“ഞാൻ അത് നിന്നോട് ചോദിക്കാൻ ഇരിക്കുവാരുന്നു “
ഓഹ് നൂറ് ആയുസ്സാണല്ലോ കാല മാടന് ശ്രുതി പറയുന്നത് കേട്ടു അവളുടെ മുഖത്തേക്കു നോക്കി
ആർക്ക് ? പല്ലവി ഉദ്വേഗത്തോടെ തിരക്കി…
ദാ തിരിഞ്ഞു നോക്കു..അവൾ കണ്ണ് കൊണ്ട് പുറത്തേക് കാണിച്ചു..
തിരിഞ്ഞു നോക്കുമ്പോൾ വണ്ടി പാർക്ക് ചെയ്തിട്ട് ദൂരെ ഗേറ്റിൽ നിന്നും അനുഡോക്ടർ നടന്നു വരുന്നത് കണ്ടു… കൂടെ പൃഥ്‌വിയും ഡോണയും..
ഇവരെന്താ ത്രീ ഇഡിയറ്റ്സ് ആണൊ.. പല്ലവി ശ്രുതിയോടു ചോദിച്ചു..
അതല്ല… മറ്റേ സാധനം ഇല്ലേ വാ പൊത്തി കണ്ണ് പൊത്തി ചെവി പൊത്തി ഇരിക്കുന്ന മൂന്നു കുരങ്ങൻ മാർ… അതാ…
ചോദിക്കാൻ മറന്നു എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ മോർണിംഗ് സെക്ഷൻ…പല്ലവി ശ്രുതിയോടു ചോദിച്ചു..
പല്ലവി ഒന്ന് കൂടെ തിരിഞ്ഞു നോക്കി അവരെ കണ്ടില്ല… ഹോസ്പിറ്റലിനുള്ളിലേക് പോയിട്ടുണ്ടാവും എന്നവൾക് തോന്നി..
ഹോ ഭീകരം… പക്ഷെ ആള് പുലിയാണെന്നു മനസ്സിലായി…
പക്ഷെ സ്റ്റാഫിനെ നിർത്തി പൊരിക്കും
എനിക്ക് ചെറുതായിട്ട് വഴക്ക് കിട്ടി… എന്തായാലും ഞാൻ MD യോട് റിക്വസ്റ്റ് ചെയ്യാൻ പോകുവാ.. ഗൈനകിൽ നിന്നും ഒഴിവാക്കി തരാൻ..
നീ ഇനി റിക്വസ്റ്റ് ചെയ്യണ്ട.. എന്നെ അവിടെ അടിമയായി അവരോധിച്ചു…
താങ്ക്സ് ഡാ… ആ പൃഥ്‌വി സാറിനെ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കാരുന്നു… പറഞ്ഞത് കുറച്ചു ഉറക്കെ ആയി പോയി..
……… ……… ….
ഞാനും പൊറിഞ്ചുവും ഡോണയും കാന്റീനിലേക് കയറിയപ്പോൾ കേട്ടത് ശ്രുതിയുടെ വാക്കുകൾ ആണ്
“എവിടെയാണ് തരാൻ ഉദ്ദേശിക്കുന്നത്.. “അപ്പോളേക്കും അടുത്തിരുന്ന കസേര വലിച്ചു പൊറിഞ്ചു അവിടെ ഇരുന്നിരുന്നു…
പല്ലവിയും ശ്രുതിയും ഞങ്ങൾ വന്നത് കണ്ടില്ല എന്നു മനസ്സിലായി .. ഹോസ്പിറ്റലിനുള്ളിൽ നിന്നും ഇട നാഴി പോലെ കാന്റീനിലേക്കുള്ള എൻട്രൻസ് വഴി ആണ് ഞങ്ങൾ വന്നതു ആ എന്ട്രന്സിന്റെ സൈഡിൽ ആയിരുന്നു അവർ ഇരുന്നിരുന്നത്… ശ്രുതി ആണേൽ പറഞ്ഞത് കുറച്ചു ഉറക്കെയും…
പ്രിത്വി എന്ന പൊറിഞ്ചുവിന്റെ ആ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞങ്ങള്ക്ക് ചിരി വന്നു
ശ്രുതി ചമ്മി നാറി.. മുഖം കുനിച്ചിരുന്നു.. ശ്രുതിയുടെ അവസ്ഥ കണ്ട പല്ലവിയും വാ പൊത്തി ചിരിക്കുന്നുണ്ട് …
ചിരിച്ചു കൊണ്ടിരുന്ന പല്ലവിയുടെ മുഖത്തേക്കു തന്നെ ആയിരുന്നു എന്റെ കണ്ണുകൾ… ഞാൻ അവളുടെ ഓരോ ഭാവങ്ങളും ഒരു എണ്ണ ഛായ ചിത്രം പോലെ മനസ്സിന്റെ കോണിൽ പതിപ്പിച്ചു വെച്ചു…
നാലു പേർക് ഇരിക്കാവുന്ന ടേബിൾ ആയിരുന്നു അത്.. ഡോണ അടുത്തിരുന്ന ടേബിളിൽ നിന്നും ഒരു കസേര വലിച്ചു അങ്ങോട്ടു നീക്കിയിട്ടു..
