വധു is a ദേവത – 23 1

 

അതും പറഞ്ഞ് സോന പപ്പടെ കൂടെ പോയി….

ശിവ : ടാ ഇവളെ ഒക്കെ കെട്ടാൻ പറ്റോ

നന്ദൻ : എന്താ മൈരേ

ശിവ : അല്ല ഇവളെ വെളിയിലേക്ക് പോലും വിടുന്നില്ല നീ എങ്ങനെ … അതും അന്യ ജാതി

നന്ദൻ : ഞങ്ങള് ഓടി പോവും 😮‍💨

ശിവ : സത്യം പറയാലോ കല്യാണം ശെരിക്കും ദുരന്തം ആണ് …

ഞാൻ : ടാ നിൻ്റെ പപ്പക്ക് എന്ത് അഹങ്കാരം ആണ് ഉള്ളത് പറയാലോ …

ശിവ : എൻ്റെ പപ്പയാ… ഏത് വഴിക്ക്… മൈരേ ഈ സീൻ ഒക്കെ കഴിഞ്ഞാ നേരെ എൻ്റെ കൂടെ വന്നോ ….

ഞാൻ : വരാ… മൈരേ….

നന്ദൻ : ശെരിയാ ..ഞാനും കണ്ടു കാലത്ത് അവള് നിന്നെ ഒരുലോട് പുച്ഛം വാരി വീശി പോയത്….

ഞാൻ : അത് വേറെ സീൻ അത് വിട്….പിന്നെ ഞാൻ വൈകീട്ട് കൊച്ചി ആണേ….

നന്ദൻ : എന്ത് സീൻ …

ഞാൻ : നാളെ പപ്പയും അമ്മയും ഹൈദരബാദ് പോവാ… അപ്പോ അവര് അവടാ സ്റ്റേ…

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു ….

കുട്ടു : ചേട്ടാ ചേട്ടാ. ..

ഞാൻ : എന്താ ടാ

കുട്ടു : അവൻ വന്നിട്ടുണ്ട്

ഞാൻ താഴെക്ക് എറങ്ങി പോയി….ശിവേം നന്ദനും കൂടെ വന്നു…

ദാസ് അങ്കിൾ : മോനെ നീ മെളിൽ പോ വരണ്ട….

ഞാൻ : ഇല്ല അങ്കിൾ ഞാൻ ഒന്നും പറയില്ല എന്താ നോക്കട്ടെ…

വിഷ്ണു : ദ വന്നല്ലോ ….സാറേ ഇവൻ ആണ് ഞാൻ പറഞ്ഞ ആള് ….

നന്ദൻ : അളിയാ തേഞ്ഞു….

ഞാൻ : ആര്ടാ ഇത്….

ഞാൻ വിഷ്ണുനെ നോക്കി ചോദിച്ചു…

വിഷ്ണു : നിൻ്റെ തന്ത ….

ശരൺ ചേട്ടൻ : കല്യാണ മണ്ഡപം ആണെന്ന് നോക്കില്ല തൊന്യാസം പറഞ്ഞാ അടിച്ച് മോന്തടെ ഷെയിപ്പ് മാറ്റി കളയും…

വിഷ്ണു : രജിസ്ട്രാർ സാറേ പറഞ്ഞ് കൊടുക്ക് സാറേ….

രജിസ്ട്രാർ : അതെ ഒരു പെൺകുട്ടിടെ സമ്മതം ഇല്ലാതെ അവളെ കെട്ടിക്കാൻ പാടില്ല നിങ്ങള് കാണിക്കുന്നത് ശുദ്ധ പോക്കിരിത്തരാ..

രാംക്രി അങ്കിൾ : ടാ ആവശ്യം ഇല്ലാതെ പ്രശ്നം ഒണ്ടാക്കല്ലെ നീ പോ…

പട്ടാളം : പ്രശ്നം ആവട്ടെ ഡോ…. മകൾടെ കൈയ്യിലിരിപ്പ് എല്ലാരും അറിയട്ടെ….

വിഷ്ണു : സാറേ സാർ ബുക്കിൽ നോക്കി പറ സാറേ ബാക്കി ഞാൻ നോക്കാം ….

