സെൽഫി എടുക്കുന്ന കുറച്ചു കുട്ടികളും വർത്തമാനം പറഞ്ഞിരിക്കുന്ന കുറച്ചു പ്രായം ചെന്നവരും.. അങ്ങിങ് ആയി നിൽക്കുന്നു..
അവിടെനിന്ന് നേരെ നോക്കിയതും കല്യാണ വീടിൻറെ മുന്നിലേക്ക് തന്നെ നോട്ടം കിട്ടുന്ന രീതിയിൽ നിർത്തിയിട്ടിരിക്കുന്ന കർണാടക രജിസ്ട്രേഷനിൽ ആ ഫോർഡ് എൻഡവർ ഒരു ബീസ്റ്റിനെ പോലെ തിളങ്ങി..!!!
” എൻറെ ദൈവമേ..!! എന്തിനാ ശിവാ ഇങ്ങോട്ടേക്ക് വന്നത് ?? ”
” എനിക്ക് നിന്നെ കാണാൻ തോന്നി പിന്നെ രണ്ടാമത് ഒന്നാലോചിക്കുക പോലും ചെയ്തില്ല..!! ആക്ച്വലി കേരളം നൈസ് ആണ് എനിക്ക് ഇവിടുത്തെ ഈ ഗ്രീനിഷ് ആൻഡ് പീസ്ഫുൾ വൈബ് ഒക്കെ നന്നായി ഇഷ്ടപ്പെട്ടു നല്ല ക്ലൈമറ്റും ആണ് കേട്ടോ ”
ഫോണിൽ കൂടി അവന്റെ സ്വാഭാവികമായ കള്ള ചിരി.
” എന്റെ കർത്താവേ.. എന്നാ കാണാൻ കെട്ടി എടുത്തത് ആണാവോ..?? ”
അവൾ ചെറിയ കലിപ്പോടെ തലയിൽ കൈ വച്ചു.
” നിന്നെ കാണാൻ വേണ്ടി മാത്രമാണ് പെണ്ണേ..!! ക്യാൻ യൂ കം നിയർ മീ ?? ”
” എൻറെ ശിവ ഒന്നും നടക്കാൻ പോകുന്നില്ല ഇത് ബാംഗ്ലൂർ അല്ല കോട്ടയം ആണ് ഇവിടെ എൻറെ കസിൻസും ബന്ധുക്കാരും നാട്ടുകാരും മുതൽ ചെറുപ്പം മുതൽ എന്നെ അറിയുന്നവർ വരെ ഉണ്ട്..!! ഞാൻ അങ്ങോട്ട് ഒന്നും വരില്ല ”
” പിന്നെ ഞാൻ എന്തിനാ ഇത്രയും ദൂരം വന്നത് ?? ”
” എന്നോട് ചോദിച്ചിട്ടാണൊ വന്നത് ?? ”
” എങ്കിൽ പിന്നെ ഞാൻ തിരിച്ചു പോയേക്കാം നിൻറെ തിരക്കുകൾ എല്ലാം നടക്കട്ടെ ”
അതും പറഞ്ഞ് ശിവ ഡയറക്ടറായി കോൾ കട്ട് ചെയ്തു..!!
അവൾ ഒന്ന് രണ്ട് തവണ ‘ഹലോ’ പറഞെങ്കിലും അപ്പുറത്ത് കോൾ പൂർണമായി കട്ടായിട്ട് ഉണ്ടായിരുന്നു..
സ്റ്റെല്ല തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും ശിവ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല അവൾ നോക്കി നിക്കുമ്പോൾ തന്നെ ഒരു മുരൾച്ചയോടെ അവന്റെ കാർ സ്റ്റാർട്ട് ആയി ഹെഡ് ലൈറ്റ് തെളിഞ്ഞു…
അവൻ തിരിച്ചു പോകാൻ തുടങ്ങുകയാണെന്നത് അവൾക്ക് അംഗീകരിക്കാൻ പറ്റിയില്ല..
സ്റ്റെല്ല പെട്ടെന്ന് രണ്ടു വശത്തേക്കും ഒന്ന് നോക്കി പിന്നെ നേരെ പുറത്തേക്ക് അവന്റെ വാഹനം ലക്ഷ്യമാക്കി നടന്നു.
അപ്പോഴേക്കും ശിവാ വാഹനം തിരിച്ചു മെയിൻ റോഡിലേക്ക് ഇറക്കിയിട്ടുണ്ടായിരുന്നു അവൾ നടത്തം കുറച്ചു കൂടെ വേഗത്തിൽ ആക്കി..
വാഹനത്തിന്റെ പാസഞ്ചർ സീറ്റിന്റെ ഗ്ലാസിൽ വന്നു തട്ടിയതും ഒരു ചിരിയോടെ അവൻ ഗ്ലാസ്സ് താഴ്ത്തി..!!
” ശിവാ…?? ”
അവനെ കണ്ട നിമിഷം, എത്ര ഒളിച്ചു വച്ചു എങ്കിലും അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി…
കാലങ്ങളായി കാത്തിരുന്ന പോലെ ആ മുഖം കണ്ടതിന്റെ ആനന്ദം,അവൾ സ്നേഹത്തിലും മറ്റ് പല വികാരങ്ങളിലും കൂടി ഒരേ സമയം കടന്ന് പോയി വല്ലാത്തൊരു നിർവൃതിയിലായി.
” എന്തൊക്കെയാ ശിവാ കാണിച്ചു കൂട്ടുന്നെ ?? ”
പ്രണയത്തൊടെ എന്നാൽ ചെറിയ കലിപ്പൊടെ അവൾ രണ്ടും കയ്യും ഇടുപ്പിൽ കുത്തി നിന്നു അവനെ നോക്കി.
” നിനക്ക് എന്നെ കാണണ്ട സംസാരിക്കേണ്ട പിന്നെ ഞാൻ ഇവിടെ നിക്കണ്ട കാര്യം ഇല്ലാലോ ?? ”
” ശിവ അങ്ങനെയല്ല ഇതെന്റെ നാടാണ് ബാംഗ്ലൂരിൽ കിടന്നു നമ്മൾ കാണിച്ചു കൂട്ടുന്നത് പോലെയല്ല ഇവിടെ ”
” ശരി രണ്ടു മിനിറ്റ് എന്നോട് സംസാരിക്കാമല്ലോ അകത്തേക്ക് കയറാൻ നോക്ക് ”
” എൻറെ ദൈവമേ…!! ”
സ്റ്റെല്ല ചുറ്റുവട്ടം നോക്കിയെങ്കിലും അകത്തു മധുരം വപ്പ് ആയതിനാൽ അന്നേരം പുറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല മാത്രമല്ല ചാച്ചനോട് താൻ വീട്ടിലേക്ക് ഗോൾഡ് എടുക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്തു..
അവൾ പിന്നെ ഒന്നും ആലോചിക്കാതെ പെട്ടെന്ന് ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു..
എന്നാൽ അവളുടെ പ്രതീക്ഷകളെ ഒട്ടാകെ തെറ്റിച്ചുകൊണ്ട് ക്ഷണനേരം കൊണ്ട് ശിവ കാർ മുന്നോട്ടേക്ക് എടുത്തു…!!
” ശിവ എങ്ങോട്ടേക്കാ പോകുന്നത് ?? ”
Ps4
” എന്റെ പെണ്ണേ നീ ഒരാൾ അവിടെ നിന്ന് കുറച്ചു സമയം മാറി എന്ന് കരുതി പോലീസും പട്ടാളവും ഒന്നും പുറകെ വരാൻ പോകുന്നില്ല ”
അതും പറഞ്ഞ് ശിവ കാർ മുന്നോട്ടു ഡ്രൈവ് ചെയ്ത് ക്കൊണ്ടിരുന്നു.
