എക്സ്ട്രാ വാങ്ങിയ ഒരു റെഡ് വൈൻ തുറന്നു ഞാൻ അവൾക്കു നീട്ടി . ‘ഇത് കുടിക്കൂ , വായയിലെ ചവർപ്പ് മാറി കിട്ടും ‘
അവൾ അത് വാങ്ങി , അപ്പോൾത്തന്നെ ഒരു കവിൾ കുടിച്ചു . എന്റെ ബോട്ടിൽ കാലിയായി . നോക്കിയപ്പോൾ,സാധനം കഴിഞ്ഞു . അവൾ കുടിച്ചു വച്ച ഒരു ബോട്ടിൽ ഒഴിവാക്കാൻ ആയി അവിടെ വച്ചിട്ടുണ്ട് . ഞാൻ ഒന്നും നോക്കാതെ അതെടുത്തു .
‘അതെന്തിനാ ‘ അവൾ ചോദിച്ചു
‘കുടിക്കാൻ , ഇനി സാധനം കിട്ടൂല , വെറുതെ എന്തിനാ ഇത് ഒഴിവാക്കുന്നെ ‘ ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു .
‘എന്നാലും , ഞാൻ അത് കുടിച്ചിട്ട് ഒഴിവാക്കാൻ വച്ചതല്ലേ ‘
ഞാൻ ബോട്ടിൽ എടുത്തപ്പോൾ അവൾക്കു എന്തോ പോലെ ആയിരിക്കുന്നു
‘നീ ഒരു സിപ് എടുത്തല്ലേ ഉള്ളു ,നിനക്ക് പകരുന്ന അസുഖം ഒന്നും ഇല്ലാലോ ‘
‘ഇല്ല , എന്തെ ‘
‘അപ്പൊ കൊഴപ്പല്യ ‘ ഞാൻ പറഞ്ഞു
‘എന്നാലും ‘
‘എഡോ , നീ കഴിച്ചു വെച്ചത് കൊണ്ട് ഇത് വേസ്റ്റ് ആവുന്നില്ല , പിന്നെ നീ കുടിച്ചതും ,കുടിച്ചതിന്റെ ബാക്കിയും ഞാൻ കുറെ കുടിച്ചിട്ടുണ്ട് , എനിക്കൊരു കൊഴപ്പോം ഇല്ല ‘ അതും പറഞ്ഞു ഞാൻ ഒറ്റ വലിക്കു ആ വൈൻ തീർത്തു
‘കഴിഞ്ഞില്ലേ, ഇനി കഴിച്ചു ഉറങ്ങാം ‘
അവളുടെ മുഖത്ത് ഒരു ചമ്മൽ നിഴലിക്കുന്നുണ്ട് , അത് പുറത്തു കാണിക്കാതെ അവൾ വൈൻ കഴിച്ചു തീർത്തു .
‘എന്നാൽ കഴിച്ചാലോ?’ ഞാൻ ചോദിച്ചു .
‘മ് ,കഴിക്കാം ‘
കഴിചു കഴിഞ്ഞ ഫുഡ് ട്രേ എയർ ഹോസ്റ്റസ് ക്ലിയർ ചെയ്ത ശേഷം ഞങ്ങൾ ബാത്‌റൂമിൽ പോയി വാ കഴുകി ഒന്ന് ഫ്രഷ് ആയി വന്നു . കഴിച്ച മദ്ധ്യം എന്നിൽ പണി തുടങ്ങി . കൂടുതൽ ഇല്ലങ്കിലും അത്യാവശ്യം മൂഡ് ആണ് .
‘എങ്ങനെ ഉണ്ട് ‘ ഞാൻ അവളോട് ചോദിച്ചു
‘കുഴപ്പല്യ , തലയ്ക്കു ചെറിയ ഒരു പെരുപ്പ് ഉണ്ട് ‘അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു ….
