അനുപല്ലവി – 4 2

മോർണിംഗ് സെക്ഷനിൽ പെയിൻ വരാൻ വേണ്ടി മെഡിസിൻ വെച്ച ചിലർക്ക് പെയിൻ വന്നതിനെ തുടർന്നു എനിക്ക OT യിലേക്കും പോകേണ്ടി വന്നു.. അവർക് എല്ലാം വയർ ക്ലീൻ ചെയ്യാൻ എനിമ കൊടുക്കാൻ വേണ്ടി യും കോൺട്രക്ഷനും ഹാർട്ട്‌ ബീറ്റ് ചെക് ചെയ്യാൻ വേണ്ടിയും.. ലെന സിസ്റ്റർ വിളിച്ചത് അനുസരിച്ചു പല്ലവിക്കും OT യിലേക്ക് ഇടക് പോകേണ്ടി വന്നു…. ഡെലിവറി എല്ലാം നോർമൽ ആയിരുന്നു.. അത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ഉണ്ടാകാതെ മോർണിങ് സെക്ഷൻ അവസാനിച്ചു …
ഒരു മണി കഴിഞ്ഞപ്പോൾ കാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു…പല്ലവിയെ നോക്കിയെങ്കിലും അവൾ ശ്രുതിയുടെ കൂടെ പുറത്തേക് നടന്നു പോകുന്നത് കണ്ടു.. ഹോസ്പിറ്റലിന് സൈഡിൽ ആയുള്ള ചെറിയ ഗാർഡനിലെ പുൽ തകിടിയിലേക് ആയിരിക്കണം.. ആ സൈടിലേക് ആണ്‌ അവർ പോകുന്നത് കണ്ടത്…

രണ്ടു മണി കഴിഞ്ഞു OP യിൽ വന്നപ്പോൾ അവളോട്‌ ചോദിച്ചു…

ഉച്ചക്ക് എവിടെ പോയിരുന്നു..

സാർ ഞങ്ങൾ ഗാർഡനിൽ പോയിരുന്നു

ഫുഡ്‌ കൊണ്ട് വന്നായിരുന്നോ..

ഞാൻ കൊണ്ട് വന്നില്ല.. ശ്രുതി കൊണ്ട് വന്നിരുന്നു.. ഞങ്ങൾ ഷെയർ ചെയ്തു കഴിച്ചു…

താൻ കൊണ്ട് വരാറില്ലേ…

ഇല്ല..

അതെന്താ ശ്രീലകത്തു ഇപ്പൊ ചോറ് വെക്കാറില്ലേ..? ഗൗരവത്തിൽ ചോദിച്ചപ്പോൾ ശ്രീലകം എന്ന പേര് അറിയാതെ വന്നു…

അവൾ എന്നെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു…

സാറിനെന്റെ വീട്ടുപേര് എങ്ങനെ അറിയാം…

ഓഹ് അതോ.. ശ്രീലകം എന്നത് ഇവിടുത്തെ വലിയ തറവാട്ടുകാർ ആണെന്നും താൻ അവിടുത്തെ കുട്ടിയാണെന്നും.. തന്റെ കൂട്ടുകാരിയാ പറഞ്ഞെ… പെട്ടെന്ന് അങ്ങനൊരു കള്ളം ആണ്‌ പറയാൻ തോന്നിയത്

ആര് സംഗീതയോ…

ആ.. എന്റെ വീടിനടുത്തു.. താൻ അന്ന് നിന്ന വീട്ടിലെ ആ പെണ്ണ്..

