“ഞാൻ നിന്നോട് ഈ തറവാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രഹസ്യം പറയാം. നിന്റെ വെല്ലിക്കാനോട് ഒരിക്കൽ മോൾ അത് പറയണം. ഇപ്പോളല്ല. എന്റെ കാലം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ്. അതിനുള്ള കൃത്യമായ അവസരം വരും. അപ്പോൾ മാത്രം. ആ അവസരം എപ്പോഴാണെന്ന് ആ സമയത്ത് മോള്‌ക്ക് ആരും പറയാതെ സ്വയം മനസ്സിലാകും. അവനോട് പറയുന്നതുവരെ മറ്റാരും ഇതറിയരുത്. ഉമ്മേം, ഹൽദിയേം, നിന്റെ വാപ്പേം, ആരും.
”അന്ന്, ആ സമയം നീ അവനോട് ഇത്രമാത്രം പറഞ്ഞാൽ മതി – ‘അവന്റുപ്പാ അഷറഫ്, വെല്യുമ്മാടെ അനിയനായിരുന്നൂന്ന്.’ ഇതുമാത്രം ഓർത്തുവെച്ച് പറഞ്ഞാൽ മതി. ബാക്കി ഓൻ പൂരിപ്പിച്ചോളും. ഓൻ ബുദ്ധിമാനാ. അവന് എല്ലാം മനസ്സിലാകും.
“പിന്നെ ഈ കുടുംബത്തിൽ ഇതൊന്നും പുതിയതല്ലാന്നും, ഇനീം ഇത് തുടരാന്നും പറയണം.
“അപ്പൊ അവന്റെ മുഖം നീ കാണണം.
”മോൾക്ക് മനസ്സിലായോ? ഓർത്തുവെച്ച് പറയുവോ?”
അപ്പോൾ യാതൊന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി പറഞ്ഞു, “മനസ്സിലായി ഉമ്മൂമ്മാ. പറയാം ഉമ്മൂമ്മാ..”
“ഇപ്പൊ മറന്നാലും സാരമില്ല. ആ സമയം വരുമ്പോൾ മോൾ ഞാനീപ്പറഞ്ഞതെല്ലാം ഓർക്കും. അപ്പൊ മടിയ്ക്കാതെ അവനോട് പറഞ്ഞാൽ മതി.”
“ന്റെ പത്തൊമ്പതാം വയസ്സിലാണ് അഷറഫ് ഉണ്ടായത്. ന്റെ ഉമ്മാ പോയിട്ട് പത്താം വർഷം.” ഏതോ ഓർമ്മയിൽ മുഴുകി നേർത്ത പുഞ്ചിരിയോടെ തന്റെ കണ്ണുകളിൽ നോക്കി വെല്യുമ്മാ അതു പറയുമ്പോഴും തനിക്ക് ഒന്നും മനസ്സിലായില്ലായിരുന്നു.
ആ വർഷം തന്നെ ഉമ്മൂമ്മായും പോയി.
പക്ഷേ ഈ വാക്കുകൾ തന്റെ ഉള്ളിൽ കൊത്തിവെച്ചപോലെ കിടന്നു.
ഉമ്മാനോടോ ഹൽദിയാനോടോ പറയണോ എന്ന് ഒരുപാടുവട്ടം ആലോചിച്ചു. പക്ഷേ, വെല്യുമ്മ സമയമാകുമ്പോൾ ഉപ്പാനോട് മാത്രേ പറയാവൂ എന്ന് വെല്യുമ്മാ പറഞ്ഞതിനാൽ ആരോടും പറഞ്ഞില്ല.
അതിനുശേഷമാണ് പതിയെപ്പതിയെ തനിക്ക് എല്ലാം വെളിവായി വന്നത്.
താൻ വാപ്പാനെയും, ഉമ്മാനെയും മറ്റൊരു വിധത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ബുദ്ധിയിൽ താൻ തന്റെ വെല്ലിക്കാന്റെ അല്ല, വാപ്പാന്റെ മോളാണെന്ന് അവൾക്കറിയാം!
ഉമ്മുമ്മാടെ സ്വന്തം വാപ്പാ ആയിരുന്നു, അഷറഫ് വെല്യുപ്പാടെ ഉപ്പ!
അങ്ങനെയാണ് അഷറഫ് വെല്യുപ്പാ ഉമ്മൂമ്മാടെ അനിയനായത്.
തങ്ങളുടെ ഉമ്മാടേം അഷറഫ് വെല്യുപ്പാടേം മകനാണ് വെല്ലിക്ക.
ആ വെല്ലിക്കയാണ് തങ്ങളുടെ വാപ്പ!
ആ തിരിച്ചറിവിൽ തലയാകെ തരിയ്ക്കുന്നതുപോലെയാണ് അന്നെല്ലാം തനിക്ക് തോന്നിയത്.
എല്ലാവരോടും ദേഷ്യം പോലും തോന്നി.
അങ്ങനെയാണ് തന്റെ പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്ന് ഉമ്മാനോട് എല്ലാം തുറന്നു ചോദിച്ചത്.
താൻ വെറുക്കുമോ എന്ന ഭയത്താൽ ഉമ്മാടെ കണ്ണുകൾ വിടർന്നത്, നിറഞ്ഞത് താൻ കണ്ടു.
ഏറെനേരം മൗനമായിരുന്ന ഉമ്മാ പതിയെ എല്ലാം പറയാൻ തുടങ്ങി.
ഒരേയൊരു അപേക്ഷയേ വെച്ചുള്ളൂ:
വെല്ലിക്കാ അറിയരുത്. വെല്ലിക്കായെ കുറ്റപ്പെടുത്തരുത്.
ഉമ്മാ എല്ലാം പറയുമ്പോൾ, പതിയെപ്പതിയെ അവരുടെ കറയില്ലാത്ത സ്നേഹം താൻ തിരിച്ചറിഞ്ഞു തുടങ്ങി.
മനസ്സ് ശാന്തമായി.
ഇവരാരും ഒന്നും കളവായി ചെയ്തിട്ടില്ല. ആരും ആരെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വയം ബോധ്യം വന്നു.
വെല്ലിക്കാന്റെ സത്യസന്ധതയും, കറകളഞ്ഞ കുടുംബസ്നേഹവും തിരിച്ചറിഞ്ഞു.
വെല്ലിക്കാ തങ്ങൾക്ക് എന്നും വാപ്പാ തന്നെയായിരുന്നു എന്നും മനസ്സിലായി.
അങ്ങനെയാണ് താൻ ഉമ്മാനെ കെട്ടിപ്പുണർന്ന് ആശ്വസിപ്പിച്ചത്.
വർഷങ്ങൾക്ക് മുമ്പേ തനിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്ന് അറിയിച്ചത്.
എങ്ങനെ എന്നതുമാത്രം ഉമ്മാ ചോദിച്ചില്ല.
ചോദിച്ചാലും പറയാൻ കഴിയില്ലായിരുന്നു.
കാരണം താൻ ഉമ്മൂമ്മായ്ക്ക് വാക്കു നൽകിയതാണ്.
വെല്ലിക്കാന്റെ സത്യസന്ധതയും, കറകളഞ്ഞ കുടുംബസ്നേഹവും തിരിച്ചറിഞ്ഞു.
മറ്റാരെയും ആഗ്രഹിക്കാതെ, ഉമ്മാന്റെ മാത്രമായി ജീവിക്കുന്നത് മനസ്സിലായപ്പോൾ, വെല്ലിക്കാനോടുള്ള സ്നേഹം പതിന്മടങ്ങായി.
അന്ന് വെല്ലിക്കാ വന്നപ്പോൾ താൻ ഓടിച്ചെന്ന് വെല്ലിക്കാനെ കെട്ടിപ്പിടിച്ച് ആ കവിളത്ത് ഒരുമ്മ കൊടുത്തത് ഇന്നും ഓർക്കുന്നു.
