വധു is a ദേവത – 23 1

ഞാൻ : താര കൃഷ്ണകുമാർ അങ്കിളിൻ്റെ മോൾ വിളിച്ച് പറഞ്ഞു

പപ്പ : കൊള്ളാം …ഒരു വാക്ക് പറഞ്ഞില്ലല്ലോ നീ

ഞാൻ : പപ്പ പറഞ്ഞോ

പപ്പ : നീ ഷേറ് ചോദിക്കും അത് കൊണ്ട് പറഞ്ഞില്ല …

ഞാൻ : കൊള്ളാം നല്ല പപ്പ ….പപ്പ ആണ് പപ്പ പപ്പൻ…

പപ്പ : ജസ്റ്റ് ജോക്ക് ടാ….

ഞാൻ : ഉവ്വ്….എനിക്ക് കമ്മീഷൻ വേണം ….

പപ്പ : അതൊന്നും ഇല്ല പോടാ

ഞാൻ : എന്നാ ഞാൻ ഈ എസ് ക്ളാസ്സ് എൻ്റെ പേരിൽ ആക്കും 😃

പപ്പ : നിന്നെ വിശ്വസിച്ച് എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ

ഞാൻ : ഫൺ ഫൺ….

പപ്പ : 😂 ശെരി എന്താ വേണ്ടത്

ഞാൻ : എനിക്കൊന്നും വേണ്ട അമ്മക്ക് ഒരു കാർ വാങ്ങി കൊടുക്കാ ബഡ്ഡെ അല്ലേ അടുത്ത മാസം …

പപ്പ : അത് വേണോ

ഞാൻ : അമ്മ ഇപ്പൊ സ്ഥിരം കാറിൽ അല്ലേ പോണത് അപ്പോ ഒരു സ്ഥിരം വണ്ടി ഇരുന്നോട്ടെ …

പപ്പ : അത് പൊളിക്കാൻ സാധ്യത ഇണ്ട്ട്ടാ കുഞ്ഞു…. അമ്മക്ക് കോമ്പസ് നല്ല ബുദ്ധിമുട്ട് ആണ് എന്ന് പറയുന്നത് കേട്ടു ട്രാഫിക്കിൽ ഒക്കെ ..പിന്നെ മോനൂ പപ്പ നാളെ കാലത്ത് ഹൈദരബാദ് പോവും കേട്ടോ …

ഞാൻ : അമ്മ പറഞ്ഞു ജോസഫ് അങ്കിളിൻ്റെ മോൾടെ എങ്കെജ്മെൻ്റ് അല്ലേ ….

പപ്പ : അതെ അപ്പോ കാലത്ത് പോണം …

ഞാൻ : എന്തിന് എറണാകുളത്ത് വീട്ടിൽ സ്റ്റേ അടിച്ച് കാലത്ത് കാബ് വിളിച്ച് പോവാല്ലോ

പപ്പ : അത് തകർക്കാൻ സാധ്യത ഇണ്ട്ട്ടാ …ഞാൻ അമ്മോട് പറയാ…

⏩ വണ്ടി കഴുകി ഫ്രഷ് ആയി ഞാൻ നേരെ സൂര്യടെ വീട്ടിലേക്ക് പോയി …

ഒരു ചെറിയ രീതിക്ക് ഉള്ള ഒച്ച വീട്ടിൽ ഒണ്ട് …

ഞാൻ നേരെ ഉള്ളിലേക്ക് പോയി …

എല്ലാരും ഒരുക്കത്തിൽ ആണ് …

ഞാൻ : എന്താ മിസ്റ്റർ റെമോ ബോയ് ഒരുക്കത്തിൽ ആണല്ലോ

റെമോ : പിന്നെ ഇല്ലെ … ഇന്ന് മണ്ടൻ്റെ കല്യാണം അല്ലേ ….

സൂര്യ : മണ്ടൻ നിൻ്റെ അപ്പൻ …

നന്ദൻ : വന്നല്ലോ ഷോ സ്‌റ്റീലർ തെണ്ടി… ഇന്നും അണ്ണൻ്റെ പിന്നാലെ കൊറേ എണ്ണം കാണും …

ഞാൻ : മോനെ നന്ദ അസൂയക്കും അണ്ടി വളർച്ചയ്ക്കും മരുന്നില്ല …

സൂര്യ : അത് കൊള്ളാം ….😂 നന്ദന് രണ്ടും ഒണ്ട് അസൂയയും അണ്ടി 🤏

ഞാൻ : ശിവ എവട്ര….അച്ചു അമർ ആരെയും കാണാൻ ഇല്ല ….