ഫോട്ടോ എടുത്ത് കഴിഞ്ഞ് സൂര്യയും ശ്രീയും താഴേക്ക് വന്നു ഞങ്ങളെ കണ്ട് അങ്ങോട്ട് വന്നു ….

പട്ടാളം : ദേ നേരത്തെ തന്നെ കെട്ടും കഴിഞ്ഞ് കുടുംബക്കാരുടെ മുന്നിൽ നാടകം കളിക്കുന്ന മോള് വന്നല്ലോ….

ഞാൻ : ശ്രീ നീ പോ ഒന്നൂല്ലാ….

വിഷ്ണു : പോവാൻ വരട്ടേ … എവടെ പോണു….

ശിവ : ടാ നിനക്ക് കിട്ടിയത് മതി ആയില്ലേ തന്തേം കൊണ്ട് വീട് പിടിക്കാൻ നോക്കട വദൂരി ..

വിഷ്ണു : നീ പോടാ …. എല്ലാരും കേക്കാൻ വേണ്ടി പറയാ ഈ ശ്രീയും ഈ പട്ടിയും ഏതാണ്ട് രണ്ട് മാസം മുന്നേ എറണാകുളത്ത് വച്ച് രജിസ്റ്റർ മാരേജ് ചെയ്തു….

എല്ലാരും ഞെട്ടി ….എല്ലാരും പറഞ്ഞാ സകലരും…

ശ്രീ കരയാൻ തൊടങ്ങി….

ഞാൻ : പോ ഡീ കരയല്ലേ കൈയ്യീന്ന് പോവും…. സൂര്യ വിളിച്ചോണ്ട് പോ…

പട്ടാളം. : എന്താ ടാ നാറി നീ അവൾടെ ചെവി കടിച്ച് പറിക്കുന്നത്… ഡോ രാമകൃഷ്ണ ഈ തെണ്ടി ആണ് തൻ്റെ മോളെ കെട്ടിച്ചു വിട്ടത് …. അല്ലെന്ന് പറയാൻ പറ….

വിഷ്ണു : നിങ്ങള് ഇത്ര നേരം എന്നെ തല്ലാൻ വന്നില്ലേ ….ചോദിക്ക് അനിയത്തിയോട് അവള് ചെയ്തോ എന്ന്….

അവൻ ശരൺ ചേട്ടനെ നോക്കി ഒച്ച വച്ചു…

രാംക്രി അങ്കിൾ മുഖം തൊടച്ച് അവർടെ നേരെ നടന്നു…

രാംക്രി അങ്കിൾ : പറ മോളെ ഇതിൽ വല്ല സത്യവും ഒണ്ടോ…

ശരൺ ചേട്ടൻ : അച്ഛൻ ഇത് എന്ത് അറിഞ്ഞിട്ട് ആണ്… ഇവർടെ വാക്ക് കേട്ട്….ദേ ആളുകൾ ഒക്കെ അറിയും മുന്നേ ചുമ്മാ….

ഞാൻ : അതെ അങ്കിൾ ….

ശരൺ ചേട്ടൻ : അതെ അച്ഛാ വേണ്ട….

രാംക്രി അങ്കിൾ : ഏയ്… ✋… മോള് പറ….

ശ്രീ സൂര്യടെ കൈയ്യിൽ പിടിച്ച് കരഞ്ഞൊണ്ട് നിക്കുന്നു….

രാംക്രി അങ്കിൾ : മോളെ പറ മോളെ അച്ഛക്ക് ഇവർടെ മുഖത്ത് നോക്കി പറയണം എൻ്റെ മോള് അങ്ങനെ അല്ല എന്ന്…. പറ…

ശ്രീ : അച്ഛ…

ശരൺ ചേട്ടൻ : അച്ഛൻ ഇവൻ്റെ വാക്ക് കേട്ടാണോ നമ്മടെ ശ്രീകുട്ടിയെ വെഷമിപ്പിക്കുന്നത് … ഹേ…

രാംക്രി അങ്കിൾ : മോൾ പറ….

സൂര്യ : അങ്കി

രജിസ്ട്രാർ: ഡോ താൻ പറഞ്ഞ ദിവസം അങ്ങനെ ഒരു കല്യാണം നടന്നിട്ടില്ല….

സൂര്യ : 😳

ശ്രീ : 😳

Leave a Reply

Your email address will not be published. Required fields are marked *