‘ഉം ‘
പുഷ് ബാക് സീറ്റ് മുഴുവനായും പിറകിലേക്ക് തള്ളി ഞാൻ ചാഞ്ഞിരുന്നു . ഉറക്കം വരുന്നുണ്ട് . ഫ്ലൈറ്റ് ഇപ്പോൾ അറബി കടലിന്റെ മുകളിലൂടെ പറക്കുകയാണ് . ഫ്ലൈറ്റിലെ ലൈറ്റ് ഡിം ചെയ്തു . ഇപ്പോൾ ചെറിയ ഒരു വെട്ടം മാത്രമേ ഉള്ളു . നിമ്മിയും സീറ്റ് പുറകിലേക്ക് തള്ളി , ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാവും .
ചാഞ്ഞു കിടന്നു അവൾ എന്നെ നോക്കിയപ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്കു ഒന്ന് നോക്കി ,ഉണ്ട കണ്ണുകളും പനംകുല മുടിയും നിമ്മിയുടെ സ്വകാര്യ അഹങ്കാരമായാണ് ഞാൻ കാണുന്നത് . ഞാനവളോട് അത് പല തവണ പറഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ട അവള്ക്കും കുറച്ചു നിമിഷം എന്റെ കണ്ണുകളിൽ നോക്കാതെ ഇരിക്കാൻ ആയില്ല , ഞാൻ തല മെല്ലെ തിരിച്ചു സ്‌ക്രീനിൽ നോക്കി .
ഹരിയേട്ടാ….
പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവളുടെ ആ വിളികേട്ടു ,
‘എന്തെടോ ‘ ഞാൻ വിളി കേട്ടു , ‘എന്തേലും പ്രശ്നം തോന്നുന്നുണ്ടോ ,?’ഞാൻ ചോദിച്ചു
‘അതല്ല , പിന്നേയ് , കല്യാണത്തിന് എന്തെ വരാഞ്ഞേ ? ഞാൻ ശെരിക്കും പ്രതീക്ഷിച്ചിരുന്നു ട്ടോ , വീണയെയും കൂടി വന്നു ഞെട്ടിക്കും എന്ന ഞാൻ കരുതിയത് .ആള്‍കൂട്ടത്തിനിടയില്‍ ഞാൻ കുറെ നോക്കി ‘
അവൾ ചോദിച്ചത് കേട്ട് ഞാൻ നിശബ്ദനായി , എനിക്ക് പറയാൻ ഉത്തരം കിട്ടുന്നിലായിരുന്നു .
‘ഹലോ , ഒന്നും പറഞ്ഞില്ല ‘
‘വിളിച്ചപ്പോളും ഓരോ തവണ മേസേജ് അയച്ചപ്പോളും ആവർത്തിച്ചു പറഞ്ഞതല്ലേ ഞാൻ വരില്ലന്നു ,ആ കാഴ്ച കാണാൻ എനിക്ക് ആവുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ, ഞാൻ കാര്യം അന്ന് തുറന്നു പറഞ്ഞപ്പോൾ നീ കല്യാണം വിളിക്കുന്നവരോട് വരില്ല എന്ന് പറയുന്നത് അവരെ അധിക്ഷേപിക്കുന്നതിനു തുല്യം ആണെന്ന് പറഞ്ഞു എന്നെ കളിയാക്കി ‘
ഞാന്‍ കുറച്ചു റൂഡ് ആയാണ് അത് പറഞ്ഞത് .
അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല . ഞാന്‍ കുറച്ചു സമയം കണ്ണുകള്‍ അടച്ചിരുന്നു . പിന്നെ എന്തോ കുറ്റബോധം തോന്നി , ഞാന്‍ എന്തിനാണ് അവളോട് ചൂടാവുന്നത് . അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാം ക്ലിയര്‍ ആകാന്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവുമില്ല, അവള്‍ ഇപ്പോള്‍ വേറെ ഒരാളുടെ ഭാര്യയാണ് . അവളോടു തട്ടികേറന്നോ ദേഷ്യപ്പെട്ടു സംസാരിക്കാനോ എനിക്കു ഒരവകാശവും ഇല്ല , മാപ്പ് പറയണം .
