വേണ്ടെടാ നമുക്ക് ടെന്റ് അടിച്ചു നിക്കാം..
ഹാ അതൊരു നല്ല ഐഡിയ ആണ്.. ഡോണ എന്റെ കയ്യിൽ അടിച്ചു… പണ്ട് കോളേജ് ടൂർ പോയ പോലെ…
അവരോടു ക്യാമ്പിന്റെ കാര്യങ്ങൾ സംസാരിച്ചു 6 മണിയോളം ആയി യാത്ര പറഞ്ഞിറങ്ങാൻ… അപ്പോളേക്കും ആരൊക്കെ ക്യാംപിനു പോകണം എന്ന ലിസ്റ്റ് ആയിരുന്നു…
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
അനു ഡോക്ടർ കഴുത്തിലെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ആ വൃത്തികെട്ട ദത്തന്റെ രൂപം ആണ് മനസ്സിൽ വന്നതു ഇന്നലത്തെ കാര്യം ഓർത്തപ്പോൾ ദേഷ്യവും സങ്കടവും എല്ലാം വന്നു.. അതാണ് ഡോക്ടറോട് അങ്ങനെ പറഞ്ഞത്… മോശം ആയി പോയി.. താൻ അങ്ങനെ പറഞ്ഞപ്പോൾ ആ മുഖം വല്ലാതാകുന്നത് താൻ ശ്രദ്ധിച്ചതാണ്..
ഡോക്ടർ വരുവാണെങ്കിൽ സോറി പറഞ്ഞിട്ടു പോകാമായിരുന്നു… അവൾ കുറച്ചു നേരം കാത്തു നിന്നെങ്കിലും MD യുടെ ക്യാബിനിൽ നിന്നും അനു ഇറങ്ങുന്നത് കണ്ടില്ല.. അവൾ പഞ്ച ചെയ്തു പുറത്തേക്കിറങ്ങി…
എടീ നീ നാളെ ഉച്ചക്കല്ലേ.. പിന്നിൽ നിന്നും വന്ന ശ്രുതിയാണ് ചോദിച്ചത്.
അതേടീ..നാളെ മലയാള മാസം ഒന്നല്ലേ രാവിലെ മുത്തശ്ശിയുടെ കൂടെ അമ്പലത്തിൽ പോകണം….രാവിലെ OP യിൽ നീ അല്ലേ..
അതെ… ഇന്ന് വല്ല പ്രശ്നവും ഉണ്ടായോ..
ഇല്ലെടീ..
വൈകുന്നേരം ഉണ്ടായ പ്രശ്നം അവളോട് പറഞ്ഞില്ല… പറഞ്ഞാൽ എല്ലാം പറയണം അതിനുള്ള മൂഡ് ഉണ്ടായിരുന്നില്ല…
എടീ ഒരു രഹസ്യം അറിഞ്ഞു.. അനു ഡോക്ടർ.. കല്യാണം കഴിച്ചതല്ല.. പക്ഷെ എൻഗേജ്ഡ് ആണെന്ന്…
ആണൊ.. ആര് പറഞ്ഞു..
മീര ഡോക്ടർ പറഞ്ഞതാ…
ഓഹ്… അതിൽ വല്ല്യ താല്പര്യം ഒന്നും ഇല്ലാത്ത പോലെ അവൾ മുന്നോട്ട് നടന്നു.
എടീ വേറൊന്നു കൂടി പറഞ്ഞു മീര ഡോക്ടർ..
എന്ത്..
നിങ്ങൾ രണ്ടു പേരും ഒരുമിച്ചു വരുന്നത് കണ്ടാൽ…. ചേട്ടനും അണിയത്തീം ആണെന്ന് പറയും ന്നു… എനിക്കും തോന്നി നിന്നെ പോലെ തന്നെ സുന്ദരൻ ആണ് ഡോക്ടറും…
അതെ ആ ഡോക്ടർ ഡോക്ടറുടെ അമ്മയെ പോലെയാ.. അതാ അത്ര കാണാൻ ഭംഗി…
ഹോ.. അപ്പോ നീ സമ്മതിച്ചല്ലോ… സുന്ദരൻ ആണെന്ന്..
