വധു is a ദേവത – 23 1

പപ്പ : 😨 എന്ത് സീക്രട്ട് അതും ഈ ചതിയനും ആയിട്ട് …

അമ്മ : കൂടുതൽ നമ്പർ ഒന്നും വേണ്ട കഴിഞ്ഞ ദീസം നിങ്ങള് പൊറത്ത് രണ്ടും കൂടെ മറ്റെ സ്ലെയിറ്റ് വച്ച് എന്തോ നോക്കിക്കൊണ്ടിരുന്നു ഞാൻ കണ്ടല്ലോ

പപ്പ : അത് ചുമ്മാ

അമ്മ : പിന്നെ എന്നെ കണ്ട് എന്തിനാ മറച്ചത്

ഞാൻ : പപ്പ വേണ്ട ഞാൻ പറയാ…

പപ്പ : നോ

അമ്മ : പറ ഡാ എന്താ കാര്യം

ഞാൻ : ഞാൻ പുതിയ കാർ കാണിച്ച് പപ്പയെ മയക്കാൻ നോക്കിയതാ …

അമ്മ : ആന പുളു…🙄

ഞാൻ : അല്ലെന്ന് പപ്പ സമ്മതിക്കുകയും ചെയ്തു നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് കഴിഞ്ഞ വാങ്ങി തരാം എന്ന്….

പപ്പ : ഞാൻ എപ്പോ… അല്ലാ അതെ അതെ ..

അമ്മ : നിങ്ങള് രണ്ടും കള്ളന്മാരാ…

ഞാൻ : അമ്മ സർപ്രൈസ് നമ്മള് പറഞ്ഞാ അത് രസം പോവും അതല്ലേ ….

അമ്മ : ഞെട്ടോ…

ഞാൻ : എന്നെ വിശ്വാസം ഇല്ലെ …

അമ്മ : ശെരി ….പിന്നെ കാർ അത് മോൻ മറന്നേക്ക് നോ മോർ കാർ…

ഞാൻ : അതല്ല മമ്മി മമ്മിക്ക് പോവാൻ ഒരു കാർ വേണ്ടേ ഈ പഴയ കാർ ആണോ ഒരു പ്രിൻസിപ്പൽ ഉപയോഗിക്കണ്ടത് ഷെയിം….ഇത് പപ്പ കൊണ്ട് പോട്ടേ

പപ്പ : അത് ശെരി … ദേ ഇങട് നോക്കട…അപ്പോ ഞാൻ പൊട്ടനാ…

അമ്മ : സംശയം ഒണ്ടോ…🫤

പപ്പ : കൃഷ്ണ

അമ്മ : ഞാൻ ഒരു കാര്യം പറയാം ഇനിയും ഇവൻ്റെ വലയിൽ പോയി വീണ് കാറും ബുക്ക് ചെയ്ത് വന്നാ നിങ്ങളെ ഞാൻ തലക്ക് സ്ഥിരത ഇല്ല എന്നും പറഞ്ഞ് ഊളമ്പാറയിൽ കൊണ്ടാക്കും …

പപ്പ : അതിന് ഇവൻ ആരോ ഞാൻ ആരോ ….😮‍💨

ഞാൻ : അതല്ല ഡാഡി പുതിയ കാർ ഡെയിലി യൂസിന് പറ്റില്ല അത് നശിച്ച പോവും പിന്നെ പ്രീമിയം കാർ എന്നും ഒരു ഇൻവെസ്റ്റ്മെൻ്റ് അല്ലേ ഡാഡി തിങ്ക് ഉള്ളിലെ ബിസിനസ് മാൻ വരട്ടേ….അല്ല ഇത്ര ബുദ്ധി ഉള്ള പപ്പക്ക് ഞാൻ ബിസിനെസ്സ് പറഞ്ഞ് തരണ്ട കാര്യം ഒണ്ടോ…

പപ്പ : അതൊക്കെ ശെരി തന്നെ എന്ത് പറയുന്നു കൃഷ്ണ

അമ്മ : അതെ പറഞ്ഞ് പറഞ്ഞ് നിങ്ങള് എങ്ങോട്ടോ…

ഞാൻ : ദേ മധു ആൻ്റി പുതിയ കാർ എടുക്കാ…

പപ്പ : അത് ശെരി സുദർശൻ പറഞ്ഞില്ലല്ലോ

ഞാൻ : വെറും ഒരു പ്രൈവറ്റ് കോളജിലെ പ്രിൻസിപ്പൽ എടുക്കുന്നത് കോമ്പസാ

പപ്പ : ടാ ഒരുപാട് പേരെ സ്കോളർഷിപ് കൊടുത്ത് പഠിപ്പിച്ച കോളേജ് ആണ് അത് അല്ലാതെ നിന്നെ പോലെ മാനേജ്മെൻ്റ് കോട്ടയിൽ അല്ല കേറിയത് …

