“വിളിച്ചായിരുന്നോ?…” ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. ശേഖറിനോട് ആണ് അവന്റെ ചോദ്യം. പക്ഷേ നോട്ടം മുഴുവൻ അനിതയിലാണ്.
ശേഖർ വന്നവനെ അടിമുടി ഒന്ന് നോക്കി. നല്ല ഉയരവും ശരീരവും സൗന്ദര്യവും ഒക്കെയുണ്ട്. ശേഖറിനെ പോലെ തന്നെ. മുഖത്ത് മീശയും താടിയും ഉണ്ട്. കാഴ്ചയിൽ നല്ല സ്മാർട്ട് ആയിട്ടുള്ള പ്രത്യേകിച്ച് ഒരു കുറ്റവും പറയാനില്ലാത്ത സുന്ദരനായ ഒരു ചെറുപ്പക്കാരൻ. നല്ല ഭംഗിയായി അവൻ ഒരുങ്ങിയിട്ടുണ്ട്. ഒരു നല്ല ചുള്ളൻ. ആള് ഫോർമൽ ഡ്രസ്സിൽ ആണ് നിൽക്കുന്നത്. എവിടെയോ ഇന്റർവ്യൂവിന് പോകാൻ വേണ്ടി നിൽക്കുന്നത് പോലെ. മനസ്സിലേക്ക് അപ്പോൾ താഴെ ഉണ്ടായിരുന്ന മെഡിക്കൽ റിപ്പോർട്ട് കടന്നുവന്നു. വയനാട്ടിൽ നിന്ന് വന്നവനാണ് ഇവൻ. ഇവന്റെ മെഡിക്കൽ റിപ്പോർട്ടാണ് താഴെ ഉണ്ടായിരുന്നത്. ഒന്നാം നമ്പർ മുറിയിൽ വരൻ ഇരിക്കുന്നു എന്നാണ് സുധാമണി പറഞ്ഞത്.
“സോറി മാൻ…. റോങ്ങ് റൂം… സോറി” ശേഖർ വലതു കൈ ഉയർത്തിക്കൊണ്ട് ഒരു ക്ഷമാപണം നടത്തുന്നത് പോലെ പറഞ്ഞു.
“ഏതു റൂം ആണ്? ഇത് റൂം നമ്പർ
വൺ ആണ്. ഞാനാണ് വരൻ.” ഒന്നാം നമ്പർ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയവൻ അനിതയെ നോക്കി വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.
അവന്റെ കാമ കണ്ണുകൾ അനിതയെ മൊത്തത്തിൽ കൊത്തി പറിക്കുന്നത് ശേഖർ കണ്ടു. മുൻപൊക്കെ ആയിരുന്നെങ്കിൽ ശേഖർ അതൊക്കെ കണ്ട് നല്ലതുപോലെ എൻജോയ് ചെയ്തേനെ. പക്ഷേ ഇപ്പോൾ എന്താണെന്നറിയില്ല ശേഖറിന് അരിശം ആണ് വന്നത്. അവന് ഉള്ളം കാൽ മുതൽ ഉച്ചി വരെ പെരുത്ത് കയറി.
(തുടരും)