അവൾക്കു വിശ്വാസം ആയി എന്നു തോന്നി… പക്ഷെ എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല…

അവൾ OP യിലേക്കുള്ള ഫയൽ റെഡി ആക്കി കൊണ്ടിരുന്നു…

ഉച്ച കഴിഞ്ഞു അധികം പേഷ്യന്റ്സ് ഇല്ലായിരുന്നു.. അത് കൊണ്ട് പെട്ടെന്ന് തീർന്നു… അവസാന പേഷ്യന്റ് നെയും പരിശോധിച്ച് കഴിഞ്ഞാണ് പല്ലവി റൂമിൽ നിന്നും പുറത്തേക് പോകാൻ ഒരുങ്ങിയത്…

അവൾ പുറത്തേക് പോകാനായി ഡോറിനടുത്തേക് നടക്കുമ്പോൾ ഞാൻ പിന്നിൽ നിന്നും വിളിച്ചു..

പല്ലവി..
ആരാ തന്റെ കഴുത്തിനു പിടിച്ചു ഞെക്കിയത്…

അവൾ ഒന്ന് ഞെട്ടി കഴുത്തിനു തടവുന്നത് കണ്ടു…

രാവിലേ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു അവളുടെ കഴുത്തിന്റെ സൈഡിൽ തിണർത്തു കിടക്കുന്ന രണ്ടു വിരൽ പാടുകൾ… അവളുടെ വൈറ്റ് കോട്ട് കൊണ്ട് അവൾ പല്ലപ്പോളും മറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അത് കണ്ടിരുന്നു..

അവൾ തിരിഞ്ഞു എന്റെ അടുത്തേക് വന്നു…ആരോടോ ഉള്ള ദേഷ്യം കൊണ്ടോ അതോ സങ്കടം കൊണ്ടോ.. അവളുടെ കവിളുകൾ ചുവന്നിരുന്നു..

“ഡോക്ടർ എന്റെ ശരീരത്തിലെ പാടുകൾ ഒക്കെ എന്റെ വ്യക്തി പരമായ കാര്യങ്ങൾ അല്ലേ.. അതിപ്പോ ഡോക്ടറോട് പറയണം എന്ന് നിർബന്ധം ഇല്ലല്ലോ “

“ഓഹ്.. എന്നോട് പറയണ്ട.. പാട് കണ്ടത് കൊണ്ട് ചോദിച്ചു എന്നു മാത്രം..

തന്റെ പേർസണൽ കാര്യത്തിൽ ഇട പെട്ടതിനു സോറി “

ഞാൻ പെട്ടെന്ന് തന്നെ ഡോർ തുറന്നു പുറത്തേക് വന്നു… അവൾ പിന്നിൽ എന്തോ ചിന്തിച്ചു നിക്കുന്ന കണ്ടു..

നേരേ പ്രിത്വിയുടെ റൂമിലേക്കു ആണ്‌ വന്നതു.. അവിടെ എത്തുമ്പോൾ അവിടെ കൂലങ്കഷമായ ചർച്ച നടക്കുകയാണ്..

എന്താണിവിടെ ഇത്ര സീരിയസ് ചർച്ച..

എടാ ഞങ്ങൾ എല്ലാ മാസവും ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.. രണ്ടോ മൂന്നോ ദിവസത്തെ… മിക്കവാറും ഈ ആദിവാസി മേഖലകളിൽ ആണ്‌.. ഈ പ്രാവശ്യം എവിടെ വേണം എന്നുള്ളതാണ്.. ചിന്ത..

ഓഹ് അതാണോ.. എന്റെ മനസ്സിൽ ആദ്യം ഓടി എത്തിയത്… പൈതല്മലയും കുടിയാൻ മലയും ആണ്‌… കണ്ണൂരിന്റെ ഊട്ടിയെന്നും മലബാറിന്റെ മൂന്നാർ എന്നൊക്കെ അറിയുന്ന സ്ഥലം..

എടാ കുടിയാന്മല സൈഡിൽ ആക്കിയാലോ…

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി…

ഡോക്ടർസും സിസ്റ്റേഴ്സും അടക്കം ഒരു 10പേരു മതിയാവും… അവിടെ എവിടേലും റിസോർട് ഉണ്ടോന്നു അന്വേഷിക്കാം ടൂറിസ്റ്റ് പ്ലേസ് അല്ലേ..

Leave a Reply

Your email address will not be published. Required fields are marked *