സൂര്യ : പിന്നല്ലാതെ … എനിക്കറിഞ്ഞൂടെ സ്വന്തം കൂടേ പെറന്നതിനെ കള്ളക്കേസിൽ കുടുക്കി നാണം കെടുത്തിയ ഇവൻ പറയുന്നത് മണ്ടന്മാരെ വിശ്വസിക്കൂ….😡
വിഷ്ണു : ടാ ടാ നീ ഒരുപാട് അങ് നാടകം കളിക്കാതെ …
ദാസ് അങ്കിൾ : ടാ ടാ മതി നിൻ്റെ ചെലപ്പ് നിർത്ത്…
വിഷ്ണു : അച്ഛ അച്ഛാ … ഇവര് തമ്മിൽ കല്യാണം കഴിച്ചതാ അച്ഛാ …എനിക്ക് അറിയാം അച്ഛ …
പട്ടാളം : കൊള്ളാം കണ്ടിടം നെരങ്ങിയതും പോരാഞ്ഞ് തന്നിഷ്ട്ടത്തിന് കല്യാണം വരെ ആയി ഇതാണോ രാമകൃഷ്ണ തൻ്റെ വളർത്ത് ഗുണം കൊള്ളാം ….
ദേവി ചേച്ചി : അച്ഛ അച്ഛൻ ഈ തെണ്ടിടെ വാക്ക് കേൾക്കാൻ നിക്കല്ലേ… ഇവൻ ഈ കല്യാണം മൊടക്കാൻ നോക്കാ…ടാ നിനക്ക് മതി ആയില്ലേ ഇനിയും …
വിഷ്ണു : അയ്യോ എന്നെ ഒന്ന് വിശ്വസിക്ക് ….
അമ്മു : നിൻ്റെ ഒന്നും ഇവടെ കേക്കണ്ട നീ പോടാ …
വിഷ്ണു : നീ മിണ്ടാൻ നിക്കണ്ട നീ ഉൾപ്പടെ എല്ലാത്തിനെയും അവൻ മയക്കി വച്ചിരിക്കാ…
ശ്രീ : നിനക്ക് എന്നെ ഇത്രയും നാണം കെടുത്തിയിട്ടും മതി ആയില്ലേ ടാ… ഇത്ര കാലം ഒരു ചേട്ടനെ പോലെ കണ്ടിട്ട് നീ തന്നെ എന്നോട് ഇങ്ങനെ ചെയ്യണം ….
വിഷ്ണു : ഞാൻ എന്ത് ചെയ്തെന്നാ നീ പറയുന്നത് …
ഞാൻ : ഒന്നും ചെയ്തില്ല അപ്പോ …നിനക്ക് ഇവൾടെ മൊഖത്ത് നോക്കി പറയാൻ പറ്റോ അന്ന് എന്നെ വച്ച് ഇവൾക്ക് കൊടുത്ത സമ്മാനം നീ അല്ല ചെയ്തത് നീ അറിഞ്ഞ് പോലും ഇല്ല എന്ന് പറ്റോ..
.വിഷ്ണു : 😶
ഞാൻ : പറ പറയാൻ …
പട്ടാളം : ഇങ്ങനെ ഒക്കെ പറഞ്ഞാ അത് നീ അല്ല എന്ന് ആവോ…ടാ ഭാര്യടെ ചേച്ചിയെ കൊണ്ട് പെഴപ്പിച്ചിട്ട് വാദിച്ച് ജെയിക്കാൻ നോക്കല്ലെ …
സൂര്യ : ഡോ തോന്യാസം പറഞ്ഞ അടിച്ച് പല്ല് താഴെ ഇടും … പ്രായം ഒന്നും നോക്കില്ല …
പട്ടാളം : വാടാ കുത്തി മലത്തും ഞാൻ….
നന്ദൻ : എന്നാ വാടോ….😡
ശ്രീടെ അച്ഛൻ : ഏയ് ഏയ് മോനെ ആവശ്യം ഇല്ലാത്ത പ്രശ്നം ഒണ്ടാക്കല്ലെ അയാള് സൂര്യയെ നോക്കി പറഞ്ഞു ….
ഞാൻ : ശെരി ഇവള് ഇത്രക്ക് മോശം ആണെങ്കിൽ നീ എന്തിന് ഇവൾടെ പിന്നാലെ നടക്കുന്നത് …. ഒരു പെഴച്ച പെണ്ണിനെ നിനക്ക് വേണോ …പറ
വിഷ്ണു : നിർത്ത്….ഇനി അത് ഒരു പ്രാവശ്യം കൂടെ പറഞ്ഞാ നിൻ്റെ തല ഞാൻ അടിച്ച് പൊളിക്കും … അതെ ഇവളെ കിട്ടാനും നിനക്ക് ഒരു പണി തരാൻ കൂടെ വേണ്ടി തന്നെ ആണ് ഞങ്ങള് പ്ളാൻ ഇട്ട് അത് ചെയ്
പറഞ്ഞ് തീരും മുന്നേ അവൻ്റെ കരണം പൊകഞ്ഞു … അത്ര നേരം മിണ്ടാതെ നിന്ന ശരൺ ചേട്ടൻ ആയിരുന്നു അത് ….
ശരൺ ചേട്ടൻ : മിണ്ടി പോവരുത് … കഴുവേറി മോനെ ഉള്ള നാറിയ പണി മുഴുവൻ ചെയ്തിട്ട് ന്യായം പറയുന്നോ ….
പട്ടാളം : ടാ നീ എൻ്റെ മോനെ തല്ലി അല്ലേ ….
ശരൺ ചേട്ടൻ : മിണ്ടി പോവരുത് താനും കേട്ടത് അല്ലേ ഇവൻ പറഞ്ഞത് ഇവളെ സ്വന്തം ആക്കാൻ കൂട്ടത്തിൽ ഈ ചെക്കനെ പണിയാൻ എങ്ങനെ പണിയാൻ വേണ്ടി ഞങ്ങള് ചെയ്തതാ ഇതൊക്കെ എന്ന് …തനിക്ക് നാണം ഒണ്ടോ ഇത് പോലെ ഒരു തന്തയില്ലത്തവന് വേണ്ടി ഇവടെ വന്ന് കൊരക്കാൻ ….
പട്ടാളം : അത് പിള്ളേര് വല്ല തമാശ കാണിച്ചതിന് ഇത്ര വലിയ കാര്യം ആക്കാൻ ഒണ്ടോ….😒
ദാസ് അങ്കിൾ : എന്തെന്ന് തമാശ … രണ്ട് പിള്ളേരുടെ ജീവിതം നശിപ്പിക്കുന്നതാണോ ടാ പര നാറി തമാശ…. തൻ്റെ മോൻ കാരണം ദേ ഈ ചെക്കൻ്റെ ജീവിതം നാശം ആയി ഈ കുട്ടി ഒരു മോശം പെണ്ണായി…രണ്ട് കുടുംബങ്ങൾ ആണ് ഇവൻ തകർത്തത് വെട്ടി കൂട്ടുവാ വേണ്ടത് ഇവനെ ഒക്കെ
മഹി ആൻ്റി : എടോ തനിക്ക് ഞങ്ങടെ മോൻ്റെ ജീവിതം തമാശ… ഈ അവരാതം പിടിച്ച തൻ്റെ മോൻ കണ്ട പെണ്ണിനെ കേറി പിടിച്ചതും പോരാ അത് തനിക്ക് ഇല്ലാത്ത കാര്യം താൻ കൊള്ളാല്ലോ ദേ പല്ലടിച്ച് ഞാൻ താഴെ ഇടും ഇനിയും ഇവടെ നിന്നാ ചേച്ചീടെ ഭർത്താവ് ആണ് എന്നൊന്നും ഞാൻ നോക്കില്ല…
ശരൺ ചേട്ടൻ : കൊള്ളാം …നിങ്ങൾക്ക് നല്ല ന്യായം പറയാൻ അറിയാം …
പട്ടാളം : ടാ മര്യാദക്ക് സംസാരിക്കടാ നീ വലിയ കോപ്പിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് എന്നൊന്നും ഞാൻ നോക്കില്ല ….
ശരൺ ചേട്ടൻ : രണ്ട് പിളേളർടെ ജീവിതം തൊലച്ചിട്ട് താൻ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നോ… 😡
