ഈ യാത്രയിൽ- 1

”’””നിമിത’”””

————————————————————————————————–

ഞാന്‍ ഹരി. ഹരി കുമാര്‍. വയസ് മുപ്പത് . അവിവാഹിതന്‍ ,വിവാഹം ഉടനെ ഉണ്ടാവും കേട്ടോ . വീട്ടില്‍ അമ്മ , അനിയന്‍, അനിയത്തി . ഞാന്‍ പത്താം
ക്ളാസ്സില്‍ പടിക്കുമ്പോള്‍ ദുബായില്‍ വച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടമായി . എന്റെ ഭാവി വധുവാണ് വീണ . പിന്നെ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കുന്ന നാല് കൂട്ടുകാര്‍ . സുനി,അജി , ഷിജു , രമേഷ് . ജോലിയെപ്പറ്റി പറയുകയാണെങ്കില്‍ , ഒമാനില്‍ ഒരു കമ്പനിയുടെ പര്‍ച്ചേസിങ് മാനേജര്‍ ആണ് ,കൂടാതെ അവിടതന്നെ സുഹൃത്തിന്റെ ബിസിനസ്സില്‍ ഒരു ഷെയറും . ബാക്കി എല്ലാം വഴിയേ പറയാം .

————————————————————————————————————-

അവളെ എന്റെ തൊട്ടടുത്ത സീറ്റിൽ കണ്ട ഞെട്ടലിൽ നിശ്ചലനായി നിന്ന ഞാൻ എയർ ഹോസ്റ്റസ്സിന്റെ വിളി കേട്ട് ഉണർന്നു . കയ്യിൽ ഉള്ള ബാഗ് അവരെ ഏല്പിച്ചപ്പോൾ അവർ അത് മുകളിലെ ഹാൻഡ് ലഗേജ് ഡ്രോവിൽ വച്ചു . ശേഷം അവർ മുന്നിലെക്കു തന്നെ പോയി

‘ഡോ ,താൻ ….’

‘അതെ ഹരിയേട്ടാ , ഞാൻ തന്നെ ആണ്’

അവളും ആകെ ഞെട്ടി ഇരിക്കുകയാണെന്ന് അവളുടെ വാക്കുകളിൽ വ്യതമായി

‘താനെങ്ങോട്ടാഡോ’

‘ഞാൻ…….’

‘ഒറ്റക്കാണോ’

‘അതെ ഹരിയേട്ടാ , പത്തു ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് . അതിനു പോവുകയാണ്’

ഞാൻ അവൾ പറഞതിനു തലയാട്ടി .

പെട്ടന്ന് ഫ്ലൈറ്റ് ഇലകി . പുറപ്പെടാൻ ഉള്ള തയ്യാറെടുപ്പിലാണ് .സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പൈലറ്റ് നൽകി . മൂന്ന് സീറ്റ് ഉള്ള റോ ആണ് . വിന്ഡോ സീറ്റിൽ അവളും നടുക്കിലെ സീറ്റിൽ ഞാനും . അടുത്ത സീറ്റ് കാലി ആണെന്ന് തോന്നി . സമയം രണ്ടെ അന്പത്

ഞാൻ സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു . അവൾ ആദ്യം തന്നെ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു

‘പറയടോ , എന്തൊക്കെയാ വിശേഷങ്ങൾ ? ‘

‘സുഖം , അല്ലാ, ഹരിയേട്ടൻ ഇപ്പൊ ഖത്തറിൽ ആണോ’

‘അല്ലല്ലോ , ഞാൻ ഒമാനിൽ തന്നെ , പക്ഷെ ഇപ്പൊ നാട്ടില്നിന്നാണ് വരുന്നത്’

‘അതെയോ , എന്നിട്ടു ഞാൻ എയർപോർട്ടിലും ഫ്ലൈറ്റിലും ഒന്നും കണ്ടില്ലലോ ,ഈ എയർപോർട്ടു പോലെ അല്ലല്ലോ കോഴിക്കോട് ,എന്തായാലും കാണേണ്ടതല്ലേ’

അവൾ ആശ്ചര്യത്തോടെ ചോദിച്ചു .
‘ ഞാൻ കൊച്ചിയിൽ നിന്നാ കയറിയത്, കോഴിക്കോട് നിന്നു ടികെറ്റ് കിട്ടിയില്ല ‘

