അച്ചായത്തി ഫ്രം ബാംഗ്ലൂർ – 6 12അടിപൊളി 

അവൾ ഫോൺ എടുത്ത് നോക്കിയതും നാട്ടിൽ നിന്നും മമ്മിയാണ്..
” ഹലോ മമ്മി ”

” നീ എവിടാ കൊച്ചേ ?? ലീവിന്റെ കാര്യം ഒക്കെ ചോദിച്ചാരുന്നൊ ”

” ദൈവമേ.. ഷെറിന്റെ കല്യാണം അടുത്തതിന്റെ പിന്നത്തെ ആഴ്ച്ച ആണേല്ലൊ അല്ലേ..!! ഞാൻ ആ കാര്യം അങ്ങ് വിട്ട് പോയി..”
സ്റ്റെല്ല എന്തോ ഓർത്ത പോലെ നെടു വീർപ്പ് ഇട്ടു.

” അതെ, മെയ്‌ പത്തിനാണ് കല്യാണം.. ഇവിടെ പാല പള്ളിയിൽ വച്ച് പിന്നെ റിസപ്ഷനും അവിടെ തന്നെ..!! നീ ഇതൊക്കെ ഇനി എന്ന് ചെയ്യാനാ പെണ്ണെ…??? ”

” ആം അതൊക്കെ ഞാൻ സെറ്റ് ആക്കാം അങ്ങ് എത്തിയാൽ പോരേ ?? ”

” ഉവ്വാ..!! ഈസ്റ്ററിനോ നീയും ആൽബിം വന്നില്ല.. പിന്നെ ഞാനാ ചെറുക്കനെ കണ്ടു മോളെ, മേനേം വൃത്തിം ഒക്കെ ഒണ്ട് അവന്റെ കുടുംബവും വളരെ ഭക്തിം വിശ്വാസം ഒക്കെ ഉള്ള കൂട്ടരാ.. ”
അപ്പുറത്ത് മമ്മിയുടെ കണ്ട് പിടുത്തം അവൾക്ക് ചെറുതായി ചിരി വന്നു.

” ആം.. നല്ലതാ..!! ഞാൻ എന്നായാലും വരും , അതിനു മുൻപ് ലീവ് ഒന്ന് സെറ്റ് ആക്കണം..”

” വരണം കൊച്ചേ . നീയില്ലെങ്കിലവിടെ പൂർണ്ണമാകില്ല.. കളിച്ചു വളർന്നൊരല്ലെ.. പിന്നെ എല്ലാവർക്കും ഒരെ പോലെത്തെ ഡ്രെസ്സ് ഒക്കെ നോക്കണം,.. പള്ളിക്കലെയ്ക്ക് ഉള്ളത്.. ”

” ശരി ഞാൻ അതൊക്കെ പെട്ടെന്നു കണ്ടോളാം മമ്മി ചുമ്മാ ടെൻഷൻ ആവണ്ട..”

” എന്നാ ശരി കൊച്ചേ… നാളെ ഡീറ്റൈൽ ആയിട്ട് പറയാവെ എവിടെ വച്ചാണ് എന്തൊക്കെ വേണേന്നൊക്കെ ഒക്കെ..
ഞാൻ വിളിക്കാവേ.. ”
അതും പറഞ്ഞു അവർ കോൾ കട്ട് ചെയ്തതും സ്റ്റെല്ല എന്തോ കാര്യമായി ആലോചിച്ചു കൊണ്ടിരുന്നു…

കുറച്ചു നേരം അവിടെ ചെറിയ മൂകത തളം കെട്ടി നിന്നു.. ഓഫീസ് അടുക്കാൻ ആയതും ശിവ കാറിന്റെ സ്പീഡ് പറ്റെ കുറച്ചതും അവന്റെ മുഖത്തു ചെറിയ ടെൻഷൻ ആവുന്നതും സ്റ്റെല്ല ശ്രെദ്ധിച്ചു..