ഞാൻ : അച്ഛൻ്റെ കോളജിനെ പറഞ്ഞപ്പോ സാറിന് ദേഷ്യം വന്നു

പപ്പ : എൻ്റെ അച്ഛൻ്റെ ജീവൻ ആണ് അത് he used that college to provide education to poor people….അല്ലാതെ നിന്നെ പോലെ തന്തടെ പൈസ കൊണ്ട് സീറ്റ് വാങ്ങിയതല്ല … ബ്ലഡി ഫൂൾ…

അമ്മ : നിങ്ങളും നിങ്ങടെ ഒരു കോളേജും പണ്ട് നിങ്ങള് എന്നിൽ നിന്നും ഒന്നും മറച്ചിട്ടില്ല ഇപ്പൊ കണ്ടവൻമാർടെ കൂടെ കൂടി …

ഞാൻ : ഇപ്പൊ എന്താ കാര്യം അറിയണം അത്ര അല്ലേ ഉള്ളൂ…

അമ്മ : അതെ …

ഞാൻ : നമ്മള് ഒരു വലിയ വീട് പണിയാ 8 റൂം സ്വിമ്മിങ് പൂൾ സീ സൈഡ് ഒക്കെ ആയിട്ടുള്ള ഒരു 2 ഏക്കർ ലാൻ്റിൽ എസ്റ്റിമേറ്റ് ഓൾ ടോട്ടൽ 4 cr ….

അമ്മ: നീ സർപ്രൈസ് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി …

ഞാൻ : ശെരി ….

പപ്പ : എന്തോന്ന് ടാ ഇത് സത്യം പറഞ്ഞപ്പോ നിൻ്റെ അമ്മക്ക് കിളി പോയോ

ഞാൻ : ചെല സത്യം കള്ളം പോലെ പറഞ്ഞാ പിന്നെ അത് വിശ്വക്കില്ല …

അമ്മ : കെടക്കാൻ ആയില്ലേ രണ്ടിനും … പപ്പ : അല്ല ലൈറ്റ് ആര് ഓഫ് ആക്കും എന്നൊരു ചെറിയ കൺഫ്യൂഷൻ …😃

അമ്മ : ബൾബ് എറിഞ്ഞിട് അപ്പോ ലൈറ്റ് ഓഫാവും….

പപ്പ : കറക്റ്റ് 💯….

⏩ 1:12

ഒറങ്ങി കെടക്കുന്ന എൻ്റെ മുടിയിൽ തടവിക്കൊണ്ട് അമ്മ നിറകണ്ണുകളോടെ എൻ്റെ ചേർത്ത് പിടിച്ച് കെടന്നു…

പപ്പ : എന്താടോ തനിക്ക് … ഇത്ര നേരം ഒക്കെ ആയിരുന്നല്ലോ താൻ…

അമ്മ : ഒന്നൂല്ലാ … നമ്മടെ മക്കൾടെ ജാതകത്തിൽ വല്ല ദോഷം ഒണ്ടോ ന്നേ

പപ്പ : ഏയ് ഇല്ല എന്താ

അമ്മ :അല്ല കല്യാണം കഴിഞ്ഞ മുതൽക്ക് അവർക്ക് ഒരു സമാധാനവും ഇല്ല …

പപ്പ : അതൊക്കെ തൻ്റെ വെറും തോന്നല്ലാ…

അമ്മ : ആയിരിക്കും പക്ഷേ എന്തോ വലുത് വരാൻ പോവുന്ന പോലെ ഒരു തോന്നൽ എനിക്ക് ….

പപ്പ : ഒന്നും വരില്ല ഞാൻ ഇല്ലെ

അമ്മ : നിങ്ങള് ഒണ്ട് എന്ത് കാര്യം സ്വന്തം മോൻ പത്ത് പതിനഞ്ച് ദൂസം എവടെ പോയി എന്ന് പോലും നിങ്ങളെ കൊണ്ട് കണ്ട് പിടിക്കാൻ പറ്റിയോ

Leave a Reply

Your email address will not be published. Required fields are marked *