ഈ പ്രായത്തിനിടയിൽ അവൻ ആദ്യമായാണ് ഇത്തരം ഒരു സ്പെഷ്യാലിറ്റി ക്ളിനിക്കിൽ വരുന്നത്.
വിടർന്ന കണ്ണുകളോടെ, ചുറ്റുമുള്ള ഗർഭിണികളെ നോക്കിയിരിക്കുന്ന മകനെ നോക്കിയ ആയിഷായുടെ മുഖത്ത്, സ്നേഹം നിറഞ്ഞ പുഞ്ചിരി ആയിരുന്നു.
‘അവൻ എല്ലാം കണ്ട് മനസ്സിലാക്കട്ടേ’ എന്ന് ഇക്കാ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി.
ഒരു വാപ്പാ ആവണമെങ്കിൽ, അതിന് ആ കുഞ്ഞിന്റെ മാതാവ് ഏറ്റെടുക്കുന്ന ബുദ്ധിമുട്ടുകൾ അറിയാൻ ഇത്തരം ഹോസ്പിറ്റൽ ആണ് നല്ലതെന്നാണ് ഇക്ക ഉദ്ദേശിച്ചതെന്ന്, ആയിഷാക്ക് ബോദ്ധ്യമായി.
“ആയിഷാ…”
“ഇവിടെയുണ്ട്…” എന്നുപറഞ്ഞ് അവൾ എഴുന്നേറ്റു. കൂടെ എഴുന്നേറ്റ മകനെ അവിടെത്തന്നെ ഇരുത്തി, അവർ ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു.
“എന്താണ് പ്രശ്നം?” സൗമ്യമായി ഡോക്റ്റർ ആരാഞ്ഞു.
“കോപ്പർ-ടി ഇടണം. ഇക്ക നാട്ടിൽ വന്നിട്ടുണ്ട്.”
“ഓക്കേ..” ഡോക്റ്റർ പുഞ്ചിരി തൂകി. അവർ ഇതെപ്പോഴും കേൾക്കാറുള്ളതാണല്ലോ.
“ആദ്യത്തെ കുട്ടി എത്രവയസ്സായി?”
“പത്തൊമ്പത് കഴിഞ്ഞു.”
“അപ്പോ നിർത്തണ്ടാന്നാണോ?”
“ഒന്നുകൂടെ വേണമെന്നാണ് ആഗ്രഹം. പക്ഷേ ഇപ്പോ വേണ്ട. ഇതുവരെ ഉറ ആയിരുന്ന്. പിന്നെ പിൽസും. എന്നാലും ഒരു പേടി… അതാ…” ആയിഷ നാണത്തോടെ തുറന്നു പറഞ്ഞു.
“ആരെങ്കിലും കൂടെ വന്നിട്ടുണ്ടോ?”
“മോൻ വന്നിട്ടുണ്ട്. ഡോക്റ്ററെ. ഇക്കാക്ക് ഒരിടത്ത് കൂട്ടുകാരുടെ ചില സാധനങ്ങൾ ഒക്കെ പലയിടത്തായി കൊണ്ടെക്കൊടുക്കാനുണ്ടായിരുന്നു.”
“മകൻ എന്തു ചെയ്യുന്നു?”
“ഡിഗ്രിയ്ക്കു പഠിക്കുന്നു. സ്പോർട്സിലൊക്കേണ്ട്.”
“അവൻ മതി. വിളിയ്ക്കൂ. ഫോം സൈൻ ചെയ്യണം.” ഡോക്റ്റർ ഒരു ഫോം എടുത്തു.
“ആസിഫേ, ഡോക്റ്റർ വിളിയ്ക്കുന്നു.” ആയിഷ വാതിൽക്കൽ വന്ന് മകനെ വിളിച്ചു.
“വരൂ ആസിഫേ… ഉമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ഉണ്ട്. അതു കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാൽ പോകാം. തന്റെ ഉപ്പാ വരാത്തതോണ്ട് താൻ ഇതൊന്ന് സൈൻ ചെയ്യണം. പേടിയ്ക്കാനൊന്നും ഇല്ല.”
“എന്താണുമ്മാ… എന്താ പറ്റിയേ? എന്തു പ്രൊസീജ്യർ?” ആസിഫ് ഞെട്ടിപ്പോയി.