‘അത് ശെരി’

‘ഞാൻ ഇവിടെ ഏകദേശം പത്തുമണിക്ക് എത്തിയിട്ടുണ്ട്, കാലിക്കറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് സ്‌ക്രീനിൽ കണ്ടിരുന്നു, അതിൽ ഇങ്ങനെ ഒരു സർപ്രൈസ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല’

ഞാൻ മെല്ലെ ഒന്ന് ചിരിച്ചു, അവളും .അതിനിടയിൽ ഞാൻ അവളെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ മറന്നില്ല . പെണ്ണ് ഇന്നോ ഇന്നലെയോ പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങിയിട്ടുണ്ട്. അത് മുഖത്തു വ്യക്തമായി കാണാം . അന്നും ഇന്നും മുടിയഴക് അതെ പോലെ കാത്തു വച്ചിരിക്കുന്നു . നാട്ടിൽനിന്നും അവസാനം കണ്ടപ്പോൾ ഉള്ള ലുക്കൊക്കെ മാറി ഒരു പത്രാസുകാരി ആയിരിക്കുന്നു . ബ്രൗൺ കളർ പലാസോ പാന്റും വൈറ്റ് കളർ പ്ളീറ്റഡ് ട്യൂണിക് ടോപും കഴുത്തിൽ ചുറ്റിയിട്ട ഒരു പ്രിന്റെഡ്‌ സ്കാർഫും ആണ്‌ വേഷം . ആദ്യമായ് ആണ്‌ നിമ്മിയെ ഇങ്ങനേ ഒരു വേഷത്തിൽ കാണുന്നത് .

സ്‌പീക്കറിലൂടെ പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് .ഫ്ലൈറ്റ് മുൻപോട്ടു നീങ്ങി തുടങ്ങി . ഇടയിൽ എയർ ഹോസ്റ്റസ് വന്നു ബെൽറ്റ് ഇട്ടത് ചെക്ക് ചെയ്ത് പോയി .

റൺവേയിലേക്കു കുറച് ഓടാൻ ഉണ്ട് . ഫ്ലൈറ്റിലെ ലൈറ്റ് വളരെ ഡിം മോഡിൽ ആയി . സ്‌ക്രീനിൽ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് കാണിക്കുന്നുണ്ട് . അവിടേക്കൊന്നും ശ്രെദ്ധ പോയില്ല .

‘ഹരിയേട്ടൻ എവിടെ പോവ്വാണ് ?’

‘ഞാന്‍ ഓക്‌ലാൻഡിൽ , ഒരു എക്സിബിഷൻ നടക്കുന്നുണ്ട് , ലോകത്തിലെ ഒരു വിധം എല്ലാ കമ്പനികളും ഉണ്ടാവും അവിടെ . ഒന്ന് കാണാം ,കൂട്ടത്തിൽ ഏതെങ്കിലും പ്രോഡക്റ്റ് കിട്ടിയാൽ ഡീൽ ആക്കാം. കൂടാതെ ഞങ്ങളുടെ ഒരു ഡീലർ ഉണ്ട് അവിടെ, അവിടെ കൂടി ഒന്ന് പോകണം . .കൂട്ടത്തില്‍ കുറച്ചു കറക്കവും ‘

‘നിനക്കെവിഡെയാ ട്രെയിനിങ് ‘

‘അതോ , ഓക്‌ലാൻഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആണ് , പത്തു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് ‘

പുറത്തു പോയി എന്തെങ്കിലും ഒരു ഇന്റേൺഷിപ് പ്രോഗ്രാം ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ മുൻപ് മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്

‘കൊള്ളാലോ , അവസാനം നീ നിന്റെ സ്വപ്നം നിറവേറ്റാൻ പോകുകയാണ് ‘

‘അതെ , തീരെ പ്രതീക്ഷിക്കാതെ കിട്ടിയതാ , ഒരുപാട് സന്തോഷോം ഉണ്ട് …. പക്ഷെ അതിനിടയില്‍ നമ്മളുടെ ഈ കണ്ടുമുട്ടൽ വലിയ ഒരു ട്വിസ്റ്റ് ആയി , ല്ലേ ?’

