” എന്നാടാ.. എന്തെങ്കിലും ഇംപോർട്ടന്റ് ഉള്ള കാര്യമാണോ ? ”
” കുറച്ചു ഇമ്പോർട്ടന്റ് ഉള്ള കാര്യം തന്നെയാണ് പക്ഷേ അത് നേരിട്ട് സംസാരിക്കാം.. ചേട്ടായിക്ക് സീൻ ഉണ്ടോ വരാൻ പറ്റോ ? ”
” ഇഷ്യൂസ് ഒന്നും ഇല്ല..!! നാളെ ഈവെനിംഗ് മീറ്റ് ചെയ്യാം..! ഞാൻ വിളിക്കിണ്ട് ”
ആൽബി അതും പറഞ്ഞു കോൾ കട്ട് ചെയ്തു..
കോൾ കട്ട് ചെയ്ത് കഴിഞ്ഞും കുറച്ചു സമയം കൂടി ആൽബി ഫോണും പിടിച്ച് എന്തോ ആലോചിച്ചു നിന്നു..
അതിന്റെ പിറ്റേ ദിവസം വൈകുന്നേരം താൻ കുറച്ച് ലേറ്റ് ആകും എന്ന് സ്റ്റെല്ലക്ക് ടെക്സ്റ്റ് ചെയ്തതിനു ശേഷം അവൻ നേരെ സജിന്റെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു..
അവൻറെ പിജിക്ക് മുന്നിലേക്ക് കാർ നിർത്തിയതും സജിൻ വന്ന് കാറിലേക്ക് കയറി. ” സുഖമായിരിക്കുന്നോടാ ?? ”
” സുഖമായിരിക്കുന്നു പക്ഷേ കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെ ആകുന്നില്ല ചേട്ടായി ”
” എന്നാ പറ്റി ?? ”
അവനോട് സംസാരിക്കുമ്പോൾ തന്നെ ആൽബി കാർ മുന്നോട്ട് എടുത്തിട്ടുണ്ടായിരുന്നു.
” ബാംഗ്ലൂരിന്റെ പ്രത്യേകത പോലെ തന്നെ കയ്യിൽ അഞ്ചിന്റെ പൈസയില്ല എങ്ങനെയൊക്കെയൊ അങ്ങ് തട്ടിമുട്ടിയും പോകുന്നു..!! ഇവിടം വിട്ടാലോ എന്നൊക്കെ ആലോചിക്കാൻ തുടങ്ങി ”
” എടാ അതൊന്നും ഇത്ര സീൻ ആക്കണ്ട..!! നീ ചെറിയ പ്രായമല്ലേ സമ്പാദിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് എന്തായാലും കുടുംബവും ബാധ്യതയും ഒന്നും ഇല്ലല്ലോ..? ”
” അതൊന്നുമില്ല എന്നാലും മാസം അവസാനമാകുമ്പോഴേക്കും ആരുടെയെങ്കിലും കയ്യിൽ നിന്നും പൈസ തിരിക്കണം കോപ്പ്.. എന്ന് തീരുമോ ഇതെല്ലാം..!! ”
അവർ രണ്ടുപേരും വളരെ കാഷ്വൽ ആയി തന്നെ സംസാരിച്ചു കൊണ്ടിരുന്നു.
കുറച്ചു കൂടി മുന്നോട്ട് ഓടിയ ശേഷം വണ്ടി സൈഡ് ആക്കി തൊട്ട് അടുത്ത കടയിൽ നിന്നും ഓരോ സിഗരറ്റും ചായയും വാങ്ങി രണ്ടു പേരും കാറിലെക്ക് ചാരി നിന്നു.
” നീ എന്നാ കാര്യമായിട്ട് പറയാനുണ്ടെന്ന് പറഞ്ഞത് ?? ”
ആൽബിയുടെ ചോദ്യത്തിന് കുറച്ചു സമയം സജിനു മൗനം ആയിരുന്നു മറുപടി.
” ചേട്ടായി ഞാൻ പറയുന്ന കാര്യം കേട്ട് ദേഷ്യം പിടിക്കരുത് മാത്രമല്ല ഇതിൽ എനിക്ക് ഡയറക്ടറായി പങ്കുമില്ല ”
” നീ കാര്യം പറ !! ”
” ചേട്ടായി ഞാൻ മറ്റവനെ കണ്ടിട്ടുണ്ടായിരുന്നു അവൻ രണ്ടു ദിവസം മുമ്പ് ബാംഗ്ലൂരിൽ വീണ്ടും എത്തിയിരുന്നു അന്ന് ഞങ്ങൾ എല്ലാവരും ഒന്ന് കൂടി ”
അവന്റെ സംസാരത്തിൽ സീരിയസ്നെസ്സ് ആൽബിയെം ആ മൂഡിൽ എത്തിച്ചു.
” എന്നിട്ട് ?? ”
” ചേട്ടായി അന്ന് വിളിച്ചതിന്റെ കാര്യം എല്ലാം എനിക്ക് മനസ്സിലായി.. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടായി എന്നോട് എന്തെങ്കിലും പറയാൻ വിട്ടു പോയിട്ടുണ്ടോ ?? ”
അവൻറെ സംസാരത്തിൽ വളരെയധികം ടെൻഷൻ വരുന്നത് ആൽബി ശ്രദ്ധിച്ചു.
കാര്യങ്ങൾ താൻ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ആൽബിക്ക് മനസ്സിലായി..
” ആ പയ്യൻ തന്നെയാണ് സ്റ്റെല്ലക്ക് സാധനം കൊടുത്തത് അല്ലേ ?? ”
ആൽബി അങ്ങോട്ടേക്ക് കയറി ചോദിച്ചതും സജിൻ ചെറിയ ഞെട്ടലോടെ അവനെ നോക്കി.
” അതേ ചേട്ടായി അവൻ എൻറെ അടുത്ത് കാര്യം പറഞ്ഞു പക്ഷേ എനിക്ക് മനസ്സിലാവാത്ത കുറച്ചു കാര്യങ്ങൾ കൂടി ബാക്കിയുണ്ട്..!! അവൻ പറയുന്നത് സ്റ്റെല്ല ചേച്ചി ആൽബിൻ ചേട്ടായിയുടെ വൈഫ് ആണെന്ന് അവനറിയാം എന്നും പെട്ടെന്ന് ഗോവയ്ക്ക് തിരിച്ചു പോകേണ്ടത് കൊണ്ട് ചേച്ചിയുടെ കയ്യിൽ കൊടുത്തു എന്നൊക്കെ ആണ് ”
സജിൻ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
” പക്ഷേ അതെനിക്ക് തീരെ വിശ്വാസമാകുന്നില്ല മാത്രമല്ല അവൻ എന്തോ ഒളിക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നുന്നു അവന്റെ സംസാരത്തിൽ മൊത്തത്തിൽ ഒരു പൊരുത്തക്കേട് ഉണ്ട്..
പേര് മാറ്റി പറഞ്ഞത് അവന്റെ സെക്യൂരിറ്റിക്ക് വേണ്ടിയും പിടിത്തം വീണാൽ എസ്‌കേപ് അടിക്കാൻ ആണെന്നൊക്കെ ആണ് അവൻ പറയുന്നത് !! സാധനം കിട്ടിയിരുന്നൊ അതോ..??? ”
സജിൻ തന്റെ കയ്യിലെ സിഗരറ്റ് നീട്ടി വലിച്ചു.