നന്ദൻ : ശിവ അവൻ്റെ വീട്ടിൽ പോയി അച്ചു കൂടെ പോയി അമർ കുളിക്കാ….

അമർ : വന്നല്ലോ പെറ്ക്കി …

ഞാൻ : എന്ത് ടാ …

അമർ : ആര് ടാ ഇന്നലെ വന്നവന്മാര്

ഞാൻ : അത് ഏതോ വെട്ടാവെളിയന്മാര്….

അമർ : ചാടിയാ പുതിയതില് ഹേ…

ഞാൻ : ഇല്ല മൈരേ…

⏩ കൃത്യ സമയത്ത് തന്നെ ഞങ്ങള് എറങ്ങി സൂര്യ അവൻ്റെ അച്ഛൻ്റെ അമ്മടെയും ഫോട്ടോ നോക്കി പ്രാർത്ഥിച്ച് പപ്പടെയും അമ്മടെയും അനുഗ്രഹം വാങ്ങി വന്ന് വണ്ടിയിൽ കേറി…

പപ്പ : ഇന്നാ ടാ നിൻ്റെ കണ്ണാടി പ്രദീപ് കൊണ്ട് കൊടുത്തതാ കാറിൽ വച്ചിരിക്കുന്നു ഞാൻ വരുന്ന വഴിക്കാ കണ്ടത് ….

ഞാൻ : താങ്ക്സ് പപ്പ….

പപ്പ : how much…

ഞാൻ : സിക്സ്റ്റി ഫൈ തൗസൻ്റ്….

പപ്പ : സ്വർണം ആണോ

ഞാൻ : അല്ല വൈറം….

പപ്പ : വൈറം അല്ല വൈരം

ഞാൻ : അല്ല പപ്പയോട് ആയത് കൊണ്ട് ഞാൻ പറഞ്ഞതാ റം എന്ന്….

പപ്പ : പൊക്കോ നീ ..🙄 😂

റെമോ : എന്താ പേടി ആണോ മോനെ

പോവുന്ന വഴിക്ക് റെമോ സൂര്യയോട് ചോദിച്ചു….

ഞാൻ : ഏയ് ചെക്കൻ സീൻ നീ വണ്ടി നേരെ നോക്കി ഓടിക്ക് മോനെ ….

” നാൻ ഉൻ അഴഗിനിലെ ദൈവം ഉണറ്ഗിറേൻ ”

സൂര്യ : ഒന്ന് നിർത്ത് നാശം മനുഷ്യൻ ടെൻഷൻ അടിച്ച് ചാവാൻ ആയി …

ഞാൻ : എന്തിന് മൈരേ ടെൻഷൻ …

സൂര്യ : അളിയാ കല്യാണം ടാ നിനക്ക് ഒരു ടെൻഷനും ഇല്ലല്ലോ

കല്യാണ മണ്ഡപത്തിൻ്റെ അടുത്തേക്ക് വണ്ടി എത്തിയതും ഒരു ലോഡ് ആളുകൾ ചുറ്റും കൂടി….

ഞാൻ നന്ദൻ്റെ കൂടെ ഒരു സൈഡിലേക്ക് മാറി നിന്ന് എനിക്ക് വേണ്ട ആളെ തപ്പി….

അവസാനം കണ്ടത് ഒരു താലവും പിടിച്ച് എന്നെ നോക്കി നിക്കുന്ന അമ്മുക്കുട്ടനെ ….ശെരിക്കും സുന്ദരി നല്ല വട്ടത്തിൽ ഉള്ള മൂക്കുത്തി മൂന് കുറികൾ ചോപ്പ് സാരി കൈയ്യിൽ മൈലാഞ്ചി പല തരം മോതിരം കണ്ണിൽ കൺമഷി ശോ അതും വാല് വേറേ അത് വച്ച് എന്നെ നോക്കി സൈറ്റ് അടിച്ച് കാട്ടി…

ഞാൻ അമ്മുനേ നോക്കി ഇങ്ങ് വരാൻ ആക്ഷൻ കാണിച്ചു…

അവൾ ഇല്ല എന്ന് തല ആട്ടി തിരിഞ്ഞ് നടന്നു …

Leave a Reply

Your email address will not be published. Required fields are marked *