അല്ല നിനക്ക് എങ്ങനാ ഡോക്ടറുടെ അമ്മയെ പരിജയം…
എടീ ഡോക്ടർ താമസിക്കുന്നത് സംഗീതയുടെ വീടിനടുത്താ..
ഞാൻ അവിടുന്ന് കണ്ടിരുന്നു..
ഓഹ്.. അത് ശെരി..
എന്നാൽ നാളെ കാണം.. അതും പറഞ്ഞു അവൾ നടന്നു നീങ്ങി…
ശ്രുതി പറഞ്ഞത് ഓർത്ത പല്ലവിയുടെ ചുണ്ടിലും ഒരു ചിരി വിടർന്നു…
പിറ്റേ ദിവസം രാവിലെ തന്നെ.. മുത്തശ്ശിയുടെ കൂടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകേണ്ടി വന്നു.. എല്ലാ മാസവും അത് പതിവുള്ളതാണ്… ഇന്ന് അമ്മയും കൂടെ വന്നിരുന്നു … പല്ലവി ഒരു സെറ്റ് സാരിയുടുത്തു…കുളിച്ചിട്ടും ഈറൻ ഉറ്റുന്ന നീണ്ട മുടിയികൾ.. രണ്ടു സൈഡിൽ നിന്നും മുടിഴകൾ പിന്നിലേക്ക് ചെറുതായി പിന്നിയിട്ടു… തുളസി കതിർ നുള്ളുമ്പോൾ അവളുടെ മനസ്സിൽ ആ മുഖം ഓർമ വന്നു… കഴുത്തിൽ ഇട്ട തുളസി മാലയുമായി ചിരിച്ചു നിൽക്കുന്ന ഉണ്ണിയേട്ടന്റെ മുഖം..ഒരു ദീർഘ നിശ്വാസത്തോടെ അവളുടെ കൈകൾ പിച്ചിയെടുത്ത തുളസിക്കതിർ അവളുടെ ഈറൻ മുടിക്കിടയിലേക് തിരുകി…
അമ്പലത്തിന്റെ പടവുകൾ മുത്തശ്ശിയുടെ കൈ പിടിച്ചാണ് കയറ്റിയത് ഒരുകയ്യിൽ പല്ലവിയും മറു കയ്യിൽ അമ്മയും.. ഒന്നാം തീയ്യതി ആയതോണ്ട് അമ്പലത്തിൽ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു അമ്പലത്തിനു മുന്നിലേ കൽ വിളക്കും കടന്നു അമ്പലത്തിനുള്ളിലേക് കടന്നു..
മുത്തശ്ശിയെ അവിടെ ഭജന നടത്താറുള്ള… തറയിൽ ഇരുത്തി..
എല്ലാ മാസവും പതിവായി കഴിക്കാറുള്ള വഴിപാടുകൾ കഴിക്കാൻ പല്ലവി കൗണ്ടറിനടുത്തേക് നീങ്ങി…
അമ്മ ഇവിടിരിക്കു ഞാനും പല്ലവിയുടെ കൂടെ പോയിട്ട് വരാം അതും പറഞ്ഞു അമ്മയും പല്ലവിയുടെ കൂടെ കൗന്റെരിലേക് നടന്നു..
വഴിപാട് കഴിപ്പിച്ചു തിരിച്ചു നടയിലേക് വരുമ്പോൾ.. മുത്തശ്ശി ഇരുന്നിടത്തു ആളുകൾ കൂടി ഇരിക്കുന്ന കണ്ടു..
മുത്തശീ.. എന്നും വിളിച്ചു പല്ലവി ഓടി അവിടേക്കു ചെന്നു….
തൂണിലേക്കും ചാരി എന്തോ അവ്യക്തമായി പൊറു പൊറുത്തു കൊണ്ട് മുത്തശ്ശി അവിടിരുപ്പുണ്ടായിരുന്നു… ഒരു ചേച്ചി മുത്തശ്ശിയെ തൂണിലേക് ചാരി പിടിച്ചിരുത്തിയതാണ്.. ആരോ ഒരു നനഞ്ഞ തോർത്തു കൊണ്ട് തന്നു.. മുത്തശ്ശിയുടെ മുഖം തുടക്കാൻ പറഞ്ഞു…
