“നമുക്ക് ആദ്യം പോയി ഒരു സിനിമ കാണാം. കുറെ കാലമായില്ലേ തീയേറ്ററിൽ പോയി സിനിമ
കണ്ടിട്ട്.”
“അതിന് ശേഖറിന് തിയേറ്ററിൽ പോകുന്നത് ഇഷ്ടമല്ലല്ലോ… വീട്ടിൽ തന്നെ ഹോം തിയേറ്റർ സെറ്റപ്പ് ഉള്ളപ്പോൾ…”
“ഇന്നെന്തായാലും തിയേറ്ററിൽ പോയി കാണാം”
“ഓക്കേ ഡിയർ… എല്ലാം ബേബി പറയുന്നപോലെ”
നഗരങ്ങളിലെ കാഴ്ചകൾ ഒക്കെ കണ്ട് അവർ തിയേറ്ററിൽ പോയി സിനിമയ്ക്കു കയറി. ഒരു ക്ലാസിക് ഇംഗ്ലീഷ് മൂവിയാണ്. സിനിമ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ അനിതയുടെ അടുത്ത് മറ്റൊരു ചെറുപ്പക്കാരൻ വന്നിരുന്നു. അത് ശേഖറിന് തീരെ ഇഷ്ടപ്പെട്ടില്ല. സിനിമ കാണുന്നതിന്റെ ഇടയ്ക്ക് അവന്റെ ഭാഗത്ത് നിന്നും ചില തൊടലും പിടിക്കലും ഒക്കെ ശേഖർ ശ്രദ്ധിച്ചു. അനിത പ്രതികരിക്കാത്തത് താൻ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്താൽ ആയിരിക്കും. ഇന്റർവെൽ വരെ ശേഖർ എങ്ങനെയോ പിടിച്ചുനിന്നു.
“നമുക്ക് പുറത്തുപോയി എന്തെങ്കിലും സ്നാക്സ് കഴിക്കാം” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത എഴുന്നേറ്റു. സ്നാക്സ് കഴിക്കുന്ന ശീലം രണ്ടുപേർക്കും ഇല്ല.
“വല്ലാത്ത ബോർ തോന്നുന്നു. നമുക്ക് സിനിമ കണ്ടിന്യൂ ചെയ്യണോ?”
“വേണ്ട ശേഖർ… നമുക്ക് പോകാം” അങ്ങനെ പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും തിയേറ്റർ വിട്ടു.
ശേഖർ വീണ്ടും കാർ ഓടിച്ചു കൊണ്ടുപോയി.
“അയാൾ എന്റെ അടുത്ത് വന്നിരുന്നത് ഇഷ്ടപ്പെട്ടില്ല അല്ലേ” ശേഖർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ കൃസൃതി നിറഞ്ഞ ചിരിയോടെ അനിത ശേഖറിനോട് ചോദിച്ചു.
“അതെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടില്ല. പിന്നെ എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരുന്നതാണ്.”
“ഞാൻ ശേഖറിന്റെ മുഖത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ആദ്യം ഞാൻ കരുതിയത് ശേഖറിന് ഇഷ്ടമായി കാണുമെന്നാണ്. കാരണം ശേഖർ അനിഷ്ടം ഒന്നും കാണിച്ചിരുന്നില്ല. നമുക്ക് സ്നാക്സ് കഴിക്കാൻ പോകാം എന്ന് പറഞ്ഞപ്പോഴാണ് ഇഷ്ടപ്പെട്ടില്ലെന്നു മനസ്സിലായത്. സോറി ഡിയർ…” അങ്ങനെ പറഞ്ഞുകൊണ്ട്
അനിത ശേഖറിന്റെ കവിളിൽ തലോടി.
“അയ്യേ അതിനെന്തിനാ സോറി പറയുന്നത്…. എന്റെ ഈ മോള് വെറും പാവമായി പോയല്ലോ… നമുക്കിടയിൽ ഇങ്ങനെ സോറി ഒന്നും വേണ്ട…” ശേഖർ അനിതയെ കളിയാക്കി ചിരിച്ചു.
“ശരി നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നത്.?”
“ആദ്യം നമുക്ക് നല്ലൊരു റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കാം. അതിനുശേഷം നമുക്കൊരു ഇടം വരെ പോകാനുണ്ട്. എനിക്ക് പരിചയമുള്ള വീടാണ്. കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ ചിലപ്പോഴൊക്കെ പോകുമായിരുന്നു.”
“റിലേറ്റീവിന്റെ വീടാണോ?”
“ഏയ് റിലേറ്റീവിന്റെ അല്ല. അവിടെ ചെന്നിട്ട് ഞാൻ പറയാം. മോൾക്ക് എന്തായാലും ഒരു സർപ്രൈസ് തന്നെയായിരിക്കും. മോൾക്ക് ശരിക്കും ഇഷ്ടപെടും.”
“അതെന്താ?” ശേഖർ പറഞ്ഞത് കേട്ടപ്പോൾ അനിതയ്ക്ക് കൗതുകം.
“അതൊക്കെയുണ്ട് മോൾ ഒരിക്കൽ പോകാൻ ആഗ്രഹിച്ച വീട്… എന്നോട് പറഞ്ഞിട്ടുമുണ്ട്…”
“ആലോചിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ലല്ലോ… സസ്പെൻസ് കള ബേബി ഏത് വീടിന്റെ കാര്യമാ ഈ പറയുന്നത്?”
“അത് നേരിട്ട് കാണുമ്പോൾ മോൾക്ക് മനസ്സിലാവും. അതുവരെ സസ്പെൻസ്” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അനിത അതിനെപ്പറ്റി വേറെ ഒന്നും ചോദിച്ചില്ല.
ശേഖർ നേരെ വണ്ടി ഓടിച്ചു കൊണ്ട് റസ്റ്റോറന്റിലേക്ക് പോയി. നഗരത്തിൽ തന്നെയുള്ള ഫൈവ് സ്റ്റാർ റസ്റ്റോറന്റ് ആൻഡ് ഹോട്ടലാണ്. ഭക്ഷണം കഴിക്കുമ്പോൾ മറ്റു പുരുഷന്മാർ അനിതയെ നോക്കുന്നത് ശേഖർ ശ്രദ്ധിച്ചു. പണ്ടൊക്കെ ഇത് കാണുമ്പോൾ ശേഖറിന് നല്ല ആനന്ദം ആയിരുന്നു. പക്ഷേ ഇപ്പോൾ എന്തൊക്കെയോ ഒരു ചെറിയ മുഷിച്ചിൽ പോലെ ശേഖറിന് തോന്നുന്നുണ്ട്. ഒരുപക്ഷേ താൻ അല്ലാതെ മറ്റു രണ്ടുപേർ അനിതയെ അനുഭവിച്ചത് കൊണ്ടായിരിക്കാം. തിയേറ്ററിൽ ഒരുത്തൻ വന്ന് അനിതയുടെ അടുത്തിരുന്നപ്പോഴും ശേഖറിന് ഇതേ
മുഷിച്ചിൽ തന്നെയായിരുന്നു. സത്യത്തിൽ ഇത് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് അനിതയെ കൊണ്ട് എക്സ്പോസ് ചെയ്യുന്ന വസ്ത്രം ഒന്നും ധരിപ്പിക്കാതിരുന്നത്.
