ഈ യാത്രയിൽ- 1 Like

‘ഒരിക്കല്‍ ബീയര്‍ കഴിച്ചിട്ടുണ്ട് , ടൂര്‍ പോയപ്പോ , ഫ്രണ്ട്സിന്റെ കൂടെ , ഒരിക്കല്‍ മാത്രം ‘

‘എന്ന ഒന്നു കൂടെ ട്രൈ ചെയ്യാം , ഇത്തവണ വൈൻ കഴിച്ചു നോക്ക് , ‘

‘ഹെയ്യ് , എനിക്കു വേണ്ട ,’

‘രണ്ടെണ്ണം കഴിച്ചു ഉറങ്ങിക്കൊ . ഈ സാധനം ഭൂമി തൊടാന്‍ ഇനിയും പതിനാറു മണിക്കൂര്‍ ഉണ്ട് . നന്നായി ഒന്നു ഉറങാം ‘

‘വേണ്ട . ഹരിയേട്ടന്‍ കഴിച്ചോ , എനിക്കു വേണ്ട ‘

‘ഞാന്‍ കഴിക്കും , പക്ഷേ നിന്റെ കൂടെ ഇരുന്നു ഒറ്റയ്ക്ക് എങ്ങനെ കഴിക്കും എന്ന ഞാന്‍ ഓര്‍ക്കനെ , ഒരു കംപനിക്ക് ,ഒരു ഗ്ലാസ്സ് വൈന്‍ , പ്ലീസ്സ് .നല്ല ടേസ്റ്റ് ആടോ , ഒന്നു കഴിച്ചു നോക്.’

‘വേണ്ടാഞ്ഞിട്ടാ ‘

‘പ്ലീസ്സ് , വൈനില്‍ അല്‍കോഹോള്‍ വളരെ കുറച്ചുള്ളൂ , സേഫാണ് ‘

ഞാന്‍ നിര്‍ബന്ദിച്ചു

‘ഓക്കെ , ഒരു ഗ്ലാസ്സ് വൈന്‍ മാത്രം’ അവള്‍ക്കെന്തോ നാണം പോലെ .

‘മതി ,’
ട്രോളിയുമായി എയര്‍ഹോസ്ടെസ്സ് വന്നു .

‘തനിക്കേത് വൈന്‍ ആണ് വേണ്ടേ ?റെഡ് വൈന്‍ പോരേ ?’

‘ഓ ,അത് മതി ‘

‘ഓക്കെ ‘

ഞാന്‍ എനിക്കു വേണ്ടി രണ്ടു വൈറ്റ് വൈനും ഒരു സ്മിര്‍നോഫ് റെഡും ,അവള്‍ക്ക് ഒരു റെഡ് വൈനും പറഞ്ഞു , കൂടെ അവളുടെ പേര് പറഞ്ഞു ഒരു റെഡ് വൈന്‍ കൂടെ വാങ്ങി .

എയര്‍ഹോസ്ടെസ്സ് തന്നത് വാങ്ങി ഫുഡ് ട്രയില്‍ വച്ച ശേഷം ഡിന്നര്‍ വാങ്ങി , ഞങ്ങള്‍ രണ്ടു പേരും വെജിറ്റബിള്‍ സെറ്റ് ആണ് വാങ്ങിയത് .

‘ഇതാണ് നിന്റെ വൈന്‍ ‘

അവള്‍ അത് വാങ്ങി ……

ഞാന്‍ ആദ്യം തന്നെ സ്മിര്‍നോഫ്ഫ് ഗ്ലാസില്‍ തണുത്ത വെള്ളം ഒഴിച്ചു , ഈ സമയം അവള്‍ വൈന്‍ ബോട്ടില്‍ തുറന്നു , ഞാന്‍ ചീര്‍സ് പറഞ്ഞു അവള്‍ ഒന്നു ചിരിച്ചുകൊണ്ടു അവളുടെ ബോട്ടില്‍ എന്റെ ഗ്ലാസില്‍ മുട്ടിച്ചു , ഞാന്‍ ഒറ്റവലിക് സാധനം തീര്‍ത്തു . ശേഷം അവളെ നോക്കി .അവള്‍ കണ്ണു തള്ളി ഇരിക്കുകയായിരുന്നു .

‘ഞമ്മള്‍ ലോക്കല്‍ അടിക്കാരാ , ഒറ്റ വലിക്ക് തീര്‍ക്കും , അല്ല നീ കുടിക്കാന്‍ തുടങ്ങീലെ ?’ സലാഡ് ബോളില്‍ നിന്നു ഒരു കഷ്ണം ക്യാരെറ്റ് എടുത്ത് കടിച്ചു ഞാന്‍ ചോതിച്ചു

‘ഇല്ല , ഹരിയേട്ടന്‍ കുടിക്കുന്നത് നോക്കിയതാ ..’