‘ആയോന്നോ, ഞാൻ ശെരിക്കും ഞെട്ടി ഇരിക്കുകയാണ് . എന്താ ഇപ്പൊ പറയാ’

‘ഉം, ഞാനും’
ഇതിനിടയില്‍ ഫ്ലൈറ്റ് റൺവേയിലേക്ക് കയറിയിരുന്നു . പൈലറ്റ് ടേക്ക് ഓഫ് ചെയ്യുകയാണെന്ന നിര്‍ദേശം തന്നു . അവള്‍ പുറത്തേ കാഴ്ചകളില്‍ കണ്ണും നട്ടിരിപ്പാണ് . ഫ്ലൈറ്റ് വേഗത്തില്‍ ചലിച്ചു തുടങ്ങി . ഞാന്‍ രണ്ടു ഹാന്‍ഡ് റെസ്റ്റുകളിലും മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു .

നിമിഷ നേരം കൊണ്ട് തന്നെ ഫ്ലൈറ്റ് അതിന്റെ പറന്നുയാരന്‍ ഉള്ള വേഗത കൈവരിച്ചു . ഈ സമയം അവളുടെ ഇടതു കൈ എന്റെ കൈക്കു മുകളില്‍ പതിച്ചു . ഫ്ലൈറ്റ് പറന്നുയരുന്ന നിമിഷത്തില്‍ അവള്‍ കൈ എന്റെ കയ്യിനു മുകളില്‍ വല്ലാതെ മുറുകുന്നത് ഞാന്‍ അറിഞ്ഞു .കുറച്ചു നിമിഷങ്ങള്‍ മാത്രം . ശേഷം, അവള്‍ കൈ പിന്‍വലിച്ചു . ടേക് ഓഫ് സമയത്തുണ്ടായ ഭയത്താല്‍ പിടിച്ചതാണ് .

അവള്‍ പുറത്തെ കാഴ്ചകളില്‍ തന്നെ ആയിരുന്നു . ഫ്ലൈറ്റ് എകദേശം ഹൈറ്റിൽ എത്തി . പുറത്തു ഇപ്പോള്‍ കാഴ്ചകള്‍ ഒന്നും ഇല്ല, കൂരാ കൂരിരിട്ടു മാത്രം .

കാഴ്ചകളൊക്കെ എങ്ങനുണ്ട് ? ഞാന്‍ ചോതിച്ചു

‘അടിപൊളി ,ലാൻഡ് ചെയ്യുന്ന സമയത്തും കുറച്ചു കണ്ടിരുന്നു’

‘ഉം, ദുബൈക്ക് മുകളിലൂടെ ആണ് പോകുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല വ്യൂ ഉണ്ടായിരുന്നു. പക്ഷേ ബാന്‍ കാരണം ഇപ്പോ ഫ്ലൈറ്റ് ചുറ്റിയാണ് പോകുന്നത് .’

‘അതെയോ , ജസ്റ്റ് മിസ്സ് ല്ലേ ‘

‘ഏറെ കുറെ ‘

‘ഹഹ ‘

ഫ്ലൈറ്റില്‍ വെളിച്ചം വന്നു . സീറ്റ് ബെല്‍ട്ട് ഒഴിവാകന്‍ ഉള്ള സിഗ്നെല്‍ കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ആ കുരുക്ക് അങ്ങ് ഒഴിവാക്കി .

‘വീട്ടില്‍ എന്തൊക്കെയാണ് വിശേഷം ? അച്ചന്റെ അസു എങ്ങനെ ഉണ്ട് ?’

‘വീട്ടില്‍ സുഖം , അച്ഛന് കുറവുണ്ട് .ഇപ്പോള്‍ വീട്ടിൽ തന്നെ ആണ് , ജോലിക്കു പോവറില്ല്യ .’

‘ഏട്ടന്‍ ?’

‘അവന്‍ സൌദിയില്‍ തന്നെ’

സംസാരത്തിനിടക്ക് അവളുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാലയില്‍ എന്റെ ശ്രദ്ധ പതിഞ്ഞു . അതിൽ അണിഞ്ഞിരിക്കുന്ന താലി കാണാൻ ചെറിയോരു ആകാംഷ . വീട്ടിലെ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ നെഞ്ചില്‍ ഒന്നു ശ്രേദിച്ചു നോക്കി . ഇല്ല ,അവള്‍ ധരിച്ച സ്കാര്‍ഫ് കാരണം ഒന്നും കാണുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *