ശിവ അവളെ ഒന്ന് തിരിഞ്ഞു നോക്കി
” എൻറെ പെണ്ണ് ഇന്നും സുന്ദരിയാണല്ലോ..?? ”
” നിന്റെ പെണ്ണാണോ..?? ”
” എന്താ സംശയം കഴുത്തിൽ താലി കെട്ടിയില്ല എന്നല്ലേ ഉള്ളൂ പകരം അരയിൽ കെട്ടി തന്നില്ലേ.. ധരിച്ചിട്ടുണ്ടോ ?? ”
അവൻ പതിയെ കൈ കൊണ്ടുവന്ന് അവളുടെ ഇടുപ്പിൽ തപ്പി നോക്കി.
” ആഹ്.. ശിവാ..!! ചുമ്മാ ഇരി ”
അവൾ ഇക്കിളി എടുത്തു ഒന്ന് പുളഞ്ഞു.
ശിവയുടെ സംസാരിക്കുമ്പോഴും അവൾ ലാപ്ടോപ്പ് തന്റെ നെഞ്ചിലേക്ക് പണ്ടുകാലത്ത് പെൺകുട്ടികൾ പുസ്തകം കൂട്ടി പിടിച്ചതുപോലെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു.
” ഇതെന്തിനാ ഇങ്ങനെ പിടിച്ചിരിക്കുന്നത്..?? ” ശിവ അവളെ ചെറിയ വശ്യതയോടെ നോക്കി ചിരിച്ചു.
” ഇതെന്റെ സ്വയരക്ഷയ്ക്ക് ആണ് ഓരോ കള്ളന്മാരുടെ നോട്ടം ശരിയല്ല ”
അതേ നാണയത്തിൽ ചെറിയ വശ്യത്തോടെയായിരുന്നു അവളുടെ മറുപടി.
” അതിനുമാത്രം ഉണ്ടല്ലോ കറന്നെടുത്താലും പിന്നെയും ബാക്കിയാവും അത്രയ്ക്കുണ്ട് ” അവൻറെ കമന്റ് കേട്ടതും സ്റ്റെല്ല അവന്റെ കയ്യിലേക്ക് ചേർത്തു പിച്ചി…!!
” പെണ്ണേ ഞാൻ കുറച്ചു നാളേക്ക് മലേഷ്യയ്ക്ക് പോവുകയാണ് ”
” അതെന്താ പെട്ടെന്ന് ..?? ”
ശിവയുടെ പെട്ടെന്നുള്ള പറച്ചിൽ അവളുടെ മുഖത്ത് ചെറിയ വാട്ടം കൊണ്ടു വന്നു.
” ചെറിയ പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ട് ഞാനും ഭാഗത്തും നാളെ തന്നെ തിരിക്കും ചിലപ്പോൾ ഒരാഴ്ചയോ രണ്ടാഴ്ചയോ അവിടെ തന്നെയായിരിക്കും ”
ശിവ പറഞ്ഞതും സങ്കടം കൊണ്ട് പെണ്ണിന്റെ മുഖത്ത് വന്ന മാറ്റം ശിവക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
” പോവുന്ന പരിപാടി പെട്ടെന്ന് പൂർത്തിയാക്കി നിൻറെ അടുത്തേക്ക് തന്നെ ഞാൻ തിരികെ വരില്ലെ ?? ”
” വന്നാൽ മതി ”
അതിന് അവളും ചെറിയ ചിരിയാണ് മറുപടി നൽകിയത്.
