ഈ യാത്രയിൽ- 1 Like

ആലോചനകൾക്കൊടുവിൽ ഉറക്കം എന്നെ വേട്ടയാടുന്നത് ഞാൻ അറിഞ്ഞു . മെല്ലെ എഴുനേറ്റു അടുത്ത സീറ്റിലേക്ക് മാറി ഇരുന്നു . അവൾക്കു ഇനി ഒന്നും തോന്നേണ്ട . ഇപ്പോൾ ഞങ്ങൾക്ക് നടുവിൽ ഒരു സീറ്റ് കാലിയായി കിടക്കുന്നു. പുതപ്പെടുത്ത് പുതച്ചു . സീറ്റ് ഫുൾ ബാക്കിലേക്കു പുഷ് ചെയ്ത് ചാരി കിടന്നു . അറിയാതെ ഉറങ്ങി പോയി .

—————————————————————————————————————ഇടയ്ക്കു എപ്പോഴോ എഴുനേറ്റു നോക്കിയപ്പോളും അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു , പുറത്ത് നല്ല വെളിച്ചം ഉണ്ട് . വിൻഡോ അടച്ചിട്ടതിനാൽ ശല്യം ആയി തോന്നിയില്ല . സമയം നോക്കിയപ്പോൾ എട്ടു മണി ആയിട്ടുണ്ട് . ഫോണിൽ ഖത്തർ സമയം സെറ്റ് ചെയ്തു വച്ചിരുന്നു . ഫ്ലൈറ്റ് ടെയ്ക്ക് ഓഫ് ചെയ്തിട്ട് ഏകദേശം ആറു മണിക്കൂർ കഴിഞ്ഞു . സ്ക്രീനിലെ മാപ്പിൽ സ്റ്റാറ്റസ് നോക്കി . ഇപ്പോൾ ഫ്ലൈറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ മുകളിലൂടെ ആണ് പറക്കുന്നത് . ഫോണിലെ സമയം ന്യൂ സീലാൻഡ് സമയമായി സെറ്റ് ചെയ്തു . ശേഷം കുറച്ചു വെള്ളം കുടിച്ചു . കുറച്ചു കൂടെ ഉറങ്ങണം , അവളെ ഒന്നുകൂടെ നോക്കി , ആള് ഇപ്പോളൊന്നും ഉണരുന്ന ലക്ഷണം കാണുന്നില്ല . ഞാൻ ഒന്ന് കൂടി ഉറങ്ങാൻ ആയി വീണ്ടും കിടന്നു . .

പിന്നെ എഴുന്നേറ്റത് എയർ ഹോസ്ട്രെസ്സിന്റെ വിളി കേട്ടാണ് , അവർ സ്നാക്ക്സ് ബോക്സ് തന്നു . അവൾക്കുള്ളതും കൂടി വാങ്ങിച്ചു . രണ്ടു ബോട്ടിൽ വെള്ളവും വാങ്ങി ,എല്ലാം നടുവിലെ സീറ്റിലെ സ്റ്റാൻഡിൽ വെച്ച് വീണ്ടും ഉറങ്ങി . അപ്പോളും അവൾ ഉറക്കം തന്നെ . വെളിച്ചം കണ്ണിൽ അടിച്ചപ്പോളാണ് പിന്നെ എഴുന്നേൽക്കുന്നത് . ഉറക്കം അത്യാവശ്യം കഴിഞ്ഞിരിക്കുന്നു .

എല്ലാവരും എഴുനേറ്റു വിന്ഡോ തുറന്നതിനാൽ ഫ്ലൈറ്റിന്റെ ഉള്ളിൽ ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് . പക്ഷെ ഞങ്ങളിടെ വിൻഡോ അടഞ്ഞു തന്നെ , അവൾ ഇപ്പോളും എണീറ്റിട്ടില്ല . വാച്ചിൽ സമയം നോക്കി ,പതിനൊന്നു മണി ആവുന്നു
,ഖത്തർ സമയം ആണ് .ഇനിയും എട്ടു മണിക്കൂർ യാത്ര ഉണ്ടാവും . ഓക്‌ലാൻഡ് സമയം പുലർച്ചെ മൂന്ന് മണിക്കാണ് ലാൻഡിംഗ് .

