“ഹലോ… മോനേ ശേഖർ… മോൻ ഇപ്പോൾ എവിടെയാണ്?”
“ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഒരു സ്ഥലം വരെ പോവുകയാണ് ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അനിതയും. സാർ എന്തിനാ വിളിച്ചത്?.” കുറുപ്പിന് ഒരു മുന്നറിയിപ്പ് കൊടുക്കാൻ വേണ്ടി കൂടിയാണ് അനിതയുടെ പേര് കൂടി പറഞ്ഞത്. അനിതയെ ചെക്കപ്പ് ചെയ്യുന്ന കാര്യം അയാൾ എടുത്തിടുകയാണെങ്കിൽ അതിൽ നിന്നും ഒന്ന് രക്ഷപെടാൻ വേണ്ടിയാണ്. അനിത ദേഷ്യപ്പെടില്ലായിരിക്കും. പക്ഷേ അത് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. അത് തൽക്കാലം മുതലെടുക്കണ്ട.
“ആ മോനെ.. പ്രത്യേകിച്ച് പേടിക്കാൻ ഒന്നുമില്ല… ഞങ്ങളിപ്പോൾ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.”
“ഹോസ്പിറ്റലിലേക്ക്… ആര്?” പെട്ടെന്ന് ഹോസ്പിറ്റൽ എന്ന് കേട്ടപ്പോൾ ശേഖർ ഒരല്പം വിരണ്ടു.
“ഒരല്പം മുമ്പ് ആ കൊച്ചിന് പെയിൻ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി. എന്തായാലും ഭാഗ്യത്തിന് ആ സമയത്ത് ഹോസ്പിറ്റലിലെ ആംബുലൻസ് എന്റെ വീടിനടുത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ ഹോസ്പിറ്റലിൽ എത്താറായി”
“പ്രേമലതയുടെ കാര്യമാണ് കുറുപ്പ് സാർ പറയുന്നത്” അനിത കുറുപ്പ് പറയുന്നത് കേട്ട് പറഞ്ഞു.
“അയ്യോ… ഞങ്ങൾ വരണോ അങ്ങോട്ട്?” ശേഖർ സംസാരത്തിൽ ഒരല്പം ടെൻഷൻ കാണിച്ചു.
അവനു ശരിക്കും ടെൻഷൻ ഒന്നുമില്ല. ഒരു നാട്ടുനടപ്പിന് വേണ്ടി അങ്ങനെ കാണിച്ചു എന്ന് മാത്രം. ഹോസ്പിറ്റൽ എന്ന് കേട്ടപ്പോൾ ആദ്യം അവൻ അവന്റെ വീട്ടുകാരെ കുറിച്ചാണ് ഓർത്തത്. പ്രേമലേതയുടെ കാര്യമാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ടെൻഷനൊക്കെ പോയി. ‘പ്രേമലതയെ നോക്കാനും പിന്നെ അനിതയുടെ പൂറ്റിൽ അടിക്കാനും ആണല്ലോ ഇപ്പോൾ അജയൻ വീട്ടിൽ നിൽക്കുന്നത്’.
“ഏയ്… വേണ്ട നിങ്ങൾ ഇപ്പോൾ വന്നിട്ടും കാര്യമൊന്നുമില്ല. അകത്ത് ചിലപ്പോൾ ലേബർ റൂമിലേക്ക് മാറ്റും… സ്കാനിംഗ് ഒക്കെ കഴഞ്ഞിട്ട്… നിങ്ങൾ അഥവാ വന്നാലും നിങ്ങൾക്ക് പുറത്തിരിക്കാനേ പറ്റൂ…. ഇവിടെ ഇപ്പോ ആ കൊച്ചിന്റെ ഹസ്ബൻഡ് ഉണ്ട്… പിന്നെ അവരുടെ അമ്മ… ധൃതിപിടിച്ച് ഇങ്ങോട്ട് വരേണ്ട ഒരു കാര്യവുമില്ല… ഞാൻ നിന്നെ ഒന്ന് വിളിച്ചു പറഞ്ഞെന്നേയുള്ളൂ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.” അത്രയും പറഞ്ഞിട്ട് കുറുപ്പ് ഫോൺ കട്ട് ചെയ്തു
“നമുക്ക് പോണോ?” അനിതയോടാണ് ശേഖറിന്റെ ചോദ്യം. അജയൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക് വീട്ടിൽ ചെന്ന് കഴിഞ്ഞാൽ സൗകര്യമായി അനിതയെ കളിക്കാം. സ്വന്തം ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ് അജയനും. അവൻ കുടുംബസ്നേഹിയാണെന്ന് പലപ്പോഴായി ശേഖർ അറിഞ്ഞ കാര്യമാണ്. അതുകൊണ്ട് അവൻ ഹോസ്പിറ്റലിൽ പ്രേമലതയെ തനിച്ചാക്കി എന്തായാലും വീട്ടിലേക്ക് വരില്ല.
