ദേവി ചേച്ചി : എല്ലാരും ഒന്ന് നിർത്ത്…. ഇത് ഒരു കല്യാണം നടക്കാൻ ഉള്ള വീടാ…
പട്ടാളം : നടത്തിക്കില്ല ഡീ….കാണിച്ച് തരാം
ഞാൻ : അങ്കിൾ അങ്കിൾ ഇവൻ പറഞ്ഞത് എല്ലാം കേട്ടത് അല്ലേ എന്നിട്ടും അങ്കിളിന് ഒരു മാറ്റവും ഇല്ലല്ലോ അങ്കിൾ സ്വന്തം മോളേ നാറ്റിച്ച്ത് ഞാൻ ആണ് എന്ന് ഒരാള് സമ്മതിച്ചിട്ടും അങ്കിള് ഇപ്പഴും ഒന്നും മിണ്ടുന്നില്ല …അങ്കിളിൻ്റെ ഈ മൗനം തന്നെ അങ്കിളിൻ്റെ മോളോട് ഉള്ള ദ്രോഹം ആണ് ഇതായിരിക്കും അവൾക്ക് ഒരുപാട് സങ്കടം ഒണ്ടാക്കാ..
ഞാൻ മിസ്റ്റർ രാംക്രിയെ എൻ്റെ പ്രതിഷേധം അറിയിച്ചു …
അയാള് തല താത്തി മിണ്ടാതെ നിന്നു….
ഞാൻ : എൻ്റെ പപ്പ എങ്ങാനും ആയിരിക്കണം… ഇത് പോലെ വന്ന് പറയണം സ്പോട്ടിൽ പറഞ്ഞവൻ്റെ തല വേറെ ശരീരം വേറെ ആയി കാണും …🥺
ഞാൻ : മക്കളെ കാളും വലുതല്ല അളിയൻ …
ശ്രീ : വിട്ടേക്ക് ടാ അച്ഛന് ഇപ്പഴും ചേച്ചിയും അളിയനും ആണ് വലുത് അല്ലെങ്കിൽ അച്ഛൻ ഇപ്പഴും ഇവര് പറയുന്നതാ വിശ്വസിച്ചിരിക്കുന്നു ….
ശ്രീടെ അച്ഛൻ : മോളെ …
പട്ടാളം : മതി ടാ നിൻ്റെ അഭിനയം അയ്യോ ..ഒരു മാന്യൻ…
ശ്രീടെ അച്ഛൻ : അളിയൻ പോവാൻ നോക്ക് …
പട്ടാളം : ഡോ ഇവൻ ഈ ചെറ്റ….
ശ്രീടെ അച്ഛൻ : ഞാൻ തൊഴുത് പറയാ ചേച്ചിയെ ഓർത്തിട്ടാ അല്ലെങ്കിൽ ഇവനെ ഞാൻ പച്ചക്ക് കത്തിച്ചെനേ എന്നേ കൊണ്ട് കൂടുതൽ ഒന്നും ചെയ്യികരുത് ….
(ശിവ എൻ്റെ വണ്ടിയും ആയിട്ട് അങ്ങോട്ട് വന്നൂ)
സൂര്യ : രണ്ടെണ്ണം കൊടുക്ക് അങ്കിൾ….
ശരൺ ചേട്ടൻ : വേണ്ട ..വേണ്ട …ടാ തന്തയേ കൂട്ടി പോവാൻ നോക്ക് ….
