അച്ചു : അളിയാ എന്തായി
ഞാൻ : നീ ഇത് എവടെ പോയത് മൈരേ….
അച്ചു : ട്രാഫിക് അളി…
ഞാൻ : വാ അങ്ങോട്ട് പോവാം ….
ഞങ്ങള് നേരെ പോയി സ്റ്റേജിൽ വടി കുത്തിയ പോലെ ഇരിക്കുന്നു കല്യാണ ചെക്കൻ …
ഞങ്ങളെ കണ്ടതും അവൻ മേലേക്ക് വിളിച്ചു…
പൂരത്തിന് കണ്ട പരിചയം പോലും ഇല്ലാതെ ഞങ്ങളെല്ലാം ബാക്കിൽ ഉള്ള ചെയറിൽ പോയി ഇരുന്നു …….
നന്ദൻ : പാവം ടാ ചൂര്യ സോമൻ ആയി …
ഞാൻ : അവൻ എറങ്ങി വന്ന് തല്ലോ
നന്ദൻ : മിക്കവാറും അവൻ പൂജാരി കൊണ്ട് വന്ന തേങ്ങ അല്ലെങ്കിൽ ഹോമതിൽ ഉള്ള വെട്ട് കല്ല് എന്തെങ്കിലും എടുത്ത് എറിയും ….
ശിവ : അവൻ്റെ അവസ്ഥ ആലോചിക്കുമ്പോ തന്നെ പേടി ആവുന്നു മൈര് ഞാനും അനുഭവിച്ചതാ നാശം ….
ദീപു : അളിയാ ഞാൻ അങ്ങോട്ട് പോവാ പാവം ചെക്കൻ…
റെമോ : നീ വാ ടാ നമ്മക്ക് പോവാം …
പത്ത് മിനിറ്റ് കഴിഞ്ഞതും പെണ്ണിനെയും കൊണ്ട് എല്ലാരും വന്നൂ…
കല്യാണ പെണ്ണിൻ്റെ കൂട്ടത്തിൽ വീണ്ടും ഞാനാ മുഖം കണ്ടു…
മേൽ ചുണ്ടിൽ വെയർപ്പ് പൊടിഞ്ഞ് നെറ്റിയിൽ ഇപ്പൊ ഒരു നെറ്റി ചുട്ടി കൂടെ വന്നിട്ടുണ്ട് …. ചെറിയ ചൊവപ്പ് പടർന്ന കണ്ണുകൾ….
ആ രൂപം എൻ്റെ മുന്നിൽ കൂടെ നടന്ന് പോയപ്പോ അടിച്ച ചന്ദനത്തിൻ്റെ മണം … പോണ പോക്കിൽ എൻ്റെ വയറ്റത്ത് ഒരു ഇടി കൂടെ ഇടിക്കാൻ ആ സ്നേഹത്തിൻ്റെ 70 കിലോ മറന്നില്ല …
പിന്നെ പൂജകൾ നടന്ന് കെട്ട് കഴിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു തെരക്കിൽ പെട്ട് കഴച്ചിലായി മൊത്തത്തിൽ …
എന്നിലും ബോർ ആയിരുന്നു സൂര്യ അത് എനിക്ക് വല്ലാത്ത സന്തോഷം തന്നു ….
കെട്ട് കഴിഞ്ഞ് അരി എറിഞ്ഞതും അവടെ നിന്ന എല്ലാരും സീറ്റിലേക്ക് ഇരുന്നു …
ശ്രീ ഞങ്ങളെ ഒന്ന് നോക്കി …അവളുടെ കണ്ണുകൾ ചെറിയ രീതിക്ക് നെറഞ്ഞിട്ടുണ്ട്
ശ്രീ എന്നെ നോക്കി ചുണ്ട് അനക്കി ….
ഞാൻ മനസ്സിലാവാത്ത പോലെ അവളെ നോക്കി
ശ്രീ : താങ്ക്യൂ ❤️🩹
ഐ ലവ് യൂ… ഞാൻ തിരിച്ച് പറഞ്ഞു … കൈ രണ്ടും ചേർത്ത് കെട്ടിപ്പിടിക്കുന്ന പോലെ കാണിച്ചു….
