വധു is a ദേവത – 23 Like

സൂര്യ : എന്താ ഡാ നീ പറയുന്നത്

നന്ദൻ : ഡാ അവള് അവനെ വീട്ടില് പിടിച്ച് ചുമ്മാ ഇരുത്തി ഡാ ഉച്ചക്ക് തൊട്ട് ഞാനും ഇന്ദ്രനും കൂടെ രാത്രി പത് വരെ അവടെ ഈച്ച അടിച്ച് ഇരുന്നു എന്നിട്ടാ അവള് ഇന്ദ്രനെ വിട്ടത്… ഇവള് പറഞ്ഞത് പോട്ടെ പക്ഷേ നീ കൊറച്ച് ബുദ്ധി ഉപയോഗിക്കണം ആയിരുന്നു സൂര്യ …മോശം ആയി….

അമ്മു : ഞാൻ അപ്പഴെ പറഞ്ഞതാ എന്താ ഏതാന്ന് നോക്കാന്ന് നീ ഒറ്റ ആളാ ശ്രീ….

ശ്രീ : അത് പിന്നെ എൻ്റെ ഏറ്റവും അടുത്ത ആൾക്കാരാ ഇവനും ഇന്ദ്രുസും അവര് എൻ്റെ കല്യാണത്തിന് വരാത്തത് എനിക്ക് സങ്കടം വരില്ലേ….

സൂര്യ : ചെ..ഈ പെണ്ണിൻ്റെ കൂട്ടം കേട്ട് ഞാനും കട്ടായി മൈര്…

നന്ദൻ : വല്ലാത്ത പൂട്ട് പൂട്ടൽ ആയി പോയി …

സൂര്യ : നന്ദ സോറി അളിയാ എനിക്ക് വെഷമം ദേഷ്യം എല്ലാം കൂടെ വന്നു…എനിക്ക് നീയൊക്കെ അല്ലേ ഉള്ളു…

നന്ദൻ : നിൻ്റെ ദേഷ്യം ന്യായം തന്നെ പക്ഷേ നമ്മള് ഉള്ള അവസ്ഥ മനസ്സിലാക്കണം സൂര്യ എല്ലാരും….

ശ്രീ : എടാ അവള് പണി തരോ…

നന്ദൻ : ഇല്ല അവള് ആള് ഒരു നാറി ആണേലും ഇന്ദ്രനോട് അവള് ജെനുവിനാ….

സൂര്യ : നീ അവനെ വിളി വരാൻ പറ

നന്ദൻ : അവൻ പോയി കാണും ….

അമ്മു : എങ്ങോട്ട്

നന്ദൻ : എറണാകുളത്ത് പോവാ അങ്കിളും ആൻ്റിയും അപ്പോ ഓൻ പറഞ്ഞിട്ട് വന്നതാ ഞാനും വരാന്ന് മിക്കവാറും പോയി കാണും ….

അമ്മു : കണ്ടോ ഡീ….നന്ദ എന്നെ ഒന്ന് വീട്ടി കൊണ്ട് പോയി വിടോ….

ശ്രീ : അവൻ ഒന്നും പോവില്ല നീ വാ…

അമ്മു : ചേച്ചി ആണ് നോക്കില്ല അവൾടെ ഒരു സി ബി ഐ കളി രാത്രി മുഴുവൻ …. നാറി….നീ വാ നന്ദ….

അവര് വീട്ടിൽ എത്തുമ്പോ വീട് പൂട്ടി ഇരിക്കുന്നു….

നന്ദൻ : ഞാൻ ഒന്ന് വിളിച്ച് നോക്കാ….

നന്ദൻ : ഹലോ ഡാ അമ്മു വരുന്നുന്ന്… എടാ കാര്യം അറിയാതെ അല്ലേ …ശെരി ശെരി….💢

അമ്മു: എന്താ

നന്ദൻ : അവൻ പറഞ്ഞു അവളോട് തിരിച്ച് പോവാൻ വന്നിട്ട് സംസാരിക്കാന്ന്…

അമ്മ : കണ്ണാ ഏസി കൂട്ടിക്കെ എന്താ ചൂട്

ഞാൻ : എന്ത്മ്മാ വൈയ്യെ

അമ്മ : ക്ഷീണം പോലെ….

ഞാൻ വണ്ടി നേരെ കരിക്ക് കടക്ക് മുന്നിൽ നിർത്തി…

ഞാൻ : ചേട്ടാ രണ്ട് കരിക്ക്…

ഞാൻ പപ്പക്കും അമ്മക്കും കരിക്ക് കൊടുത്തു….

