ഈ യാത്രയിൽ- 1 Like

ഇടക്ക് പൈലറ്റിന്റെ നിർദ്ദേശം വന്നു , ലാൻഡ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് , സമയം പുലർച്ചെ 3:10 , ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടു , സീറ്റ് എല്ലാം ശെരിയാക്കി . കുറച്ചു സമയങ്ങൾക്കുള്ളിൽ കരയിലെ വെളിച്ചം കണ്ടു . നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ ഫ്ലൈറ്റ് ഓക്‌ലാൻഡ് എയർ പോർട്ടിലെ റൺവെയിൽ പന്നിറങ്ങി .

””””””””””””ഓക്‌ലാൻഡ്””””””””””””

വിമാനം റൺവേ കഴിഞ്ഞു ടാക്സി വേയിലേക്കു കയറി .

‘എന്നാലും ഒറ്റയ്ക്ക് ന്യൂ സീലാന്റിലേക്കു വരാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ … സമ്മതിച്ചിരിക്കുന്നു ”

‘ഹഹ , എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ കുറച്ചു കൂടി കടമ്പകൾ കടക്കണം , അതിലേക്കുള്ള ആദ്യത്തെ സ്റ്റെപ് ആവട്ടെ ഇത് . ഞാൻ നന്നായി അന്വേഷിച്ചിട്ടാണ്ഇങ്ങോട്ട്‌ ഇറങ്ങി തിരിച്ചത് , പിന്നെ ഇപ്പൊ ഞാൻ ഒറ്റക്കല്ലല്ലോ .. ‘

അവൾ ചിരിച്ചു .

വിമാനം പാർക്ക് ചെയ്തു , അഞ്ചു മിനിറ്റുകൾക്കുള്ളിൽ യാത്രക്കാർ പുറത്തേക്കു
ഇറങ്ങുവാൻ തുടങ്ങി . മുകളിൽ നിന്നും ബാഗും എടുത്ത് ഞങ്ങളും പുറത്തേക്ക് .

എന്റെ മുന്നിലായാണ് അവൾ നടക്കുന്നത് ,പുറത്തിടുന്ന ഒരു ബാഗ് മാത്രമേ അവളുടെ കയ്യിലും ഉള്ളു , ബാക്കി എല്ലാം ലഗേജിൽ വിട്ടതാണ് . പടികൾ ഇറങ്ങി താഴേക്കു നടന്നു.നല്ല തണുപ്പുണ്ട് . ബസിൽ കയറി. ബസ് ഞങ്ങളെ ടെര്മിനലിലേക്കു കൊണ്ടു പോയി .

‘ടോ , എനിക്ക് വിസ ഉണ്ട് ,സ്റ്റാമ്പ് ചെയ്തതാ, നീ വിസ സ്റ്റാമ്പ് ചെയ്തിട്ട് പുറത്തു വരുന്ന വഴിക്കു ഞാൻ ഉണ്ടാവും , എനിക്ക് അങ്ങോട്ട് വരാൻ കഴിയില്ല, ഡോക്യൂമെന്റസ് എല്ലാം കയ്യിൽ വെച്ചോ, ഒന്നും വിടേണ്ട .

‘ആണോ , നോക്കട്ടെ’

‘ഫോണിൽ വൈഫൈ കണക്ട് ചെയ്തോ , എന്തേലും ഉണ്ടെങ്കിൽ മെസ്സേജ് അയച്ചാൽ മതി ‘

‘ശെരി, ഞാൻ നോക്കീട്ട് അയക്കാം’

വിസ സ്റ്റാമ്പ് ചെയുന്ന സ്ഥലം കാണിച്ചുകൊടുത്ത് ഞാൻ വേറെ വഴിയിലൂടെ പുറത്തിറങ്ങി ,എനിക്ക് ഒരു വർഷത്തേക്കുള്ള മൾട്ടി എൻട്രി വിസ ഉണ്ട് . രണ്ടു മാസത്തെ വാലിഡിറ്റി കൂടി വിസക്കുണ്ട് .എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു . അവൾ പുറത്തേക്കു വരുന്നതും കാത്ത് ഞാൻ അവിടെ നിന്നു .ആ സമയം ഫോണിൽ എയർ പോർട്ടിന്റെ വൈഫൈ കണക്ട് ചെയ്ത് സിം മാറ്റി ഇട്ടു .

