അച്ചായത്തി ഫ്രം ബാംഗ്ലൂർ – 6 12അടിപൊളി 

മാരേജ് ശനിയാഴ്ചയാണ് അതു കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം രണ്ടുപേർക്കും ഒരുമിച്ച് തിരുകെ പോരുകയും ചെയ്യാം..
പ്ലാൻ പ്രകാരം സ്റ്റെല്ല പോകാനുള്ള ഒരുക്കത്തിലാണ്..

” ആൽബി എത്തിയോ ?? ‘
അവളുടെ ശബ്ദം പെട്ടെന്ന് അവനെ ചിന്തയിൽ നിന്നും ഉണർത്തി.

” ആടി കുറച്ച് ലേറ്റ് ആയിട്ട് ആണ് ഇറങ്ങിയത് അതിൻറെ കൂടെ വരുന്ന വഴിക്ക് നല്ല ട്രാഫിക്കും നീ പാക്കിംഗ് ഒക്കെ തുടങ്ങിയോ ? ”

” ആ നാളെ കഴിഞ്ഞ് പോകേണ്ടതല്ലേ എല്ലാം കൂടി പെട്ടെന്ന് ഓടേണ്ട എന്ന് വിചാരിച്ചു ”

” അത് നന്നായി ”
ആൽബി തൻറെ ബാഗ് സൈഡിലെ ടേബിളിലേക്ക് വെച്ച ശേഷം ധരിച്ചിരുന്ന ഷർട്ട് അഴിച്ച് ബാസ്കറ്റിലെക്ക് ഇട്ടു.

” ആൽബിടെ ടിക്കറ്റ് ഒക്കേ കൺഫോം അല്ലേ ?? ”

” ആടി അതൊക്കെ കൺഫോം ആണ് ഞാൻ ഹാഫ് ഡേ എടുത്ത് ഉച്ച കഴിഞ്ഞു തിരിക്കും രാത്രി ഒൻപത് പത്തു ഒക്കെ ആവുമ്പോൾ അവിടെ എത്തും..! അപ്പോൾ പിന്നെ രാത്രി കല്യാണവും എനിക്ക് കൂടാമല്ലോ ”

” ആ എന്നാൽ പിന്നെ അങ്ങനെ ചെയ്യാം ചായ എടുക്കണോ?

” വേണ്ട ഞാൻ പുറത്തുന്ന് കുടിച്ചു..!! നീ ഇന്ന് നടക്കാൻ പോയില്ലേ ?? ”

” ഒറ്റക്ക് പോകാൻ ഒരു മൂഡില്ല അതു കൊണ്ട് ആൽബി വരുന്ന വരെ നോക്കിയിരുന്നു നമുക്കൊന്ന് നടന്നിട്ട് വരാം..!! ഷെറിനു എന്തെങ്കിലുമൊക്കെ കൊടുക്കണ്ടേ അതൊക്കെ ഒന്ന് സംസാരിക്കാം ”

” ശരി 5 മിനിറ്റ് ”
ആൽബി പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി തന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു ശേഷം അവർ മോളെയും കൂട്ടി നടക്കാൻ ഇറങ്ങി…!!!!

രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരം മടിവാളയിൽ നിന്നുമാണ് സ്റ്റെല്ല ബസ് കയറിയത് ആൽബി തന്റെ പോളോയിൽ നിന്നും അവളുടെ ബാഗ് ഇറക്കി കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ല ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു..

ചെറിയ കൊഞ്ചലും കുഴയലും ഉണ്ട് വീട്ടിലേക്ക് വിളിക്കുകയാണെന്ന് തോന്നുന്നില്ല.. ഇത്തരത്തിലുള്ള ചില നിമിഷങ്ങൾ മാത്രമാണ് ആൽബിക്ക് താൻ മാറി ചിന്തിക്കേണ്ടത് ഉണ്ടോ എന്ന് തോന്നുന്ന സമയം…

കാരണം അവൾ ഇമോഷണലി അവനു അവൈലബിൾ ആകുന്നുണ്ടോ എന്നൊരു ഭയം..!!

