി ഐ പി റൂം ആണ് ചെയ്തു വച്ചിരിക്കുന്നത്…. വേണ്ട എന്ന് പറഞ്ഞിട്ടും സാറ് അതൊന്നും കേട്ടില്ല…” അജയൻ പറഞ്ഞത് കേട്ടപ്പോൾ ശേഖറിന് ആദ്യം ഒരു വല്ലായ്മ തോന്നി. കുറുപ്പ് ഇനി വേറെ എന്തെങ്കിലും കണ്ടു കൊണ്ടായിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്തത്?. അങ്ങനെയൊരു ചിന്ത അവന്റെ മനസ്സിലേക്ക് ആദ്യം ഒന്ന് കടന്നു കൂടി.
“ഓ അത് സാരമില്ല… ഞാൻ സാറിനോട് നേരത്തെ ഒന്ന് സൂചിപ്പിച്ചിരുന്നു. വി ഐ പി റൂം എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. പിന്നെ എന്റെ കമ്പനി കാർഡിൽ അതൊക്കെ എനിക്ക് കിട്ടുന്ന ഒരു ബോണസ് പോലെ തള്ളി പൊയ്ക്കോളും. പൈസയാകും എന്നോർത്ത് അജയൻ പേടിക്കണ്ട. എനിക്കൊട്ടും പൈസ മുടക്കില്ല” അജയനെ
ആശ്വസിപ്പിക്കാൻ വേണ്ടിയാണ് ശേഖർ അങ്ങനെയൊക്കെ പറഞ്ഞത്. ഭാര്യ ഗർഭിണിയാകുമ്പോൾ ഈ പറഞ്ഞ ബോണസ് ഒക്കെ ശേഖറിന് കിട്ടും. അത് ശേഖറിന്റെ ഭാര്യ ഗർഭിണിയാകുമ്പോൾ മാത്രം. അനിത ഒരു നാലഞ്ച് കൊല്ലത്തേക്ക് ഗർഭിണിയാകണ്ട എന്ന് കരുതി തന്നെയാണ്. തല്ക്കാലം അജയൻ ആ ബോണസ് എടുത്തോട്ടെ. അനിത പ്രീകോഷൻസ് ഒന്നും എടുത്തില്ലായിരുന്നുവെങ്കിൽ പ്രേമലതയെ ഇപ്പോൾ അഡ്മിറ്റ് ചെയ്തത് പോലെ ഒരു ഒൻപത് മാസം കഴിയുമ്പോൾ അവളെയും അഡ്മിറ്റ് ചെയ്യേണ്ടി വന്നേനെ. ആ സ്ഥിതിക്ക് അജയന് അവകാശപ്പെട്ടതാണ് വിഐപി റൂം.
“ശരിയാ അജയാ… എന്നാ നടക്കട്ടെ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്. അതിനു മടി കാണിക്കുകയും ചെയ്യരുത്. പൈസ അല്ല പ്രശ്നം. നമ്മുടെ സുഖവും സുരക്ഷയും ആണ്… നമ്മൾ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്..” വലിയ കരുതലോടെയാണ് ശേഖർ അജയനോട് പറഞ്ഞത്.
“ശരി സാർ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ തീർച്ചയായും സാറിനെ വിളിക്കാം… സാറിനോട് എനിക്കിപ്പോൾ തീർത്താൽ തീരാത്ത നന്ദിയുണ്ട്…”
“ഇതിന് ഒരു നന്ദി പറച്ചിന്റെ ആവശ്യമൊന്നുമില്ല അജയാ… ശരി എന്നാ വന്നിട്ട് കാണാം…”
“വീടിന്റെ താക്കോൽ ഞങ്ങടെ കൈയിലുണ്ട്”
“അത് പ്രോബ്ലം ഒന്നുമില്ല. ഞങ്ങളുടെ കൈയിലും ഉണ്ട് താക്കോൽ. ശരി എന്നാ…” ശേഖർ ഫോൺ കട്ട് ചെയ്തു.
സമയം കുറച്ചു കടന്നുപോയി. അടുക്കളയിൽ നിന്നും സുധാമണിയും അനിതയും പുറത്തേക്ക് വന്നു. സുധാമണിയുടെ മുഖത്ത് ആകെ ഉണ്ടായിരുന്ന അങ്കലാപ്പ് മാറി. ഇപ്പോൾ പഴയതുപോലെ തന്നെ സന്തോഷമാണ്.