ഞാൻ പല്ലവിയുടെ അടുത്തേക് ഇരുന്നു… ഞാൻ അടുത്തേക് ഇരുന്ന കൊണ്ടാവണം പല്ലവി കുറച്ചു ഒതുങ്ങി ഇരുന്നു…
ഡാ നിനക്കെന്താ വേണ്ടേ… ഇവിടുത്തെ ദോശ നല്ല ടേസ്റ്റ് ആണ്…പൃഥ്‌വി പറഞ്ഞു..
ഞാൻ അപ്പോളും പല്ലവിയെ തന്നെ നോക്കി നില്കുവരുന്നു…
ഞാൻ അവനെ ഒന്ന് നോക്കി.. അവൻ എന്തേലും അർത്ഥം വെച്ചു പറഞ്ഞതാണോ…?
ഡോണയെ നോക്കിയപ്പോൾ മനസ്സിലായി ഞാൻ പല്ലവിയെ തന്നെ നോക്കി കൊണ്ട് നിന്നതിനു അവൻ എനിക്കിട്ടു ഒന്ന് വെച്ചതാണ്….
ആണൊ നോക്കട്ടെ… അവൾ കഴിച്ചു കൊണ്ടിരുന്ന ദോശയിൽ നിന്നും ഒരു ഭാഗം മുറിച്ചു ഞാൻ വായിൽ വെച്ചു… എന്റെ പ്രവർത്തിയിൽ ചുറ്റും ഇരുന്നവർ എല്ലാം എന്നെ അത്ഭുതത്തോടെ നോക്കുന്നതു ഞാൻ കണ്ടു…
“കൊള്ളാം ടേസ്റ്റുണ്ട്… “
“എന്നാൽ എല്ലാർക്കും ദോശ ഓർഡർ ചെയ്യാം അല്ലേ.. “പൃഥ്‌വി പറഞ്ഞു..
അവൻ തന്നെ ഓർഡർ ചെയ്യുകയും ചെയ്തു..
പല്ലവി കഴിക്കാതെ പാത്രത്തിൽ അവളുടെ നീളമേറിയ കൊലുന്നനെ ഉള്ള വിരലുകൾ കൊണ്ട് ചിത്രം വരച്ചു കൊണ്ടിരുന്നു..
ശ്രുതി.. അവൾ നേരത്തെ പറഞ്ഞതിന്റെ ഹാങ്ങോവറിൽ എണീക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന കണ്ടു…
ശ്രുതി സിസ്റ്ററെ.. നേരത്തെ പറഞ്ഞ സാധനം.. ഇവിടെ ഡോണക് കൊടുത്ത മതി.. അവൾ അവനു കൊടുത്തോളും…അവൾ കുനിഞ്ഞിരിക്കുന്നതു കണ്ടു ഞാൻ ശ്രുതിയോടായി പറഞ്ഞു…
“ഓഹ് ചൂട് കഞ്ഞി ഫ്രിഡ്ജിൽ വെച്ചിട്ടു ആർക്കു വേണം…”