ആൽബി അടുത്തു വന്നപ്പോഴേക്കും അവൾ പോകാൻ റെഡിയായി കഴിഞ്ഞിരുന്നു അവൻ രണ്ട് പേരെയും സീറ്റിൽ സെറ്റ് ആക്കിയിരുത്തിയ ശേഷം താൻ ഇത്ര സമയത്തിനുള്ളിൽ എത്തിയേക്കാം എന്ന് അറിയിച്ച് പുറത്തേക്ക് ഇറങ്ങി..

ബസ് പുറപ്പെട്ടതും ആൽബി അവിടെ നിന്നും നേരെ പോയത് സജിന്റെ അടുത്തേക്കാണ് സ്റ്റെല്ല പോയതുകൊണ്ട് ഇന്ന് കുറെ നാൾ കൂടി അവൻ ഫ്രീ ആയ സമയം ആണ്..

‘ സജിന്റെ കൈയിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകും ‘
പിജിയുടെ ബെല്ലടിച്ചപ്പോഴേക്കും അവൻ വന്ന് ഡോർ തുറന്നു.

” ചേട്ടായി നല്ല സമയത്ത് ആണ് വന്നത് ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിക്കാരുന്നു ” ആൽബി സജിന്റെ പുറകെ അകത്തേക്ക് കയറി..

” ആകേ ഇതെ ഉള്ളു ഞാൻ എടുത്തതിൽ നിന്നും കുറച്ച് മാറ്റിയത് ആണ് ”
സജിൻ നൽകിയ ചെറിയ കവർ വാങ്ങി പോക്കറ്റിലേക്ക് ഇട്ടു ആൽബി പുറത്തേക്ക് ഇറങ്ങി…

“ശരിയെടാ ഗുഡ് നൈറ്റ് ”
ഒരു പഴയ ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ മടിവാളയിൽ നിന്നും ഇലക്ട്രിണിക് സിറ്റി ലക്ഷ്യമാക്കി ആൽബിയുടെ കാർ ആളും വാഹനവും ഒഴിഞ്ഞ ഹൈവെയിൽ കൂടി ഓടി കൊണ്ടിരുന്നു………!!!!!!

കോട്ടയം പാല,
വെള്ളിയാഴ്ച വൈകുന്നേരം കല്യാണ വീട്ടിൽ സ്റ്റെല്ല ആകെ പ്പാടെ തിരക്കിലായിരുന്നു..
കുറെ നാൾ കൂടി എല്ലാ ബന്ധുക്കളെയും കാണുന്നതിന്റെ സ്നേഹവും സന്തോഷവും എല്ലാം കൂടി അവൾ ആകെ എനർജറ്റിക്കായിരുന്നു..

അന്നേ ദിവസം അന്ന മോളെ നോക്കാൻ കുട്ടി പട്ടാളം തന്നെ അവിടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൾ മൊത്തത്തിൽ ഫ്രീ ആയിരുന്നു എന്നും പറയാം..

മധുരം വെപ്പ് നടക്കുന്ന സ്റ്റേജിലേക്ക് അവൾ തന്റെ ഡ്രസ്സ് കൂട്ടിപ്പിടിച്ച് നടന്നു ആൽബി ഒരു മണിക്കൂറിൽ എത്തുമെന്ന് നേരത്തെ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു…

തിളങ്ങി നിൽക്കുന്ന മഞ്ഞ ലൈറ്റുകളും പാട്ടും ഡാൻസും പിന്നെ അടിച്ചു കിളി പോയിരിക്കുന്ന കുറച്ചു അപ്പാപ്പന്മാരും അടിപൊളി ഡ്രെസ്സിൽ തിളങ്ങുന്ന സുന്ദരി പെൺകുട്ടികളും അവരെ നോക്കുന്ന നാട്ടിലെ പയ്യന്മാരും എല്ലാം കൂടി കല്യാണ വീടിൻറെ വൈബ് അവിടെയുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *