അച്ചായത്തി ഫ്രം ബാംഗ്ലൂർ – 6 12അടിപൊളി 

” ഓഹ്.. താങ്ക്യു സാർ..!! ഇത്രയും എനിക്ക് വേണ്ടി ചെയ്യുമെന്ന് കരുതിയില്ല ”
താൻ ഒന്നുമറിഞിട്ടില്ല എന്ന മട്ടിലാണ് സ്റ്റെല്ല മറുപടി കൊടുത്തത്.

” തന്നെ പ്പോലെ ഒരു ഹാർഡ് വർക്കിങ് എംപ്ലോയി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അതെങ്ങനെ എനിക്ക് പറ്റില്ല എന്ന് പറയാൻ പറ്റുന്നത് അത് കൊണ്ട് ഞാൻ മിസ്റ്റർ ശിവാനന്ദിനോട് പേഴ്സണലായി സംസാരിച്ചു.. അപ്പോൾ ഇന്നുമുതൽ തനിക്ക് തിരികെ വരാം. എന്താ ഹാപ്പി അല്ലെ..?? ”
അയാളുടെ ചോദ്യം കേട്ടതും അവൾക്ക് ചെറിയ ചിരിയാണ് വന്നത്..
താൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിവ തന്നെ തിരികെ വീടില്ല എന്ന് അവൾക്ക് ഉറപ്പാണ്.

” അല്ല സാർ പറഞ്ഞ പ്രകാരം ഇത് കുറച്ച് വലിയ പ്രോജക്ട് അല്ലേ ഞാൻ സ്വാമിയോടൊപ്പം ചെറിയ പ്രോജക്ട് ഒക്കെ ചെയ്തു നിന്നോളം സർ എനിക്ക് കുഴപ്പമൊന്നുമില്ല ”
സ്റ്റെല്ലയുടെ പ്രതികരണം അയാൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരിന്നില്ല.

” അതെന്താ അങ്ങനെ തനിക്ക് ഈ പ്രോജക്ട് വേണമെന്ന് എന്നോട് പറഞ്ഞിട്ടില്ല ഞാൻ…. താൻ ഇനി എന്തായാലും ഈ പ്രോജക്ട് തന്നെ ചെയ്താൽ മതി ”

” അതു കുഴപ്പമില്ല സാർ ഞാൻ എനിക്ക് എൻറെ പഴയ പ്രോജക്ട് തന്നെ മതി ”
അവൾ അടുക്കുന്ന മട്ടില്ല എന്ന് അറിഞ്ഞതോടുകൂടി ആൾക്ക് തൻറെ കയ്യിൽ നിന്നും പോയ പോലെയായി.

” സ്റ്റെല്ല ഐ ക്യാൻ അണ്ടർ സ്റ്റാൻഡ് യുവർ ഫീലിംഗ്സ് ബട്ട് .. എടോ താൻ ചുമ്മാ പ്രശ്നമുണ്ടാക്കല്ലേ ഞാൻ ഓൾറെഡി തന്നെ അതിലേക്ക് ഇട്ടു കഴിഞ്ഞു വേറൊന്നും ആലോചിക്കേണ്ട താൻ ഇതെടുക്ക് ” അയാൾക്ക് ശിവ ഓർഡർ ചെയ്ത കാര്യം അറിയിക്കുക എന്നത് മാത്രമാണ് ചുമതല എന്ന് അവൾക്ക് മനസ്സിലായി.

‘ വെറുതെ പാവത്തിനെ വിറളി പിടിപ്പിക്കേണ്ട ‘
” ഒക്കെ സാർ ഞാൻ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യാം ”
അവൾ ചെറിയ ചിരിയോടെയാണ് അത് പറഞ്ഞത്.
അത് കേട്ടതും ആൾ വളരെ ഹാപ്പിയായിരുന്നു..

” എനിക്കറിയാം താൻ സപ്പോർട്ടീവ് ആയ ഒരു എംപ്ലോയി ആണെന്ന് യെസ് യെസ് എനിക്ക് അറിയാമായിരുന്നു.. ”

“താങ്ക്യു സാർ..!! ”

” അപ്പോ ഒക്കെ വേണ്ട കാര്യങ്ങൾ നോക്കി ചെയ്യു.. പിന്നെ ഇതുവരെ കമ്പ്ലീറ്റ് ചെയ്ത ഫയൽ മോണിക്ക തനിക്ക് സബ്മിറ്റ് ചെയ്യും അവിടുന്ന് പറ്റുന്ന പോലെ ക്യാച്ച് ചെയ്യൂ ഇനി എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കിലൊ അല്ലെങ്കിൽ ക്യാച്ച് ചെയ്യാൻ പറ്റാത്ത പ്രശ്നമുണ്ടെങ്കിലോ എൻറെ അടുത്ത് വന്നാൽ മതി ഞാൻ ഹെല്പ് ചെയ്യാം ”

” ഷുവർ സാർ ഞാൻ നോക്കിക്കോളാം ” അതും പറഞ്ഞ് അവൾ ചെറിയ ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

സീറ്റിൽ വന്നിരുന്നതും അവളുടെ ഫോണിലേക്ക് ശിവയുടെ ഒരു ടെക്സ്റ്റ് വന്നു കിടപ്പുണ്ടായിരുന്നു.
‘ എവിടെയാണ് ? ‘
അത് കണ്ടതും അവളുടെ ശരീരത്തിൽ ചെറിയ കോരിതിരിപ്പ് ഉണ്ടാവാൻ തുടങ്ങി.

‘ ഓഫീസിലുണ്ട് ‘

‘ ഞാൻ താഴെയുണ്ട് കുറച്ചു കഴിഞ്ഞാൽ സൈറ്റിൽ പോകാം താഴേക്ക് വന്നിട്ട് വിളിക്ക് ‘

‘ ഒക്കെ ‘
ആ ടെക്സ്റ്റ് അയച്ച് അവൾ ഫോണെടുത്തു വച്ചു.

ശിവയുടെ കൂടെ വീണ്ടും അവന്റെ വാഹനത്തിൽ തനിച്ചാവുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ അവളുടെ കൈകളും കാലുകളും ചെറുതായി വിറയ്ക്കാൻ തുടങ്ങി..!!

എങ്ങനെയൊക്കെയോ അവൾ അവിടെ ഒരു മണിക്കൂർ ഇരുന്നു കഴിച്ചു കൂട്ടി അതിനിടയിൽ തന്നെ മോണിക്ക ഒരു പുച്ഛം നിറഞ്ഞ മുഖത്തോടെ ശിവയുടെ ഫയൽസ് എല്ലാം അവർക്ക് സബ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു..

സ്റ്റെല്ല അതേ പുച്ഛം നിറഞ്ഞ മുഖം അവൾക്കും തിരികെ കൊടുത്തു ശേഷം അവൾ പോയി എന്ന് ഉറപ്പായതും ഒരു ചിരിയോടെ ആ ഫയൽ എല്ലാം തന്നെ സിസ്റ്റത്തിലേക്ക് അപ്‌ലോട് ചെയ്ത് കേറ്റാൻ തുടങ്ങി..

കൃത്യം ഒരു മണിക്കൂർ കഴിഞ്ഞതും ശിവയുടെ ഫോണിൽ നിന്നും അവൾക്ക് കോൾ വന്നതും സ്റ്റെല്ല ഫോൺ ചെവിയോട് ചേർത്തൂ..

” ഇട്സ് ടൈം ”
അപ്പുറത്ത് ശിവയുടെ ശബ്ദം.

” യെസ്.. ഓൺ മൈ വേ ”
അവൾ തൻറെ ലാപ്ടോപ്പും സൈഡ് ബാഗും ഒരു കൈയിൽ ഫോണുമെടുത്ത് താഴേക്ക് നടന്നു നെഞ്ചിടിപ്പ് കൂടി വല്ലാത്ത അവസ്ഥയിലായിരുന്നു സ്റ്റെല്ല…

Leave a Reply

Your email address will not be published. Required fields are marked *