ഇരുപത് മിനിട്ടുകക്കുള്ളിൽ അവൾ വന്നു . എല്ലാം ഓക്കേ ആണ് , വിസ സ്റ്റാമ്പ് ചെയ്തു എന്ന് പറഞ്ഞു , ശേഷം ഞങ്ങൾ ലഗേജ് എടുക്കുവാനായി നടന്നു . രണ്ടുപേരുടെയും ലഗേജ് ഒരു ട്രോളിയിൽ വെച് എയർ പോര്ടിനു പുറത്തേക്ക് . പുറത്തേക്കു നടക്കുന്നതിനിടയിൽ ഞാൻ വിജയിയെ ഫോണിൽ ബന്ധപെട്ടു , പത്തു മിനിട്ടു കൊണ്ട് പുറത്തു ഉണ്ടാകും എന്ന് പറഞ്ഞു ആൾ ഫോൺ കട്ട് ചെയ്തു.

‘നിനക്ക് ഇവിടത്തെ സിം വേണ്ടേ ?’

‘വേണം ‘

‘എന്നാൽ വാ ‘

അവൾക്കായി ഒരു സിം എടുത്തു , കുറച്ചു പൈസക്ക് റീചാർജും ചെയ്ത ഒരു ഇന്റർനെറ്റ് ഓഫറും കയറ്റി കൊടുത്തു .

‘നിന്റെ കയ്യിൽ ഇവിടുത്തെ പൈസ വല്ലതും ഉണ്ടോ ‘

‘ഇല്ല, കുറച്ച് ഇന്ത്യൻ രൂപ കയ്യിൽ ഉണ്ട്, പിന്നെ എടിഎം കാർഡും ഉണ്ട് , അതിൽ പൈസ ഉണ്ട് , ഇവിടെ ചിലവൊന്നും ഇല്ല, ഫുഡും റൂമും അവർ തരും ‘

‘ പേഴ്‌സ് തുറന്നു ഞാൻ അവൾക്കു അൻപത് ഡോളർ നൽകി . ‘തത്കാലം ഇത് കയ്യിൽ വെച്ചോ’

അവൾ ഒരു മടിയും കൂടാതെ അത് വാങ്ങി അവളുടെ ബാഗിൽ വെച്ചു

‘എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ‘

അവൾ എന്റെ ഫോൺ നമ്പർ വാങ്ങി .

‘വാട്സാപ്പിൽ മെസേജ് അയചാൽ കിട്ടൂലെ ‘ അവൾ ചോദിച്ചു

‘ആ , അത് നാട്ടിലെ നമ്പർ തന്നെ ആണ് , നിന്റെ കയ്യിൽ ഉള്ളതല്ലേ’
‘ഉം ,ഉണ്ട്’

ഞങ്ങൾ പുറത്തേക്കു നടന്നു . നല്ല തണുപ്പ് ഉണ്ട് , ഇവിടെ വിന്റെർ ആണ് . പകലും രാത്രിയിലും നല്ല തണുപ്പാകും .നല്ല കാലാവസ്ഥ, നാട്ടിൽ നല്ല മഴയായിരുന്നു , ഗൾഫിൽ നല്ല ചൂട് ,ഇവിടെ നല്ല തണുപ്പ്, ആഹാ പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ . മഴ ഇവിടെയും ചെറുതായി പെയ്യുന്നുണ്ട് . ഈ മാസത്തിൽ ആണ് ഇവിടെ ഏറ്റവും തണുപ്പ് അനുഭപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *