അച്ചായത്തി ഫ്രം ബാംഗ്ലൂർ – 6 12അടിപൊളി 

ശിവ ഒന്നും മിണ്ടാതെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന ഒരുപാട് ബോട്ടിലിന്റെ ഇടയിൽ നിന്നും ഒരെണ്ണം എടുത്ത് രണ്ട് ഗ്ലാസ്സിലേക്ക് ആയി മദ്യം പകർന്നു.. ഒരു ഗ്ലാസ്സ് ഭഗത്തിനു നേരെ നീട്ടി.

” സ്റ്റാറ്റസ് എന്താണ് ?? ”

” നിലവിൽ ജോർജ് ടൗണിൽ ഉള്ള നമ്മുടെ പ്രോപ്പർട്ടികൾക്കെതിരെ ആക്രമണം നടന്നു.. നമ്മുടെ ഒരുപാട് ആളുകളെ തല്ലി ചതച്ചു വശം കെടുത്തിയിട്ടുണ്ട്.. !! ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല പക്ഷേ കണ്ടീഷൻ കുറച്ചു മോശമാണ് ”
ഭഗത്ത് ശിവ നൽകിയ മദ്യം ഒരു സിപ്പ് എടുത്തു പിന്നെ വീണ്ടും തുടർന്നു.

” ചേട്ടാ.. ഇസ്രായേലിൽ നിന്നും കടൽ കടന്ന് വന്ന സാധനം ഒക്കെ ആണ് അവരുടെ കയ്യിൽ സാം ബ്രദർസിന്റെ വരവോട് കൂടി ഫിദാൻ ഗ്രൂപ്പ് സ്ട്രോങ് ആയി..!! നമ്മുടെ ഏജൻസിനെ വെച്ച് ഞാൻ അന്വേഷിച്ചിട്ടുണ്ടായിരുന്നു നമ്മുടെ പല പ്രോപ്പർട്ടിയിലും ഡയറക്ട് അറ്റാക്ക് ആണ് നടന്നിരിക്കുന്നത് ”

” ആളപായം ഉണ്ടോ ?? ”

” ആർക്കും ജീവൻ പോയിട്ടില്ല..!! ചേട്ടൻ പറഞ്ഞതുപോലെ ഞാൻ ഇട്ടിരിരുന്ന സെക്യൂരിറ്റി എല്ലാം മാറി കടന്നാണ് അടിച്ചിരിക്കുന്നത്.. ഒരു യുദ്ധത്തിനുള്ള പോർവിളി ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത് ”
ഭഗത്ത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ ഒരു സിഗരറ്റ് വായിലേക്ക് വച്ച് കത്തിച്ചു..
ശേഷം പുക ആസ്വദിച്ചു വലിച്ചു..

” ഭഗത്ത് നിനക്ക് ഭയമുണ്ടോ ?? ”
ശിവയുടെ ചോദ്യത്തിനു മറുപടിയായി ഭഗത്ത് ചിരിക്കുക മാത്രമാണ് ചെയ്തത്

” എന്തിനാണ് ചേട്ടാ ?? ”

” നിനക്ക് അവരെ നേരിടാൻ ഭയമുണ്ടോ എന്ന്..??”

” എട്ടു വർഷമായി നിഴൽ പോലെ കൂടെ നടക്കാൻ തുടങ്ങിയിട്ട് അന്ന് തൊട്ട് ഇന്നേവരെ പോർ മുഴക്കി യുദ്ധത്തിന് ഇറങ്ങിയപ്പോൾ എല്ലാം വലതു ചേർന്ന് നിന്നിട്ടെ ഉള്ളൂ ഇനി മുന്നോട്ടും അങ്ങനെ തന്നെയാണ് ”

