പണം മാത്രമല്ല.അയാൾക്ക് വേണ്ടതെന്ന് പറഞ്ഞു… ദൈവമേ, എന്നെ രക്ഷിക്കൂ…”
അവൾ വീട് പതുക്കെ പൂട്ടി പുറത്തിറങ്ങി.
കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നത് കൊണ്ട് താക്കോൽ ഇടാൻ പോലും അവൾ ബുദ്ധിമുട്ടി.
ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അവൾക്ക് വല്ലാത്തൊരു ഭയം തോന്നി.
നഗരത്തിലെ ഓരോ തെരുവുവിളക്കുകളും തന്നിലേക്ക് കുറ്റബോധം ചൊരിയുന്നത് പോലെ.
കയ്യിൽ ആ രഹസ്യ വീഡിയോയുമായി തന്നെ കാത്തിരിക്കുന്ന ആ അജ്ഞാതനെ നേരിടാൻ അവൾ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ ഓടിച്ചു തുടങ്ങി.
നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിൽ മൂന്ന് പേർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു.
കാർ റേഡിയോ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ഓരോ കിലോമീറ്റർ കഴിയുന്തോറും അവളുടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.
നതാഷ: “ഇന്ന് രാത്രി അവിടെ ചെല്ലുമ്പോൾ എന്റെ അന്തസ്സ് ഞാൻ പണയപ്പെടുത്തേണ്ടി വരുമോ?
ആ അജ്ഞാതന്റെ മുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വരുമോ?
മാത്യു… എന്നോട് ക്ഷമിക്കൂ. ഈ ഒരു രാത്രി കൊണ്ട് എല്ലാം തീരുമെങ്കിൽ…
ഈ വീഡിയോ എന്നെന്നേക്കുമായി ഇല്ലാതാകുമെങ്കിൽ ഞാൻ എന്തിനും തയ്യാറാണ്….!!”
പോകുന്ന വഴിയിൽ വച്ചു എടിഎം കൗണ്ടറിൽ നിന്നും അവൾ ഒരു അമ്പതിനായിരം രൂപ പിൻവലിച്ചു തന്റെ പേഴ്സിൽ വച്ചു…
കാർ സ്റ്റേഷൻ റോഡിലേക്ക് തിരിഞ്ഞു.
ദൂരെ റേഡിയോ സ്റ്റേഷന്റെ ആ വലിയ ടവർ ഇരുട്ടിൽ ഒരു ഭീമനെപ്പോലെ ഉയർന്നു നിൽക്കുന്നു.
പാർക്കിംഗ് ഏരിയ വിജനമാണ്.
ഒരൊറ്റ ലൈറ്റ് മാത്രം ദൂരെ കത്തുന്നുണ്ട്.
അവിടെ തന്നെ കാത്തിരിക്കുന്ന ആ രൂപത്തെ കാണാൻ നതാഷയ്ക്ക് ധൈര്യം വന്നില്ല.
എങ്കിലും ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ടവളെപ്പോലെ അവൾ ആ ലക്ഷ്യസ്ഥാനത്തേക്ക് തന്റെ വണ്ടി ഓടിച്ചു.
അതേസമയം ലില്ലിയുടെ വാടകവീടിന് സമീപത്തെ വളവിന് മുന്നിൽ സാമിന്റെ ബൈക്ക് ഇരമ്പിക്കൊണ്ട് വന്നുനിന്നു.
നതാഷ ഭയത്തിന്റെ ഇരുളിലേക്ക് കൂപ്പുകുത്തുമ്പോൾ ലില്ലി കാമത്തിന്റെ തടവറയിൽ സാമിനെ വരവേൽക്കാൻ തയ്യാറെടുക്കുകയായിരുന്നു..
നഗരത്തിന്റെ ഒരു വശത്ത് കാമവും പകയും ഭയവും ഇഴചേർന്ന നാടകങ്ങൾ അരങ്ങേറുമ്പോൾ മറ്റൊരു വശത്ത് മാത്യു തന്റെ പ്രൊഫഷണൽ ജീവിതത്തിലെ വലിയ ഒരു പോരാട്ടത്തിന് തയ്യാറെടുക്കുകയായിരുന്നു.
അയാൾ ഹോസ്പിറ്റലിൽ ഒരു എമർജൻസി കേസ് വന്ന് എത്തിയതായിരുന്നു.
ഒരു അപകടത്തിൽ പെട്ട് ജീവിതത്തിനും മരണത്തിനും ഇടയിലായ ഒരു യുവാവ്.
മാത്യു തന്റെ ക്യാബിനിൽ ഇരുന്നു.
പുറത്ത് തിയേറ്ററിൽ നഴ്‌സുമാരും അനസ്തേഷ്യ ഡോക്ടറും അവസാനവട്ട ഒരുക്കങ്ങളിലാണ്.
മാത്യു തന്റെ കണ്ണുകളടച്ചു.
അയാൾക്ക് ചുറ്റുമുള്ള ലോകം ഇപ്പോൾ നിലച്ചുപോയിരിക്കുന്നു.
നതാഷയുടെ മുഖമോ അവരുടെ കുടുംബപ്രശ്നങ്ങളോ ഒന്നും ഇപ്പോൾ അയാളുടെ ചിന്തയിലില്ല.
ഒരു ഡോക്ടർ എന്ന നിലയിൽ ആ ജീവൻ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യം മാത്രമാണ് അയാളുടെ ഉള്ളിൽ.
അയാൾ പതുക്കെ മെഡിറ്റേഷനിലേക്ക് നീങ്ങി.
ഓരോ ശ്വാസവും ദീർഘമായി എടുത്തുകൊണ്ട് തന്റെ ഏകാഗ്രത അയാൾ കൂട്ടി.
ആ സർജറി ടേബിളിൽ കിടക്കുന്ന ആൾക്ക് മാത്യു ഇപ്പോൾ ദൈവത്തിന്റെ കൈകളാണ്.
അയാളുടെ വിരലുകൾക്ക് തെറ്റുപറ്റാൻ പാടില്ല.
മാത്യു: (മനസ്സിൽ) “നീ എനിക്ക് നൽകിയ ഈ അറിവ്, ഈ വിരലുകളിലെ വിരുന്ന്… അത് ആ ജീവനെ തിരികെ കൊണ്ടുവരാൻ സഹായിക്കട്ടെ.”
അല്പനേരത്തെ മൗനത്തിന് ശേഷം മാത്യു കണ്ണുകൾ തുറന്നു.
ആ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു തീക്ഷ്ണതയുണ്ട്.
അയാൾ തന്റെ സ്റ്റെതസ്കോപ്പും കോട്ടും മാറ്റി സർജറി ഗൗൺ ധരിക്കാൻ തിയേറ്ററിലേക്ക് നടന്നു.