” എന്താ പെട്ടെന്ന് പോകുന്നത്..?? ”
” അവിടെ ഞങ്ങൾ വിചാരിക്കുന്നതിനപ്പുറം കുറച്ചു പ്രശ്നങ്ങൾ നടക്കുന്നുണ്ട് മെലാക്ക സിറ്റിയിൽ നമ്മുടെ റിസോർട്ടുകളുമായി അവിടെ തന്നെയുള്ള ലോക്കൽസിന്റെ റിസോർട്ട് ടീം ദേ കോൾഡ് ഫിദാൻ ഗ്രൂപ്പ്.. ചെറിയ കോമ്പറ്റീഷൻ ഉണ്ട്.. ഒരിക്കൽ പുറത്തു നിന്നുള്ള ലോക്കൽ മാഫിയയുമായി കൂട്ടു ചേർന്ന് അവർ ഞങ്ങളുടെ പ്രോപ്പർട്ടികൾ ആക്രമിച്ചു.. പല പ്രോപ്പർട്ടികളും അടിച്ചു തകർക്കുകയും ചെയ്തു..”
” എന്നിട്ട്..?? ”
” അതിനു മറുപടിയായി ഞാൻ അത് ചെയ്തവരെ അവരുടെ സ്പോട്ടിൽ കയറി ചെന്ന് അടിച്ചു വീഴ്ത്തിയിരുന്നു.. അന്ന് അത് ഒതുങ്ങി എന്ന് വിചാരിച്ചു.. പക്ഷേ ഇപ്പോൾ അവർ വീണ്ടും തലപൊക്കി തുടങ്ങി ”
അത് പറയുമ്പോൾ ശിവയുടെ മുഖത്ത് വല്ലാത്ത സീരിയസ്നെസ്സ് ഉണ്ടായിരുന്നു.
” പ്രശ്നം കുറച്ച് സീരിയസ് ആണെന്ന് തോന്നുന്നു…?? ”
” അതെ ഇപ്പോൾ പോകുന്നത് ഒരു അപകടം പിടിച്ച സിറ്റുവേഷനിലേക്ക് ആണ് നൈജീരിയയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ഒരു മാഫിയയുമായി ഈ ഫിദാൻ ഗ്രൂപ്പ് കൂട്ടു ചേർന്നിട്ടുണ്ട്..!! നൈജീരിയയിൽ നിന്നും വന്നിരിക്കുന്ന ടീമിനെ സാം ബ്രദേഴ്സ് എന്നാണ് വിളിക്കുക അവർ മൂന്നു പേരാണ് കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളെ നീ അറിയുമോ..?? ”
” ആ എനിക്കറിയാം ഞാൻ സിനിമയിലൊക്കെ കണ്ടിട്ടുണ്ട് ”
അവൾ എന്തോ ഓർത്ത പോലെ തല കുലുക്കി.
” യെസ്..!! അവർ മൂന്ന് പേരും ആഫ്രിക്കൻസ് ആണ് ഇപ്പോൾ മലേഷ്യയിലേക്ക് കയറി കൂടി അവിടെ ആയുധ കച്ചവടവും ലഹരിയും ഒക്കെയാണ് മെയിൻ പരിപാടി… ആ മൂന്നുപേരും ചെകുത്താന്മാരാണ് എന്തിനെയും അതിന്റെ മാക്സിമം അക്രമത്തോടെയും ക്രൂരതയുടെയും തീർപ്പ് കാണുക എന്നുള്ളതാണ് അവരുടെ നയം.. !! .പോയി സംസാരിച്ചു തീർക്കാൻ നോക്കണം ”
” സംസാരിച്ചു തീർക്കാൻ തന്നെയല്ലേ പോകുന്നത് ?? ”
സ്റ്റെല്ല ചെറിയ ഉൾ ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
” അതേടി പോയിട്ട് വരാം ”
ശിവ അധികാരത്തോടെ ‘എടീ ‘ എന്ന് വിളിച്ചതും അവളുടെ നെറ്റിയും കവിളുകളും ചുവന്നു.. പെണ്ണ് സ്വാഭാവികമായ സ്ത്രൈണതയോടെയും ലജ്ജയോടെയും മുഖം താഴ്‌ത്തി പിന്നെ ചെറിയ മന്ദ ഹാസത്തോടെ സൈഡ് ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു..