ഭഗത് അത് പറഞ്ഞതും ശിവ അവനെ നോക്കി ഒന്ന് ചിരിച്ചു.. ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു..
” ഞാൻ അവന്മാരെ പ്രതീക്ഷിച്ചിരുന്നു ഭഗത്ത് പക്ഷേ ഇത്ര നേരത്തെ എത്തുമെന്ന് വിചാരിച്ചില്ല…!! ഇത്രനാൾ ഒളിച്ചിരുന്ന് അവർ പെട്ടെന്ന് വന്നതാകില്ല അതിന് കൃത്യമായ കാര്യകാരണവും ലക്ഷ്യവുമുണ്ട് .. എവിടെ വരെ പോകുന്നു എന്ന് നമുക്ക് നോക്കാം ” അത് പറഞ്ഞു തീർത്തപ്പോഴേക്കും ശിവ അവന്റെ ഗ്ലാസ് കാലിയാക്കിയിരുന്നു..

തന്റെ കൈയിൽ ഇരുന്ന ഗ്ലാസ് ഒറ്റ വലിക്ക് ഭഗത്തും പൂർത്തിയാക്കി.

” ഇത് എനിക്ക് വിട്ടേക്ക് ചേട്ടാ..!! ഇത്ര കാലം വരെ ജീവിച്ചോളാം എന്ന് ഭഗത്ത് ആർക്കും വാക്ക് കൊടുത്തിട്ടില്ല.. ”
അതും പറഞ്ഞു ഭഗത്ത് അവിടെ നിന്നും പോകാൻ തുടങ്ങി.

” ഭഗത്ത്….????? ”
ശിവയുടെ വിളി കേട്ടതും അവൻ തിരിഞ്ഞു നിന്നു.

” നീ മലേഷ്യക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യ്..”

” ചേട്ടാ… ഈ അവസ്ഥയിൽ അങ്ങോട്ട് വരണ്ട അപകടം ആണ് ”

” പറഞ്ഞത് ചെയ്യ്‌ ഭഗത്ത്…!! പിള്ളേരെ വിളിച്ച് നമ്മൾ വരുന്നു എന്ന കാര്യം അറിയിക്ക് നാളെ വൈകുന്നേരം നമ്മൾ മെലാക്കയിലേക്ക് പോകുന്നു ”

” ശരി ചേട്ടാ ”
അതും പറഞ്ഞ് ഭഗത്ത് താഴെക്കിറങ്ങിപ്പോയി.

” ശിവ എന്തിനാ അങ്ങോട്ട് പോകുന്നത് അവൻ പറഞ്ഞ പ്രകാരം കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയല്ലേ..?? ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യമുണ്ടോ ?? ”

” കാര്യമുണ്ട് സ്വാമി..!! ഇംഗ്ളീഷിൽ ഒരു ചൊല്ല് ഉണ്ട് MOST DANGEROUS PEOPLE ARE THE ONE WHO KEEPS GREAT LOYALTY ലോകത്തിൽ എറ്റവും അപകടകാരിയായ ആളുകൾ ആരോട് എങ്കിലും അമിതമായ കൂറും സ്നേഹവും ഉള്ളവർ ആരിക്കും എന്ന്..!! ഭഗത്തിനെ ഒറ്റക്ക് വിടാൻ എനിക്ക് പറ്റില്ല ”
ശിവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

” മാത്രമല്ല അവരെ ഇങ്ങോട്ട് വരുത്തിക്കാതെ നോക്കണം അതിന് ഞാൻ അങ്ങോട്ട് തന്നെ ചെല്ലണം സ്വാമി .. ഇവിടുത്തെ കാര്യങ്ങൾ ഞാൻ സ്വാമിയെ തന്നെ ഏൽപ്പിക്കുകയാണ് കുറച്ചുനാൾ ഞാൻ ഇവിടെ ഉണ്ടാവുകയില്ല ”

” ശിവ പോകാൻ ഉറപ്പിച്ചൊ..?? ”
സ്വാമിയുടെ ചോദ്യത്തിനു ശിവ ഒന്നും മിണ്ടിയില്ല പകരം അടുത്ത സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു..
അതിൻറെ അർത്ഥം സ്വാമിക്ക് മനസ്സിലാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ..!!

Leave a Reply

Your email address will not be published. Required fields are marked *