നന്ദൻ : വാ നമ്മക്ക് അങ്ങോട്ട് പോവാം …
പപ്പ എന്നെ നോക്കി ഒന്ന് തല ആട്ടി …
ഞങ്ങള് ഒരു ഓരത്ത് പോയി ഇരുന്ന് സ്റ്റേജിൽ വരുന്ന ഓരോ ഡോളികൾക്കും മാർക് ഇട്ട് കൊണ്ടിരുന്നു….
നന്ദൻ : അളിയാ ചാകര അളിയാ …
ഞാൻ : ദേ നോക്ക് ഒരു കൊച്ച് പച്ച സൽവാർ…
നന്ദൻ : എവടെ
ഞാൻ : പേര് സോന…
നന്ദൻ : വന്നാ …
ശിവ : നിങ്ങള് പിരിഞ്ഞില്ലെ ഡെയ്
നന്ദൻ : ഒന്ന് പോടാ …. മൈരേ….
സോന ഞങ്ങടെ അടുത്ത് വന്നിരുന്നു …
സോന എന്താണ് ചുള്ളൻ ആയല്ലോ ടാ
ഞാൻ : ഇതൊക്കെ എന്ത് മോളെ
സോന : ആര് അച്ചു വാങ്ങി തന്നത്താണോ
ഞാൻ : ഹാ
സോന : നിൻ്റെ പൊണ്ടാട്ടിക്ക് തീരെ പിടിച്ചിട്ടില്ലേ ഇന്ദ്രു…
ഞാൻ : അയ്യോ അവള് കത്തിക്കാതെ ഇത് ഞാൻ സൂക്ഷിച്ച പാട് എനിക്കേ അറിയൂ….
സോന : അവക്ക് ഇഷ്ട്ടല്ലെങ്കിൽ എന്തിന് ടാ ചുമ്മാ
ഞാൻ : ഒരു രസം നിന്നോട് എനിക്ക് സംസാരിക്കാ നിനക്കും എന്നോട് സംസാരിക്കാ പക്ഷേ അച്ചുനെ കാണുമ്പോ അവൾക്ക് പ്രേതം കൂടും കണ്ണും വിരിച്ച് അവള് കാണിക്കുന്നത് മുഴുവൻ റെക്കോർഡ് ചെയ്ത രാത്രി എന്നെ കൊല്ലും …
സോന : ഈ ലോകത്ത് ആരേക്കാളും നന്നായി അവക്ക് അറിയാ പക്ഷേ നിൻ്റെ തല തിന്നുമ്പോ അവക്ക് ഒരു സുഖം …
പപ്പ എന്നെ ഫോണിൽ വിളിച്ചു…
ഞാൻ കൈ വീശി കാട്ടി
പപ്പ നടന്ന് എൻ്റെ അടുത്തേക്ക് വന്നു .
പപ്പ : ഇന്ദ്ര ഞങ്ങള് നമ്മടെ ഓഫീസിലെ രാജു സാറിൻ്റെ മോൾടെ കല്യാണത്തിന് പോയിട്ട് വരാ
ഞാൻ : ആണോ ശെരി….
പപ്പ : കീ തന്നെ ടാ ..
ഞാൻ : കീ..ടാ കീ തന്നെ …ഇതാ
പപ്പ : പോയിട്ട് വരാ . എങ്ങും പോവല്ലേ…
ഞാൻ : ബെന്സിൻ്റെ കീ. .
പപ്പ : അത് ദാസിൻ്റെ കൈയ്യിൽ കൊടുത്തിരിക്കാ ഫോട്ടോഗ്രാഫഫെഴ്സ് എന്തോ രണ്ട് ഫോട്ടോ എടുക്കാൻ വേണം പറഞ്ഞു പിള്ളേരെ നിർത്തിട്ട്….
ഞാൻ : ആണോ ..ശെരി ..
സോന : അങ്കിൾ ഞാൻ ഉണ്ട്….
നന്ദൻ : പോവാണോ
സോന : അതെ ടാ
ഞാൻ : ഇരിക്ക് ഡീ ഞാൻ കൊണ്ടാകാം….
സോന : അയ്യോ വേണ്ട …ശെരി ചേച്ചിടെ കൊച്ചിൻ്റെ ബഡ്ഡെ ആണ് ഞാൻ പോട്ടെ ….ശെരി…നന്ദ ബൈ…ടാ ശിവ അലമ്പ് ഒന്നും വേണ്ടെ നിൻ്റെ അച്ഛൻ നിന്നെ പുളിവാറ് വച്ച് വീക്കും….