‘ചീര്‍സ് പറഞ്ഞാല്‍ ഒരു സിപ്പ് എങ്കിലും കഴിക്കണം , അതാണ് മര്യാത ‘

‘ഓ പിന്നെ ‘

‘സാധാരണ ഞാന്‍ മൂന്ന് പെഗ് അടിക്കാറുള്ളതാ ,ഇതിപ്പോ നീ ഉള്ളോണ്ടാണ് .’

‘ആ , ഇനി ഇപ്പോ എന്നെ പറഞ്ഞോ .. ‘

‘അതല്ല , അടിച്ചു ഓവര്‍ ആയാല്‍ ശരിയാവൂലല്ലോ .’

‘ഉം ,ഞാൻ ഒന്ന് ടേസ്റ്റ് നോക്കട്ടെ ‘ അവൾ മെല്ലെ വൈൻ ബോട്ടിൽ ചുണ്ടിലേക്കു ചേർതു . ഞാൻ കൗതുകത്തോടെ അത് നോക്കി . പെട്ടന്ന് അവളുടെ മുഖത്തു കണ്ട ഭാവ വെത്യാസത്തിൽ വൈൻ അവളുടെ വായിലെത്തി എന്ന് എനിക്ക് മനസിലായി

‘എങ്ങനുണ്ട് ?’

‘നല്ല ചവർപ്പ് , പക്ഷെ ടേസ്റ്റ് ഉണ്ട് , ബിയർ കുടിച്ചതുപോലെ അല്ലാലോ ..’

‘അത് ഞാൻ പറഞ്ഞില്ലെ, വൈൻ നല്ല ടേസ്റ്റ് ആണ് ‘

എന്റെ വയറ്റിൽ കുടിച്ച സ്മിർനോഫ് പണിത് തുടങ്ങിയിരുന്നു , കുറച്ചു വെള്ളം ഒഴിച്ച് അടിച്ചതുകൊണ്ടു വയറിന്റെ ഉള്ളിൽ ഒരു പുകച്ചിൽ .ഞാൻ ഒരു കഷണം ക്യാരറ്റ് കൂടെ എടുത്ത് കടിച്ചു , ആ സമയം അവൾ വൈൻ നുണഞ്ഞുകൊണ്ടിരിക്കുകയായിരുന്നു .

എനിക്ക് ചെറുതായി കേറി തുടങ്ങി . ഒരു വൈൻ ബോട്ടിൽ ( സാമ്പിൾ ബോട്ടിൽ ) എടുത്ത് പൊട്ടിച്ചു കുറച്ചു കുടിച്ചു അപ്പോഴേക്കും അവൾ കൊടുത്ത ബോട്ടിൽ കഴിച്ചു കഴിഞ്ഞിരുന്നു .

‘നല്ല ടേസ്റ്റ് ആണ് ട്ടോ ‘
‘ഏ …. ഒന്ന് കൂടി വേണോ ‘

‘ഹെയ് , വേണ്ട . ‘

‘ഇതൊന്നു കഴിച്ച നോക്ക് , ഇതിനു വേറെ ടേസ്റ്റ് ആണ് .’ഞാൻ വൈറ്റ് വൈൻ ബോട്ടില്‍ എടുത്ത് അവൾക്കു നേരെ നീട്ടി .

ആദ്യം എതിർത്തെങ്കിലും എന്റെ നിര്‍ഭന്ധം കാരണം അവൾ വാങ്ങി കുടിച്ചു നോക്കാൻ തീരുമാനിച്ചു . ബോട്ടിലിന്റെ മൂടി തുറന്നു അവൾ ഒരു കവിൾ കുടിച്ചു .

‘അയ്യേ , ഇതിനു വേറെ ടേസ്റ്റ് ആണല്ലോ , ചവർപ്പ് മാത്രേ ഉള്ളു . കുടിക്കാൻ വയ്യ ‘

‘ആണോ’ എന് പറഞ്ഞു ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും രണ്ടു കവിൾ കൂടെ കുടിച്ചു .

‘എനിക്ക് ഇറക്കാൻ വയ്യ , വായയിൽ ഒക്കെ എന്തോ പോലെ ,ഇത് ഒഴിവാക്കിയേര് .’അവൾ ബോട്ടിൽ സ്റ്റാൻഡിൽ വച്ചു

Leave a Reply

Your email address will not be published. Required fields are marked *