” അപ്പോൾ വീട്ടിലേക്ക് പോകാൻ ഉറപ്പിച്ചൊ..? ”
അവന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

” ആ പോകണം..!! നാട്ടിൽ കുറച്ച് പരിപാടിയൊക്കെ ഉണ്ട് അന്ന മോളുടെ ബർത്ഡേക്ക് ആണ് ഞങ്ങൾ അവസാനം നാട്ടിൽ പോയത് അതിനു ശേഷം പോയിട്ടില്ല..”

” ലീവ് ഒക്കെ കിട്ടുമോ ?? താൻ ചോദിച്ചു നോക്കിയോ ?? ”

” ഇപ്പോഴല്ലേ കോൾ വന്നത് സംസാരിച്ചു നോക്കട്ടെ..!! എന്തായാലും ലീവ് വാങ്ങണം ”
എന്തൊ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ ആയിരുന്നു സ്റ്റെല്ലയുടെ സംസാരം.

” ഞങ്ങൾ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ശിവാ.. പക്ഷേ കുറേ വര്‍ഷമായി കാണാനോ സംസാരിക്കാനോ പറ്റിയിട്ടില്ല..!! സ്കൂളിന് ശേഷം അവർ ഫാമിലി ആയി മുംബൈയിലേക്ക് മാറി അങ്ങനെ ബന്ധം നഷ്ടമായി… ”
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

” അവളുടെ മാര്യജ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ലാ എന്തായാലും പോണം.. ”

” പെണ്ണേ.. എന്നെ മിസ്സ് ചെയ്യുവോ..?? ”
അവളുടെ മുഖത്തു നോക്കാതെ പെട്ടെന്ന് ആയിരുന്നു ശിവയുടെ ചോദ്യം..!!

അതിനു മറുപടി പറയും മുന്നേ സ്റ്റെല്ല അവന്റെ മുഖത്തേക്ക് നോക്കി എങ്കിലും ശിവ ഡ്രൈവിംഗ് ഫോക്കസ് ചെയ്ത് നേരെ നോക്കി ഇരിക്കുകയായിരുന്നു…

” നീ ഇവിടെ ഇല്ലാത്തത് എത്രത്തോളം ഫീലാവുന്നുണ്ടെന്ന് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല ശിവ.. ഇപ്പോൾ ഓരോ രാത്രിയും ഉറങ്ങാൻ നേരം നിന്നെ പറ്റി ഞാൻ ആലോചിച്ചു പോവാ.. ”

” എന്നെപ്പോലെ നീയും മിസ്സ് ചെയ്യുന്നുണ്ടോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.. !! ”
അവളുടെ മറുപടിക്ക് ശേഷം ശിവയുടെ മുഖം തെളിഞ്ഞതും സന്തോഷം അലയടിക്കുന്നതും അവൾക്കും ആശ്വാസം ആയി.

” പെണ്ണേ… നിന്നെ ഓർത്താണ് ഞാൻ ഇപ്പോൾ ഉറങ്ങുന്നതും ഉണരുന്നതും. നമ്മൾ തമ്മിലുള്ള ഓരോ നിമിഷവും എനിക്ക് ഒരു സ്വപ്നം പോലെയാണ്.. ഇനി എപ്പോഴാ നമുക്ക് വീണ്ടും കാണാൻ പറ്റുവാ ?

” അത്രക്ക് മിസ്സിംഗ് ആണോ പൊന്നെ നിനക്ക് എന്തായാലും കുറച്ചു ദിവസം സഹിക്ക്…
എന്നിട്ട് വരുമ്പോൾ നിന്റെ കൊതി മാറും വരെ ഞാൻ കൂടെ ഉണ്ടാകും ഒക്കേ..?? ”

” നിന്നോട് ഉള്ള കൊതിയൊന്നും തീരില്ല പെണ്ണെ !! ”
ശിവ പറഞ്ഞു നിർത്തിയതും പൊടുന്നനെ കാർ സൈഡ് ആക്കി ഓഫീസ് പരിസരം ആണെന്നത് പോലും ആലോചിക്കാതെ തന്റെ സീറ്റ് ബെൽറ്റ്‌ റിലീസ് ചെയ്ത് അതി വേഗം സ്റ്റെല്ലയുടെ നേരെ അടുത്തു….

Leave a Reply

Your email address will not be published. Required fields are marked *