പപ്പ : അതെ ഇപ്പൊ എങ്ങനെ ഒണ്ട് സുഖം ഇല്ലെ…

അമ്മ : ഞാൻ ആദ്യയായിട്ട് ഒന്നും അല്ലല്ലോ പിന്നെന്ത് നിങ്ങള് ചോദിച്ചത് …. BMW 5…

പപ്പ: അല്ലാ എൻ്റെ വണ്ടിടെ സൗകര്യം ഒന്നും ഇതിനില്ല …

ഇന്നാ അമ്മ …

പപ്പ എന്താ ഡാ ഒരു മൂഡ് ഓഫ് പോലെ

ഞാൻ : ഏയ് ഒന്നൂല്ലാ പപ്പ

അമ്മ : എന്താ കുട്ടാ കാര്യം പറ

ഞാൻ : അമ്മ ആ കട കണ്ടോ അവടത്തെ ജൂസ്

മതി മതി ….വാ പോവാ….അമ്മ കരിക്ക് എൻ്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു….

⏩ 12:34

ഞങ്ങള് ലഗ്ഗേജ് ഓക്കേ ഉള്ളിൽ വച്ച് ഒരുമിച്ച് ഇരുന്നു….

അമ്മ : കണ്ണാ നീ അതൊക്കെ വിട്…

( പ്രദീപെ ഞാൻ ഊണ് കഴിഞ്ഞ് അങ്ങോട്ട് വരാ ശെരി….)

അമ്മ : അവനെ ഒന്ന് സമാധാനിപ്പിക്ക് ന്നേ….

പപ്പ : ഓ പിന്നെ ഇതൊക്കെ നിസാരം … അതെ താൻ വേഗം വാ ട്രക്ക് ഡീലർ വെയിറ്റ് ചെയ്യാ….

അമ്മ : നിങ്ങളും നിങ്ങടെ ഒരു ലോറിയും …

പപ്പ : എൻ്റെ കുട്ടി സൂപ്പറാ ല്ലേ കാശു….

ഞാൻ : എസ്സ്…

പപ്പ : ബെൻസ് എടുക്കായിരുന്നു അല്ലേ കണ്ണാ

ഞാൻ : വേണ്ട ചളി ആവും….

പപ്പ : മറ്റേത് നോക്കിയോ നീ …

ഞാൻ : വൺ ഓർ ട്ടൂ

പപ്പ : ട്ടു ട്ടൂ…

ഞാൻ : ഇല്ലാ നാളെ…

അമ്മ : എന്താ അത്….

ഞാൻ : സർപ്രൈസ്…. നമ്പർ ട്ടൂ ഹഹഹ….

അമ്മ : ഹാപ്പി

ഞാൻ : ഓൾവേസ്…

അമ്മ : എന്താ നിങ്ങള് തമ്മിൽ പ്രശ്നം

ഞാൻ : ഏയ് ഇന്നലെ വരാത്തത് അത്ര തന്നെ…

അമ്മ : നീ എങ്ങോട്ട് പോയതാ കാശു

ഞാൻ : എൻ്റെ ഫ്രണ്ട് ഇന്ന്. പോവാ സോ സെൻ്റ് ഓഫ് ചെയ്യാൻ പക്ഷേ ഇരുന്നിരുന്ന് അവസാനം വിട്ടില്ല ലേറ്റായി….

അമ്മ : അത് പറഞ്ഞാ തീരില്ലെ….

ഞാൻ : പറഞ്ഞു അപ്പോ അവര് കലിപ്പായി…. ഞങ്ങളെ കാളും വലിയ ഫ്രണ്ട്സ് എന്നൊക്കെ പറഞ്ഞ് സേച്ചി കൂടെ കൂടി ….ഞാൻ പിന്നെ വന്നു….

അമ്മ : ആ എന്ത് അടി ആയാലും മരുമോൾക്കല്ലെ ഗിഫ്റ്റ് ഒക്കേ …

ഞാൻ : അമ്മ എൻ്റെ ബാഗ് കൊണ്ട് വന്നോ

അമ്മ : ദേ ഇരിപ്പുണ്ട്….

ഞാൻ ബാഗിൽ കൈ ഇട്ട് തപ്പി

അതെ എനിക്ക് പുതിയ ഫോൺ കിട്ടി ഇത് വേണേ നിങ്ങള് എടുത്തോ അമ്മ പപ്പെ നോക്കി പറഞ്ഞു….

ഇതാ…ഞാൻ ഒരു ബനിയൻ എടുത്ത് അമ്മക്ക് കൊടുത്തു…

എന്താ ദ്…അമ്മ പ്രതീക്ഷക്ക് വിരുദ്ധം ആയ സംഭവം കണ്ട് പറഞ്ഞു ….

ഞാൻ : ഇതൊന്ന് അലക്കി ഇടോ അതിനാ…

അമ്മ : പ്പ 😃

പപ്പ : എന്തൊക്കെ ആയിരുന്നു ഷോ ഹും

അമ്മ : നാണം കെടുത്തി കളഞ്ഞല്ലോ ഡാ ദുഷ്ട്ടാ….

അയ്യോ ഇതാ….ഞാൻ ഫോണിൻ്റെ പെട്ടി അമ്മക്ക് കൊടുത്തു….

