” ഇതെന്ത് ഡ്രെസ്സ് ആണ്.. നിന്റെ ചെവിയിൽ എന്താ..?? ”
അവന്റെ ചെറിയ ചിരിയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ ആണ് സ്റ്റെല്ല തന്റെ വേഷം എന്താണ് എന്ന് ആലോചിക്കുന്നത്.
” ഇത് ചട്ടയും മുണ്ടും..!! ഞങ്ങൾ കസിൻസ് എല്ലാം കൂടി മാർഗ്ഗം കളിക്ക് പ്ലാൻ ഇട്ടിരുന്നു . അതീ ക്രിസ്ത്യൻസിന്റെ ഒരു പാരമ്പര്യ ആഘോഷത്തിൽ പെട്ടത് ആണ്.. അതിനു വേണ്ടി ഇട്ടതാ ”
അവൾ നാണം കലർന്ന ചെറിയ ചിരിയോടെ ആണ് മറുപടി പറഞ്ഞത്.
” ഇതിന്റെ പേര് കുണുക്ക് ഇതും ഞങ്ങടെ ഹിസ്റ്ററിക്കൽ റിലേറ്റഡ് ആണ്.. എങ്ങനെ ഉണ്ട്..?? ”
അവൾ ചെവിയിലെ ആഭരണം അവന് കാട്ടി കൊടുത്തു.
” യൂ ലൂക്ക് സോ ഗോർജസ് ”
” താങ്ക്യൂ..”
പെണ്ണിന്റെ മുഖത്തു പിന്നെയും നാണം.
” പോയാ കാര്യം എന്തായി..?? എല്ലാം ഒക്കേ ആണോ ?? ”
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ആകാംഷയോടെ അവന്റെ മുഖത്തു നോക്കി.
” അത് കുറച്ചു അധികം പറയാൻ ഉണ്ട് ഞാൻ വിളിക്കുമ്പോൾ ഡീറ്റൈൽഡ് ആയിട്ട് പറയാം പെട്ടെന്ന് പോരണ്ട ആവശ്യം വന്നു അപ്പോ ഭഗത്തിനെ അവിടെ നിർത്തീട്ട് ഞാൻ ഇങ്ങ് പോന്നു..!! ”
ശിവ പറഞ്ഞു നിർത്തി ശേഷം സ്റ്റെല്ലയെ ആകമാനം ഒന്ന് നോക്കീ അവൾ തന്റെ കൈ വിരലുകൾ ടെൻഷനോടെ ഞൊടിച്ചു വിടുന്നത് ശ്രെദ്ധിച്ചു.
” പെണ്ണേ.. ഞാൻ നിന്നോട് സംസാരിക്കുമ്പോൾ നിൻറെ പപ്പാ എങ്ങോട്ടൊ പോകുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നല്ലൊ..?? ”
” അത് എൻറെ വീട്ടിലേക്ക് ഒരു ഗോൾഡ് എടുക്കാൻ പോകാൻ ഉണ്ടായിരുന്നു ഞാൻ എൻറെ കസിനേയും കൂട്ടി പോകാൻ നിന്നപ്പോഴാണ് നീ വിളിക്കുന്നത് ”
അപ്പോൾ ആണ് അവൾ ആ കാര്യത്തെ പറ്റി ആലോചിക്കുന്നത്.
” എങ്കിൽ നമുക്ക് അങ്ങോട്ട് തന്നെ പോകാം ” അവൻറെ കള്ള ചിരിയിൽ അവൾക്ക് നല്ല ദുരുദ്ദേശം മണത്തു.
” നമ്മൾ അങ്ങോട്ടേക്ക് പോകുന്നതിനെ പറ്റി ചിന്തിക്കുക പോലും വേണ്ട ശിവ ”
” ചിന്തിക്കുക പോലും വേണ്ടാ..?? ”
” വേണ്ടാന്ന് പറഞ്ഞാൽ വേണ്ട ഞാൻ വരികയുമില്ല വഴി പറഞ്ഞു തരികയും ഇല്ല..!! ” അവൾ രണ്ടു കൈകളും കെട്ടി പിണക്കം നടിച്ച് പുറത്തേക്ക് നോക്കി നിന്നു…
ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ സ്റ്റെല്ലയുടെ വീടിന്റെ മുറ്റത്തേക്ക് അവൻറെ കാർ കയറി നിന്നു..