“പേടിയ്ക്കണ്ടടാ കുട്ടാ. കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ചെയ്യുന്നതാണ്. എല്ലാം ഞാൻ പിന്നെ പറയാം. ഇപ്പോളിതൊന്ന് സൈൻ ചെയ്യ്.” ആയിഷ ചിരിച്ചു.
“എന്തിന്റെയാണുമ്മാ?” ആസിഫ് വേവലാതിയോടെ ചോദിച്ചു.
“ആസിഫേ, ഉമ്മായ്ക്ക് അടുത്തെങ്ങും കുട്ടികൾ വേണ്ടാന്ന്. അതിനുള്ള മുൻകരുതലാണ്. അത്രേയുള്ളൂ. പേടിയ്ക്കാൻ യാതൊന്നുമില്ല. ഒരു മണിക്കൂർ കഴിഞ്ഞാൽ രണ്ടുപേർക്കും കൂളായി വീട്ടിൽ പോകാം. ഓക്കേ?”
ഡോക്റ്റർ ക്ഷമയോടെ വിശദീകരിച്ചു.
‘പത്തൊമ്പതുകാരനോട് ഒളിക്കേണ്ട കാര്യമെന്ത്?’ ഡോക്റ്റർ മനസ്സിൽ കരുതി പുഞ്ചിരിച്ചു.
“ശരി ഡോക്റ്റർ…” ആസിഫ് ഫോമിൽ സൈൻ ചെയ്തു.
“ആസിഫ് പുറത്ത് വെയിറ്റ് ചെയ്തോളൂ…”
ഡോക്റ്റർ സൗമ്യമായ പുഞ്ചിരിയോടെ അവനോട് പറഞ്ഞു.
ഒരു ചമ്മലോടെ അവൻ എഴുന്നേറ്റ്, ഉമ്മാനെ നോക്കി.
“മ്മ്…” പുഞ്ചിരിയോടെയിരിക്കുന്ന ഉമ്മാനെ നോക്കി, കുഴപ്പം ഒന്നുമില്ലെന്ന ആശ്വാസത്തോടെ മകൻ പുറത്തേയ്ക്കുപോയി.
“മോനോട് പറഞ്ഞില്ലാരുന്നു അല്ലേ?” ഡോക്റ്റർ പുഞ്ചിരിയോടെ ചോദിച്ചു. “ആൾ ആകെ വിരണ്ടുപോയിട്ടുണ്ട്.”
“ഇക്കായാണ് പറഞ്ഞത് അവനേം കൂട്ടിക്കൊണ്ട് പൊയ്ക്കോളാൻ. ഒറ്റ മകനാണ്. അടുത്ത കുട്ടിയാവുന്നേനു മുന്നെ, ഇവിടെ വന്ന് എല്ലാം കാണുമ്പോൾ, അവന് കാര്യങ്ങൾ മനസ്സിലാകട്ടേ എന്ന് പറഞ്ഞു.” ആയിഷ ചെറിയ ചമ്മലോടെ പറഞ്ഞു.
“അത് വളരെ നന്നായി. അല്ലെങ്കിൽ ചിലപ്പോളീ പ്രായത്തിലുള്ള ആൺപിള്ളേർക്ക് ചമ്മലുണ്ടാകും. അത് വളരെ അപൂർവമായി, ഒരു പ്രശ്നമായിട്ട് ഞങ്ങളുടെ അടുത്ത് എത്താറുമുണ്ട്. ആസിഫിനേതായാലും ആ പ്രശ്നമില്ലെന്ന് തോന്നുന്നു.”
“അതൊന്നുമില്ല ഡോക്റ്റർ. ഒറ്റയ്ക്ക് വളർന്നതോണ്ടാവും, അവന് താലോലിയ്ക്കാൻ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായാലും ഇഷ്ടാന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇക്കാന് ഇത്തവണ വേണ്ട, എന്നോട് ആറുമാസം കഴിഞ്ഞ് അങ്ങോട്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. അങ്ങോർക്ക് ഉറയൊന്നും ഇഷ്ടമല്ല. വന്നിട്ട് രണ്ടുദിവസായി. അപ്പോ സേഫ് ആയിരുന്നു. ഇന്നുമുതൽ… ” ആയിഷ നാണത്തോടെ തലകുനിച്ചു.