‘ഡോ’

ഞാൻ നിമ്മിയെ ഒന്ന് വിളിച്ചു , കേട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ ഒന്ന് തോണ്ടി വിളിച്ചു , അവൾ എഴുനേറ്റു .

‘നേരം വെളുത്തോ ‘

‘നേരം വെളുത്തിട്ടു ഇപ്പൊ കുറെ നേരം ആയി ‘ ഞാൻ മറുപടി കൊടുത്തു..

അവൾ ഫോൺ എടുത്ത് സമയം നോക്കി ,

‘അതിൽ നോക്കണ്ട, നമ്മൾ പറന്നുയർന്നിട്ടു ഇപ്പോൾ ഏകദേശം എട്ടു മണിക്കൂർ കഴിഞ്ഞു ,ഖത്തർ സമയം പതിനൊന്നു മണി ആയി ,ഓക്‌ലാൻഡ് സമയം വൈകിട്ട് 8 മണിയും . നല്ല ഉറക്കം ആയിരുന്നല്ലോ .വൈൻ തലയ്ക്കു പിടിച്ചോ ‘

അവൾ ഒന്ന് ചിരിച്ചു

‘അല്ല , ഹരിയേട്ടൻ എപ്പോളാ അങ്ങോട്ട് മാറി ഇരുന്നേ ?’ഡ്രസ്സ് ശെരിയാക്കി ഇടുന്നതിനിടക്ക് അവൾ ചോദിച്ചു

‘അതോ , നീ നന്നായി ഉറങ്ങിക്കോട്ടെ എന്ന് കരുതി മാറി ഇരുന്നതാ , നിനക്കൊരു അസൗകര്യം ആവണ്ട വിചാരിച്ചു’

‘ഓഹോ ‘ അവൾ എന്നെ ആകുന്ന രീതിയിൽ ആണ് അത് പറഞ്ഞത്

‘ഇതൊക്കെ എപ്പോൾ വന്നതാ’ നടുവിലെ സീറ്റിന്റെ ടേബിളിൽ ഉണ്ടായിരുന്ന സ്നാക്ക് ബോക്സും വെള്ളവും കണ്ടു അവൾ ചോദിച്ചു

‘കുറച്ചു മുന്നേ കൊണ്ട് തന്നതാ , ഞാൻ വാങ്ങി വെച്ചു ‘

‘മ്’ അവൾ മൂളി

‘ഒന്ന് ഫ്രഷ് ആവണ്ടേ’ ഞാൻ ആകെ മുഷിഞ്ഞു ഇരിക്കുകയായിരുന്നു

‘വേണം’

ഞാൻ അമിനിറ്റി കിറ്റിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് എഴുനേറ്റു . കൂടെ അവളും , ബാത്‌റൂമിൽ പോയി നന്നായി ഒന്ന് ഫ്രഷ് ആയി , രാവിലെ കുളിക്കാൻ പറ്റാത്തതിനാൽ ഉള്ള വിഷമം ഉണ്ട് . മുടിയൊക്കെ നന്നായി ഒന്ന് നനച്ചു . പുറത്തു വന്നു , അവൾ പുറത്തു ഇറങ്ങിയിട്ടില്ല . കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ വന്നു , മുടിയെല്ലാം പാറി കിടക്കുന്നണ്ട് , കുളിക്കാൻ പറ്റാത്തതിൽ അവൾക്കും വിഷമം ഉള്ളതുപോലെ തോന്നി .ഞങ്ങൾ സീറ്റിലേക്ക് മടങ്ങി

ഞാൻ അവളുടെ അടുത്തായിത്തന്നെ ഇരുന്നു

‘കഴിച്ചാലോ’ അവൾ ചോദിച്ചു

‘ഉം കഴിക്കാം , നല്ല പുട്ടും കടല കറിയും ആണ് ‘ ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു , പാവം ബോക്സിനുള്ളിൽ ബ്രേക്ഫാസ്റ് ആണെന്ന് കരുതി ചോദിച്ചതാണ്

Leave a Reply

Your email address will not be published. Required fields are marked *