“അങ്ങോട്ട് പോയപ്പോൾ ഉള്ള ആളല്ലല്ലോ തിരിച്ചു വരുന്നത്” സുധാമണിയുടെ മുഖത്തെ സന്തോഷം കണ്ട് ശേഖർ പറഞ്ഞു. സുധാമണി അത് കേട്ട് ചിരിച്ചു.
“ഈ മോളെ എനിക്ക്
ഒരുപാട് ഇഷ്ടമായി…” അനിതയെ ചേർത്തുപിടിച്ചുകൊണ്ട് സുധാമണി പറഞ്ഞു. അനിത ശേഖറിനെ നോക്കി പുഞ്ചിരിച്ചു.
“ഇത്ര പെട്ടെന്ന് ഇഷ്ടമായോ? കൊള്ളാമല്ലോ… മോൾക്ക് ഇഷ്ടമായോ സുധാമണി ചേച്ചിയെ….”
“എനിക്കിഷ്ടമായി… എനിക്ക് ചേച്ചിയേയും ഇഷ്ടമായി… ഈ വീടും ഇഷ്ടമായി…” അനിത അങ്ങനെ പറഞ്ഞുകൊണ്ട് സുധാമണിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അത് കണ്ട് സുധാമണിയും അനിതയെ ചേർത്തുപിടിച്ച് കവിളിൽ വാത്സല്യത്തോടെ ഉമ്മ വച്ചു.
“ആഹാ ഇപ്പോൾ രണ്ടുപേരും അടയും ചക്കരയുമായല്ലോ… അപ്പോൾ ഞാൻ പുറത്ത്… സുധാമണി ചേച്ചിയെ അത്രയ്ക്ക് ഇഷ്ടമായെങ്കിൽ മോൾ ഒരു കാര്യം ചെയ്യ്…. ഒരു രണ്ടു മൂന്നു ദിവസം ഇവിടെ നിക്ക് എന്നിട്ട്… നമുക്ക് വീട്ടിൽ പോകാം എന്താ?..” അനിതയെ നോക്കിക്കൊണ്ട് തമാശ രൂപത്തിൽ ശേഖർ പറഞ്ഞു.
“ശേഖർ ഇവിടെ എനിക്കൊപ്പം നിൽക്കുമെങ്കിൽ ഞാനും റെഡി” അനിത ആവേശത്തോടെ പറഞ്ഞു.
സുധാമണിയുടെ വീട്ടിൽ നിൽക്കാൻ അനിത സമ്മതിച്ചത് ശേഖറിന് ചെറിയൊരു അത്ഭുതമായിരുന്നു. പിന്നെ തന്റെ സാന്നിധ്യം ഉണ്ടെങ്കിൽ എവിടെ നിൽക്കാനും അനിത റെഡിയാണ് അതിപ്പോ യുദ്ധം നടക്കുന്ന അതിർത്തിയിൽ ആണെങ്കിലും. എന്നു വെച്ചിട്ട് അനിതയെ നിർത്താൻ പറ്റിയ സ്ഥലം ഒന്നുമല്ല ഇത്.
കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു കൂട്ടുകാരൻ വഴിയാണ് സുധാമണിയെ ശേഖർ പരിചയപ്പെടുന്നത്. ശേഖറിന്റെ കുടുംബവും പശ്ചാത്തലവും ഒക്കെ മനസ്സിലാക്കിയപ്പോൾ സുധാമണിക്ക് വലിയ കാര്യമായി. പണക്കാരായിട്ടുള്ള ആളുകളുമായിട്ട് ഒരു സൗഹൃദം സൃഷ്ടിക്കുന്നത് സുധാമണിയെ പോലെയുള്ളവർക്ക് വലിയ കാര്യം തന്നെയാണ്. എന്നുവെച്ച് ഒരു മൂന്നാംകിട വേശ്യ ഒന്നുമല്ല സുധാമണി. തന്നെത്താൻ കൊടുക്കുന്ന തൊഴിലിൽ നിർത്തിയിട്ട് വർഷങ്ങളായി. പിന്നീടങ്ങോട്ട് കൂട്ടിക്കൊടുപ്പ് മാത്രമേ ഉള്ളൂ. വിവാഹത്തിന് മുമ്പ് അവർ അനിതയെ പോലെ
