പിറ്റേ ദിവസം ഒരു ചൊവ്വാഴ്ചയായിരുന്നു കുറച്ചു നാളത്തെ മഴക്ക് ശേഷം ബാംഗ്ലൂരിലെ പഴയ കാലവസ്ഥ തിരികെ വരുന്ന സമയം..
” ആൽബി എഴുന്നേൽക്കാറായില്ലേ ?? ”
” ഇത്ര നേരത്തെയൊ..?? ”
” നേരത്തെ എഴുന്നേറ്റാൽ നേരത്തെ ഇറങ്ങാം എനിക്കിന്ന് കുറച്ച് അധികം തിരക്കുള്ള ദിവസമാണ് ”
അടുക്കളയിൽ നിന്നും കയ്യിൽ ചായയുമായി സ്റ്റെല്ല അവരുടെ ബെഡ്റൂമിലേക്ക് വന്നു.
രാവിലെ ഓഫീസിൽ പോകാനായി കുളിച്ച് തലയിൽ ഈറൻ പോകുവാനായി അവൾ മുടി കെട്ടി വച്ചിരുന്നു മുൻ വശത്തു കൂടി ഈർന്ന് കിടക്കുന്ന രണ്ടോ മൂന്നോ മുടിയിഴകൾ..
കഴുത്തിലും കൈമുട്ടുകളിലും തങ്ങിനിൽക്കുന്ന ചെറിയ വെള്ളത്തുള്ളികൾ ശരീരത്തിൽ നിന്നും വരുന്ന സോപ്പിന്റെ വാസന…
രാവിലെ എഴുന്നേറ്റതും ആൽബി കുറച്ചുനേരം തൻറെ ഭാര്യയെ തന്നെ നോക്കി നിന്നു..!!
” ഇന്ന് നമുക്ക് ഒരെ ഷിഫ്റ്റ് ആയതുകൊണ്ട് കുഞ്ഞിനെ എന്ത് ചെയ്യും..? ഡെ കെയറിൽ ആക്കിയാൽ തന്നെ കൂട്ടാൻ നീ നേരത്തെ വരില്ലലോ..?? ”
ആൽബി ചായ കയ്യിലേക്ക് എടുത്തു.
” അതു കുഴപ്പമില്ല ഞാൻ അവരോട് വിളിച്ച് പറഞ്ഞിട്ടുണ്ട് കുറച്ച് ലേറ്റ് ആയെ വരികയുള്ളൂ എന്ന് ”
” ആൾറൈറ്റ് മൈ ബേബി ..!! പിന്നെ എന്നാടി കഴിക്കാൻ ഉള്ളേ ?? ”
ആൽബി മെല്ലെ തന്റെ ബ്രഷുമെടുത്ത് ബാത്റൂമിലേക്ക് കയറി.
” ബ്രെഡ് ഓംലെറ്റ് ഉണ്ട് വേഗം വന്നു കഴിക്കാൻ നോക്ക് ”
അവൾ അതും പറഞ്ഞ് തനിക്ക് പോകാനുള്ള ഡ്രസ്സ് കയ്യിലേക്ക് എടുത്തു.
ഒരു വെള്ള കളർ ലഗിൻസും ഇളം നീല കളർ ടോപ്പും ആയിരുന്നു അന്നത്തെക്ക് അവൾ തിരഞ്ഞ് എടുത്തത്.
കണ്ണാടിക്ക് മുന്നിൽ നിന്ന് നിതംബം മറയുമാറ് ടോപ്പിറക്കിയ ശേഷം അവൾ തിരിഞ്ഞ് നിന്ന് രണ്ടുവശവും കവർ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായി ഉറപ്പുവരുത്തി..
തലമുടി പോണി ടെയിൽ കെട്ടി രണ്ട് സൈഡിലേക്കും മുടിയിഴകൾ പാറി കിടക്കുന്ന രീതിയിൽ എടുത്ത് ഇട്ട ശേഷം ആകാശ നീല കളർ ഉള്ള ജിമിക്കി കമ്മലുകൾ ആ ഡ്രസ്സിന് മാച്ചിംഗ് ആണെന്ന് ഉറപ്പ് വരുത്തി..