ഹഹഹ 😆 ഇപ്പൊ എങ്ങനെ ഒണ്ട് മിസ്റ്റർ രാമനാഥൻ….അമ്മ ഫോൺ കാണിച്ച് പപ്പയെ കളിയാക്കി

ഞാൻ : അതെ ഇതാണ് കൊറച്ച് പ്രൈസി ഫോൺ ….

അമ്മ : താങ്ക്യൂ….

ഞാൻ : അതിനല്ല മരുനോട് പറഞ്ഞ് എനിക്ക് റീത്ത് സെറ്റാക്കല്ലെ എന്നാണ് ഉദ്ദേശിച്ചത്…

പപ്പ : എനിക്കില്ല അപ്പോ

ഞാൻ : എന്തിന്

പപ്പ : പുഴുങ്ങി തിന്നാൻ ….

ഞാൻ : എൻ്റെ പപ്പ ആപ്പിൾ ഒക്കെ ലൊട്ടകൾ ആണ് ഉപയോഗിക്കുന്നത് …. ചാർജ് നിക്കില്ല അതെ പോലെ കേറാൻ ടൈം എടുക്കും …..

പപ്പ : അത് സാരം ഇല്ല മകനെ this is cheating….

ഞാൻ : പപ്പ ഇപ്പൊ പപ്പടെ ഫോണിൽ ഒരു ക്ലയൻ്റ് വിളിക്കുമ്പോ സ്വിച്ച് ഓഫ് എന്നൊക്കെ പറഞ്ഞാ ആർക്കാ മോശം

പപ്പ : എസ് എസ് അത് ശെരിയാ … അപ്പോ നമ്മക്ക് ഒരുപണി ചെയ്യാ… നമ്മക്ക് സാംസങ്ങ് ഈ എടക്ക് ഒന്ന് വന്നില്ലേ അത് പെടക്കാ എന്തെ

അമ്മ : നിങ്ങക്ക് ഇപ്പൊ ഫോണിൻ്റെ ആവശ്യം ഒന്നും ഇല്ല … അയ്യടാ

പപ്പ : ആര് പറഞ്ഞു തൻ്റെ പഴയ വേസ്റ്റ് ആണ് ഞാൻ ഉപയോഗിക്കണെ

അമ്മ : ഒരു ശ്രദ്ധയും ഇല്ലാത്ത നിങ്ങൾക്ക് അത് തന്നെ ധാരാളം

പപ്പ : ഞാൻ വാങ്ങും

അമ്മ : കാണാ

ഞാൻ : അമ്മ പാവം പപ്പ വാങ്ങട്ടെ….

അമ്മ : എൻ്റെ മോൻ പറഞ്ഞത് കൊണ്ട് വാങ്ങിക്കോ…😆

പപ്പ : ബെസ്റ്റ്

ഞാൻ : അപ്പോ നിങ്ങള് ഒരു തീരുമാനത്തിൽ എത്ത് ഞാൻ കഴിക്കാൻ വല്ലതും വാങ്ങിച്ചിട്ട് വരാ ….

ഞാൻ പോയി വരുമ്പോ ഉള്ളിൽ വേറെ ഒരു ആളും കൂടെ ഒണ്ട് 😏 വേറെ ആര്…

അമ്മ : ദേ വന്നല്ലോ ഫോൺ എടുതില്ലല്ലേ കണ്ണാ മോള് വന്നു ഇങ്ങോട്ട്

ഞാൻ : അയ്ന് …അമ്മ വന്നെ പപ്പ …വന്നെ കഴിക്കാം …

പപ്പ : ദേ വന്നു ദാസ് ഞാൻ വിളിക്കാം …ശെരി ശെരി….

ഞാൻ : മട്ടൻ ബിരിയാണി ഒണ്ട് ചിക്കൻ ഒണ്ട് ഫ്രൈഡ് റൈസും…

അമ്മ : മോൾക്ക് എന്ത് ചെയ്യും വാ നമ്മക്ക് ഷെയർ ചെയ്യാ….

പപ്പ : ഫൂഡ് ഫൂഡ് ടൈം ആയി …

⏩ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് രുദ്രൻ മാമൻ്റെ വീട്ടിൽ പോയി… അമ്മേം അമ്മൂനേം അവടെ ആക്കി ഞാനും പപ്പേം ഗരാജിലും ഷോറൂമിലും ഓക്കേ പോയി വൈക്കീട്ട് തിരിച്ച് വന്നു…

രൗദ്രമ്മാമൻ : അളിയാ എന്താണ് ഒരേ ഓട്ടം ആണല്ലോ… കാശ് വാരി കൂട്ടുവാല്ലെ….

പപ്പ : ആടാ പൈസ വക്കാൻ സ്ഥലം ഇല്ല ഇപ്പൊ

Leave a Reply

Your email address will not be published. Required fields are marked *