കുറച്ചു കൂടി ഓടിയപ്പോഴേക്കും അവർ പ്രോജക്റ്റിനടുത്ത് എത്തിയിട്ടുണ്ടായിരുന്നു രണ്ടുപേരും വാഹനം സൈഡാക്കി ഇറങ്ങി സൈറ്റിലേക്ക് കടന്ന് തങ്ങളുടെ പ്രൊജക്റ്റിന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു
Ps 2
സെറ്റിലേക്ക് എത്തിയ സമയം മുതൽ അവർ രണ്ടുപേരും പഴയ പോലെ പെരുമാറാൻ ആരംഭിച്ചിരുന്നു..
ശിവ ഫോൺ എടുത്ത് പുറത്തേക്ക് മാറിയതും സ്റ്റെല്ല തന്റെ ലാപ്ടോപ്പുമായി സൂപ്പർ വൈസറെ സമീപിച്ചു..
ഓഫീസിലെ കാര്യങ്ങളെല്ലാം ശിവ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമെങ്കിലും അവൻറെ ശ്രദ്ധ എല്ലാത്തിനും ഉണ്ടാവും എന്ന് അവൾക്ക് ഉറപ്പായിരുന്നു..
” ഇന്നത്തെ കൺസ്ട്രക്ഷൻ പ്രോഗ്രസ് പരിശോധിച്ചോ? ”
ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞതും സ്റ്റെല്ലയും സൂപ്പർ വൈസറും സംസാരിക്കുമ്പോൾ ശിവ അവർക്കിടയിലേക്ക് കയറി വന്നു.
” അവസാന അഴിച്ചുപണികൾ ഇന്നലെ രാത്രി തീർന്നു. ഇന്ന് മുതൽ ഈ ഭാഗം ജോലി തുടങ്ങാം സാർ ”
സൂപ്പർ വൈസർ ആണ് മറുപടി നൽകിയത്
” ഷട്ടറിങ്ങിന് വേണ്ട മെറ്റീരിയൽ ഒന്നും കുറവില്ലാലൊ..?? ”
” ഇല്ല സാർ..!! എല്ലാം സ്റ്റോറിൽ ഉണ്ട്. കഴിഞ്ഞ ആഴ്ച തന്നെ ഓർഡർ ചെയ്തത്..”
” സ്റ്റെല്ല ഇക്കഴിഞ്ഞ ദിവസത്തെ ചെക്ക്‌ലിസ്റ്റ് താൻ അയച്ചിരുന്നൊ..?? ”
” അത് ഞാൻ അയച്ചിട്ടിണ്ടായിരുന്നു പിന്നെ ഇന്ന് വൈകിട്ട് സൈറ്റിന്റെ പുതിയ ഡ്രോവിങ്ങ് കൂടി വരും..!! അതും കൂടി ആയാൽ പിന്നെ ആ സെക്ഷൻ തുടങ്ങാമല്ലോ? അല്ലേ ?? ”
സ്റ്റെല്ല സൂപ്പർ വൈസറെ ചോദ്യ രൂപേണ നോക്കി.
” ആം തുടങ്ങാം മാം..!! അതിന് മുൻപേ ലെവലിങ്ങ് കൂടി നോക്കണം. സിവിൽ ടീം ഇന്ന് എത്തും പിന്നെ നാളെ മുതൽ എല്ലാം ഒരുമിച്ച് കാര്യമായി പോകട്ടെ.. എന്ന് കരുതി ”
അയാൾ ഭവ്യതയോടെ കാര്യങ്ങൾ വ്യക്തമാക്കി.
സൂപ്പർ വൈസറെ കണ്ട് സംസാരിക്കുമ്പോൾ സ്റ്റെല്ല ഇനി മുന്നോട്ട് നടപ്പാക്കാൻ പോകുന്ന പ്ലാനിനെ പറ്റിയും പ്രൊജക്റ്റിൽ ശിവയുടെ ഐഡിയ എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നതും വർക്കേഴ്സിന് വളരെ വ്യക്തമായി വിശദീകരിച്ചു നൽകി..
