ഈ യാത്രയിൽ- 1 Like

‘ഓഹോ , ആയിക്കോട്ടെ , അപ്പൊ നമ്മളിപ്പോ കറങ്ങാൻ പോവാണ് ല്ലേ ‘

‘അതെ , എന്തേലും പ്രെശ്നം ഉണ്ടോ’

‘ഹേയ് , ഇവിടം വരെ വന്നിട്ട് സ്ഥലങ്ങൾ ഒക്കെ കാണാതെ പോകേണ്ടി വരും എന്ന ഞാൻ കരുതിയത് ‘അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

‘ഞാൻ കുറച്ചൊക്കെ കണ്ടതാ , ഇപ്പ്രാവശ്യം പോവേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് , കൂടെ ഞാൻ പോയ സ്ഥലങ്ങളിൽ നിനക്ക് വേണ്ടി ഒന്നൂടെ പോവാം ‘

‘ഞാൻ എപ്പോളെ റെഡി ‘

അവൾ ഹാപ്പിയാണ്

ഞാൻ കാർ മുന്നോട്ടു എടുത്തു , പോകുന്ന വഴിക്കു താമസിക്കുന്ന ഹോട്ടൽ അവൾക്കു കാണിച്ചു കൊടുത്തു ,ഇതിവിടെ അടുത്ത് തന്നെ ആണല്ലേ എന്നവൾ ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു

‘എന്തേലും കഴിച്ചതാണോ ‘

‘ഉച്ചക്ക് ഒരു ബർഗർ കഴിച്ചു , റൂമിൽ എത്തിയപ്പോൾ ഒരു ആപ്പിളും ‘

‘വിശക്കുന്നുണ്ടോ ‘

‘ഇല്ലല്ലോ ‘

ഞാൻ ഒരു കോഫി ഷോപ്പിൽ വണ്ടി നിർത്തി. രണ്ടു പേരും കോഫിയും സ്‌നാക്‌സും കഴിച്ചു .സമയം ആറര ആയിരിക്കുന്നു . ടൗണിൽ നല്ല ബ്ലോക്ക് ഉണ്ട് , അതുകൊണ്ടു ടൗണിൽ നിന്നും വിട്ടു , ഹാർബർ ബ്രിഡ്ജിന്റെ താഴെയുള്ള ചെറിയ ഒരു പാർക്കിലേക്കാണ് പോയത് . അവിടെ നിന്നാൽ ടൌൺ കാണാം ,കായലിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകൾ കാണാൻ നല്ല രസമാണ് നല്ല വ്യൂ പോയിന്റ് ആണ് . വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി . പിറകിലെ സീറ്റിൽ ഒരു വെച്ചിരുന്ന സ്വെറ്റർ എടുക്കാൻ ഞാൻ മറന്നില്ല, നല്ല തണുപ്പുണ്ട് .
ഞങ്ങൾ സ്പോട്ടിലെത്തി . നല്ല വ്യൂ ആണെന്നവൾ പറഞ്ഞു . കുറെ ഫോട്ടോസ് എടുത്തു . കുറച്ച് നടന്നു . ശേഷം പാലത്തിനടിയിൽ പുൽമൈതാനിയിൽ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു . അവൾ കുറച്ച് ഗ്യാപ് ഇട്ടാണ് ഇരുന്നത് , അതെനിക്ക് ചെറുതായി ഫീൽ ചെയ്തു .

പക്ഷെ ഞാൻ പുറത്തു കാണിച്ചില്ല .

‘ഒരു ബിയർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ’ ഞാൻസ്വയം പറഞ്ഞു

അത് കേട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി ,

‘തൽകാലം ഇത് കുടിച്ചോ’ , അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എനിക്ക് നീട്ടി

‘അയ്യോ വേണ്ട, നീ തന്നെ വെച്ചോ ‘

തണുപ്പ് കൂടി വരുന്നു , അവൾ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കുകയായിരുന്നു . എന്റെ കണ്ണുടക്കിയത് ദൂരെ കാണുന്ന സ്കൈ ടവറിന്റെ മുകളിലാണ് , എന്തോ ഒരു പ്രേത്യേക ഫീൽ.മനസ്സ് അസ്വസ്ഥമായി .

‘ഡോ..’

‘എന്താ ഹരിയേട്ടാ ‘ അവൾ വിളി കേട്ടു

‘നമ്മൾ അവസാനമായി കണ്ടത് എന്നാണെന്നു ഓർമ്മയുണ്ടോ ?’

‘ഉം , അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചല്ലേ ‘

‘അതെ, എട്ടു വര്ഷം കഴിഞ്ഞു , അന്ന് നീ കോളേജിൽ ലാസ്റ്റ് ഇയർ ആയിരുന്നു ‘

‘എനിക്കോർമയുണ്ട് ഹരിയേട്ടാ ..’

‘ഉം , എത്ര പെട്ടന്നാ സമയം പോയത് ല്ലേ ‘

‘അതെ’

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ ‘

‘എന്താ, ചോദിക്ക് ‘

‘നമ്മൾ എന്തിനാടോ പിരിഞ്ഞത് , എങ്ങനെ നോക്കിയിട്ടും നീ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉൾകൊള്ളാൻ ആവുന്നില്ല’

‘ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ, എന്റെ തെറ്റായിരുന്നു ,എനിക്ക് ഹരിയേട്ടനെ മനസ്സിലാക്കാൻ ആയില്ല ‘

‘അതല്ലെടോ , നിനക്കറിയൂല എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടായിരുന്നു എന്ന് . രാത്രി കിടക്കുമ്പോൾ നിന്നെ കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല, ‘

‘കുറെ ഒക്കെ എനിക്കറിയാം ഹരിയേട്ടാ,ഞാൻ ഇപ്പൊ എന്താ പറയാ ..’

‘നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ആലോചിക്കാം , അപ്പൊ നീ സമ്മതിക്കാതിരിക്കില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . ആ വിശ്വാസത്തിന്റെ പുറത്താണ് ഗൾഫിൽ കിടന്നു പട്ടിയെ പോലെ പണിതത് .ഒരു നിലക്കെത്തിയിട്ടാണ് അന്ന് നിന്നോട് ഞാൻ വീട്ടിലേക്കു ആളെ വിടട്ടെ എന്ന് ചോദിച്ചത് ,പക്ഷെ അന്ന് നീ പറഞ്ഞത് വല്ലാണ്ട് വേദനിപ്പിച്ചു ‘
‘ഉം ‘

‘പിന്നെ ഒരു ദിവസം നിന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് രണ്ടെണ്ണം പറയണം എന്ന് കരുതി വെച്ചതായിരുന്നു . തീരെ പ്രതീക്ഷിക്കാത്ത സമയതല്ലേ വീണ്ടും നീ അന്ന് മെസേജ് അയച്ചത് . ദേഷ്യമെല്ലാം അന്ന് തീർത്തു .

Leave a Reply

Your email address will not be published. Required fields are marked *