വാഹനം മുറ്റത്തേക്ക് എത്തിയതും അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.
സ്റ്റെല്ല വണ്ടിയുടെ മിറർ ഗ്ലാസിൽ കൂടി നോക്കി തന്റെ ചുണ്ട് പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി അവന്റെ ഉമിനീർ പുരണ്ട് നനഞ്ഞ അധരം അവൾ തുടച്ചു വൃത്തി ആക്കിയ ശേഷം അവനെ കലിപ്പൊടെ ഒന്ന് നോക്കി.
” അല്ലെങ്കിലും ഞാനെന്തു പറഞ്ഞാലും നീ കേൾക്കില്ലെന്ന് അറിയാം പിന്നെ എന്താ കാര്യം ?? ”
” പെട്ടെന്ന് എടുത്തിട്ട് വാ നമുക്ക് തിരിച്ചു പോണ്ടെ? ”
” കാറിൽ തന്നെ ഇരുന്നോണം എൻറെ പുറകെ വന്നേക്കരുത് ”
അതിന് അവൻ തല കുലുക്കി സമ്മതം അറിയിച്ചു .
അവൻ പുറകെ വന്നേക്കാം എന്ന് അവൾക്ക് തോന്നിയത് കൊണ്ട് തന്നെ ഇടയ്ക്ക് തിരിഞ്ഞുനോക്കി അകത്തേക്ക് കയറിയതും അവൾ ഡോർ അടച്ചു കുറ്റിയിട്ടുണ്ടായിരുന്നു..
5 മിനിറ്റ് കൊണ്ട് തന്നെ പപ്പയുടെ അലമാര തുറന്ന് സാധനം എടുത്ത് അവൾ തിരികെ വന്ന് കാറിലേക്ക് കയറി..
അപ്പോഴേക്കും ആൽബിയുടെ ഫോണിൽ നിന്നും രണ്ട് തവണ കോൾ വന്നിട്ടുണ്ടായിരുന്നു എങ്കിലും ശിവ കൂടെ ഉള്ളത് കൊണ്ട് അവൾ എടുത്തില്ല..
അവളുടെ വീട്ടിൽ നിന്നും ഇറങ്ങുന്ന വഴിക്ക് ഇടത്തേ വശത്തേക്ക് കയറുന്ന ഒരു ചെറിയ ഷോട്ട് റോഡ് ശിവയുടെ കണ്ണിൽ പെട്ടു.
അതിൻറെ ഉള്ളിലോ പരിസരത്തൊ എങ്ങും ഒരു വീടുമില്ല എന്നുള്ളതും രാത്രിയാണെന്നതും അവനെ ആ സ്ഥലത്തേക്ക് തന്നെ നോട്ടം ഉറപ്പിക്കാൻ കാരണമാക്കി..!!
” ഇവിടെ ആൾ താമസം ഒന്നുമില്ലെ..?? ”
” ഇപ്പോ ആരുമില്ല ആ പറമ്പിന്റെ ആൾക്കാർ പുറത്തു ഇറ്റലിയിൽ ആണ് എല്ലാം കൂടി ഏകദേശം 15 ഏക്കർ സ്ഥലം ഉണ്ട് ”
” അപ്പോൾ ഇത് ഒഴിവാക്കിയത് ആണോ…?? ”
” അല്ല..!! എന്റെ ചാച്ഛൻ ആണ് ഇപ്പോ ഈ സ്ഥലവും പറമ്പും നോക്കണേ.. മൊത്തം റബ്ബർ ആണ് അത് കൊണ്ട് ഉള്ളിൽ വേറെ താമസക്കാർ ഉണ്ടാവാറില്ല ”
സ്റ്റെല്ല പറഞ്ഞു നിർത്തിയതും ശിവ വാഹനം സഡൻ ബ്രേക്ക് ഇട്ട് നിർത്തി.