ഉച്ചസമയങ്ങളിൽ ബാംഗ്ലൂരിലെ ചൂട് വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്രയും സമയം എസി കാറിനുള്ളിൽ ഇരുന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾക്ക് കാര്യമായി തന്നെ വിയർക്കാൻ തുടങ്ങിയിരുന്നു…
ഏകദേശം രണ്ടു മണിക്കൂറോളം അവർ സൈറ്റിൽ തന്നെയായിരുന്നു..
കുറച്ചു ദിവസത്തേക്ക് ശിവ പുറത്തേക്ക് പോകും എന്നതിനാൽ സൂപ്പർ വൈസെഴ്സിനോട് സ്റ്റെല്ലയെ നേരിട്ട് കോൺടാക്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേണ്ട നിർദേശങ്ങളും നൽകി അവർ തിരിച്ചു പോന്നു..
” അപാർട്ട് ഫ്രം ഓൾ നിങ്ങടെ കമ്പനി വർക്കേഴ്സ് എല്ലാം നല്ലത് പോലെ ചെയ്യുന്നുണ്ട് ”
ശിവ അപ്പോഴും പ്രോജക്റ്റ് കാര്യങ്ങളിൽ തന്നെ ആയിരുന്നു.
” താങ്ക്യൂ..!! എത്ര വലിയ കെട്ടിടം ആണ് പണിയുന്നത് അപ്പോ അതിന്റെ സീരിയസ്നെസ് എല്ലാവർക്കും ഉണ്ട് ഞാൻ കഴിഞ്ഞ തവണ വന്നപ്പോഴേയ്ക്കും മൂക്കാൽ ഭാഗം ആയിരുന്ന പലതും അവർ ഇന്നത്തേക്ക് ഫിനിഷ് ചെയ്തു ”
” ഞാൻ ഇപ്പോൾ ആണ് ഈ പോർഷൻ കാണുന്നത് ആർക്കിടെക്ചർ ആരായാലും സംഭവം ഭംഗിയുണ്ട്… ഫ്രണ്ട് എലിവേഷൻ ഒക്കെ എത്ര മനോഹരമായാണ് ചെയ്തിരിക്കുന്നത്..!! ”
ശിവ ഡ്രൈവിംഗിന്റെ ഇടക്കും തന്റെ ഇമ്പ്രെഷൻ അറിയിക്കാൻ മറന്നില്ല.
“ശിവ അടുത്ത തവണ വരുമ്പോൾ ഇത് തീർന്നിരിക്കും. അപ്പോഴേക്കും അകത്തേക്കും ഒന്ന് കയറാം.”
അവൾ വാക്ക് കൊണ്ട് അവന് ഉറപ്പ് നൽകി.
കാർ മെയിൻ ഹൈവെയിൽ കൂടി ഓടുമ്പോൾ കുറച്ചു സമയാം അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.
” നമുക്കൊരു ജ്യൂസ് കുടിച്ചാലോ ??
അവൻ മറുപടിക്ക് കാത്ത് നിൽക്കാതെ വാഹനം മെയിൻ ഹൈവെയിൽ നിന്നും വലതു വശത്തെ റോഡിലെക്ക് കട്ട് ചെയ്ത് ഇറക്കി.
ഒരു വലിയ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് കയറ്റിയതും ഒരു ജ്യൂസ് കുടിക്കാനായി ഇത്രയും വലിയ ഹോട്ടലിലേക്ക് എന്തിനാണ് പോകുന്നത് എന്ന് സ്റ്റെല്ല എന്ന് അവൾ ശങ്കിച്ചു..
അവളുടെ മനസ്സിലേക്ക് മറ്റു പല ചിന്തകളും ആ സമയം ഉടലെടുത്തു..
‘ പബ്ലിക് പ്ലേസിൽ വച്ച് ശിവ മോശമായി ഒന്നും ചെയ്യില്ല ‘ എന്ന വിശ്വാസം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു..