ഞാൻ : നിനക്ക് എന്താ വേണ്ടത് ഞാൻ എല്ലാം തലയിൽ ഏൽക്കണം അത്ര അല്ലേ ഉള്ളൂ…ശെരി ഞാൻ ആണ് നിന്നെ പെടുത്തിയത് എനിക്ക് സഹായത്തിന് എല്ലാരും ഒണ്ടായിരുന്നു നിൻ്റെ കൂട്ടുകാർ .. ആര് എന്നെ കുടുക്കാൻ നിന്നെ സഹായിച്ചവർ തന്നെ എൻ്റെ കൂടെ ഒണ്ടായിരുന്നു…ഞാൻ തന്നെ അവനെ കുത്തി കൊല്ലാൻ നോക്കിയത് മറ്റെ പാവം കൊച്ചിനെ ബലാൽസംഗം ചെയ്യാൻ നോക്കിയത് എന്നിട്ട് വണ്ടിയിൽ കേറ്റിയതും നിന്നെ വിളിച്ച് വരുത്തിയതും എല്ലാം ഞാൻ തന്നെ ആണ് എല്ലാരും എന്നോട് ക്ഷമിക്കണം … പ്ളീസ് 😞
വിഷ്ണു ചീറിക്കൊണ്ട് എൻ്റെ നേരെ വന്നു …അവൻ കാല് പൊക്കി എന്നെ ചവ്ട്ടാൻ വന്നതും ഞാൻ മാറി … അവൻ തിരിഞ്ഞ് കൈ വീശിയതും അവൻ്റെ കൈ എൻ്റെ പൊറത്ത് കൊണ്ടു…
ശിവ ഓടി വന്ന് അവൻ്റെ നെഞ്ചത്ത് ചവിട്ടി തറയിൽ ഇട്ടു…
ശിവ : കൊല്ലൂ ടാ നിന്നെ അവനെ തൊട്ടാ പട്ടി….
ഞാൻ : ( നായിൻ്റെ മോൻ നശിപ്പിച്ചു )
നന്ദൻ : സ്കിറ്റ് പൊളിച്ചു നായിൻ്റെ മോൻ…😬
പട്ടാളം : രാമ കൃഷ്ണ കണ്ടോ ഡോ താൻ കണ്ട പട്ടികൾ ഒക്കെ എൻ്റെ മോനെ തല്ലുന്നത് ….
ശിവ : ഡോ മൂപ്പിന്നേ ആദ്യം തൻ്റെ മോനെ കൊണ്ട് എങ്ങോട്ടെങ്കിലും പോവാൻ നോക്ക് ഇല്ലെങ്കിൽ കണ്ടവൻ്റെ തല്ല് കൊണ്ട് ചെക്കൻ തീരും ….
ഞാൻ : ശിവ നീ മാറി നിക്ക് …
വിഷ്ണു : ടാ നാറികളെ നിന്നെ ഒന്നിനെയും ഞാൻ വിടില്ല നാളെ രാവിലെ ഞാൻ എല്ലാത്തിൻ്റെയും അവസാനം കാണിച്ച് തരാം ….അവൻ വെളിയിലേക്ക് എറങ്ങി…
ശ്രീടെ അച്ഛൻ പട്ടാളത്തിനേ വിളിച്ച് കൊണ്ട് പോയി….
ഞാൻ വേഗം അമ്മുൻ്റെ അടുത്തേക്ക് പോയി …
ഞാൻ : ചുമ്മാ ഒന്നൂല്ലാ …
അമ്മു : നമ്മക്ക് വീട്ടില് പോവാ മതി ഇന്ദ്ര എനിക്ക് വൈയ്യാ..😞
ശ്രീ : എന്താ ഡീ ഇത് ….🥺
ഞാൻ : ഒന്നൂല്ലാ അമ്മുക്കുട്ടാ… അവരെ പോവാൻ പറ പേടിക്കണ്ട ….ഞാൻ പൊക്കൊട്ടെ
അമ്മു : ഞാനും വര നമ്മക്ക് വീട്ടില് പോവാം എനിക്ക് വൈയ്യാ ഇവടെ
ഞാൻ : ശെരി എന്നാ വന്നോ ….
ശ്രീ : ചേച്ചി ഇവള് പോവാ എന്ന് ….
ദേവി ചേച്ചി : എങ്ങോട്ട് പോവാൻ..മോളെ നീ ഇതൊന്നും കണ്ട് പേടിക്കണ്ട
ഞാൻ : ഇല്ല ചേച്ചി ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് ഞാൻ പോവുമ്പോ കൊണ്ട് പോയേക്കാം ….
ദേവി ചേച്ചി : നീ പോടാ അവളൊന്നും വരുന്നില്ല നീ വേണേ പോ …
അമ്മു : ഇല്ല ചേച്ചി ഞാൻ പോവാ …..
ദേവി ചേച്ചി : ശരണേട്ടാ ഒന്ന് ഇങ്ങ് വന്നെ …..
ശരൺ ചേട്ടൻ : എന്താ ദേവു… മോനെ ഒന്നും കരുതല്ലെ ടാ
ദേവി ചേച്ചി : ഇവള് പോവാന്ന്