“ശേഖറിന് പോകണം എന്നാണെങ്കിൽ പോകാം. നമ്മൾ ചെന്നിട്ടും വലിയ കാര്യമൊന്നുമില്ല എന്നല്ലേ കുറുപ്പ് സാർ പറഞ്ഞത്. അപ്പോൾ പിന്നെ അവിടുത്തെ കാര്യങ്ങളൊക്കെ അജയനും കുറുപ്പ് സാറും നോക്കിക്കോളും.” ഔട്ടിങ്ങിന്റെ വൈബ് കളയാതിരിക്കാൻ വേണ്ടിയാണ് അനിത പോകണ്ട എന്ന് പറയുന്നതെന്ന് ശേഖറിന് മനസ്സിലായി. അനിത പറഞ്ഞത് കേട്ടപ്പോൾ ശേഖർ വീട്ടിലേക്ക് തിരിച്ചു പോകണ്ട എന്ന് തന്നെ കരുതി.
“എനിക്ക് പോകണമെന്ന് ഒട്ടും താല്പര്യമില്ല. പ്രേമലതയെ നോക്കാൻ വേണ്ടി തന്നെയല്ലേ അജയൻ നിൽക്കുന്നത്. പിന്നെ അവനെക്കൊണ്ട് നമുക്ക് രാത്രിയിൽ ആണല്ലോ ആവശ്യം രാവിലെ ആവശ്യമൊന്നുമില്ലല്ലോ?” ശേഖർ വലിയൊരു തമാശപോലെ പറഞ്ഞതാണ്. അനിത ആ തമാശയ്ക്ക് ചിരിക്കുമെന്നാണ് ശേഖർ കരുതിയത്. ശേഖർ അവളെ നോക്കിയപ്പോൾ ഒരു തമാശ കേട്ട ഭാവമൊന്നും അനിതയ്ക്കില്ല. ശേഖർ പറഞ്ഞ കാര്യം ഗൗരവമായി എടുത്ത രീതിയിലാണ് അനിത ഇരിക്കുന്നത്.
ശേഖർ ഒരു ക്ലിനിക്കിന്റെ അടുത്ത് വണ്ടി നിർത്തി. അനിതയോട് ഇറങ്ങാൻ പറഞ്ഞു. ശേഖറിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എന്തിനാണ് ഏതിനാണ് എന്നൊന്നും അനിത ചോദിച്ചില്ല. ശേഖർ ക്ലിനിക്കിലേക്ക് കയറി റിസപ്ഷനിൽ ചെന്നിട്ട് എന്തൊക്കെ ടെസ്റ്റ് ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുത്തു. റിസപ്ഷനിൽ ഇരിക്കുന്ന സ്ത്രീയ്ക്ക് ശേഖറിനെ മനസ്സിലായി എന്നുള്ള മട്ടിൽ പുഞ്ചിരിച്ചു. ശേഖർ തിരിച്ചു പുഞ്ചിരിക്കാൻ ഒന്നും പോയില്ല. നല്ല ഗൗരവം ഉണ്ടായിരുന്നു ശേഖറിന്റെ മുഖത്ത്. അതിനുശേഷം ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വേണ്ടി രണ്ടുപേരും അകത്തേക്ക് കയറി.