അവൾ തൻറെ മൂക്കുത്തിയിലൂടെ ചെറുതായി കൈവിരൽ ഓടിച്ചതും എന്തോ ഓർത്ത പോലെ നാണത്തോടെ ചിരിച്ചു.
ശേഷം.. തന്റെ ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
” കുഞ്ഞിനെ നേരത്തെ ആക്കാൻ മറക്കണ്ട ആൽബി.. ഞാൻ കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല വന്ന് കൂട്ടിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട് ”
“ആം ഒക്കേ ”
” ശരി ഞാൻ ഇറങ്ങുവാണെ ”
അവൾ കുഞ്ഞിന് ഒരു മുത്തം നൽകി ആൽബിയോട് യാത്ര പറഞ്ഞു ഇറങ്ങി.
ഓഫീസിൽ വന്ന് കയറി സ്കൂട്ടി സൈഡ് സ്റ്റാൻഡിലേക്ക് വച്ച് അവൾ പതിവ് പോലെ വാഷ് റൂമിൽ പോയി പിനെ തിരികെ തൻറെ സീറ്റിലേക്ക് എത്തി..
ഇന്ന് പുതിയ അപ്ഡേറ്റ് പ്രകാരം സ്വാമിയുടെ പ്രോജക്ടിൽ നിന്നും താൻ തിരിച്ച് ബലന്ദൂർ പ്രോജക്ടിലേക്ക് വന്നിരിക്കുകയാണ്…
എന്നാൽ പതിവുപോലെ ശിവ എല്ലാം തന്നെ ഏൽപ്പിച്ച അവന് തോന്നിയ വഴിക്ക് നടക്കുകയും ചെയ്യുന്നു..
‘ ഇതുപോലൊരു തെമ്മാടി ‘
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ജോലിയിലേക്ക് കടന്നു.
ഇന്ന് ഓഫീസിൽ ഉണ്ടാകും എന്ന് ഇന്നലെ അവൻ ടെക്സ്റ്റ് ചെയ്തിരുന്നു അന്നത്തെ കൂടി ക്കാഴ്ചക്ക് ശേഷം ഇന്ന് ആദ്യമായാണ് തമ്മിൽ കാണാൻ പോകുന്നത്..
അതിന്റെ ടെൻഷനും വല്ലാത്ത നാണവും അവളിൽ ഉണ്ടായിരുന്നു..
ഒരുപാട് നാളുകൾക്കു ശേഷം കാമുകനെ കാത്തിരുന്നു കാണുന്ന കാമുകിയെ പോലെ
ഏകദേശം പത്തര ആയപ്പോഴേക്കും അവളെ മാനേജർ റൂമിൽ നിന്നും വിളിപ്പിച്ചു.
” സ്റ്റെല്ല ഇരിക്ക്.. ”
” എന്താണ് സാർ ?? ”
“സ്റ്റെല്ലയോട് ഒരു സന്തോഷമുള്ള കാര്യം സംസാരിക്കാനാണ് വിളിപ്പിച്ചത് ”
അയാൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.
” അതെന്താണ് സാർ..?? ”
” താൻ പറഞ്ഞതുപോലെ തന്നെ ബലന്ദൂർ പ്രോജക്ടിലേക്ക് തിരികെ ഇട്ടിട്ടുണ്ട്.. ആദ്യമൊന്നും അവർ സമ്മതിച്ചില്ല തന്നെപ്പോലെ ഒരു കഴിവുള്ള വ്യക്തിക്ക് കുറച്ചുകൂടി നല്ല പ്രോജക്ട് വേണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ടും താൻ ചോദിച്ചത് കൊണ്ടും ഞാൻ ക്ലൈന്റിനൊട് സംസാരിച്ച് റെഡി ആക്കിയിട്ടുണ്ട് ”
അയാൾ കുറച്ച് ഞെളിഞ്ഞിരുന്നാണ് അത് പറഞ്ഞത്..
