നെഞ്ച് പട പടാ ഇടിക്കുന്നുണ്ടെങ്കിലും മുഖത്തു അത് പ്രതിഫലിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു . ഫ്ലൈറ്റിൽ യാത്രക്കാർ കുറവാണ് . കുറെ സീറ്റുകൾ കാലിയായി കിടക്കുന്നു . ക്യുവിൽ കണ്ട തിരക്കൊന്നും ഫ്ലൈറ്റിന്റെ ഉള്ളിൽ എത്തിയപ്പോൾ ഇല്ല . ഏറ്റവും പിറകിൽ ആയാണ് എനിക്കുള്ള സീറ്റ് . ഏറെ കുറെ സീറ്റിനോട് അടുത്തെത്തിയപ്പോൾ തൊട്ടു പിറകിൽ നിന്നും ഒരു വിളി കേട്ടു .
തിരിഞ്ഞു നോക്കിയപോൾ എയർ ഹോസ്റ്റസ് ആണ് .ബോർഡിങ് പാസ് കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ സീറ്റ് നമ്പർ പറഞ്ഞു
’30 J’
സീറ്റ് കാണിച്ചു തരുവാനായി അവർ എന്റെ മുന്നിൽ കയറി നടന്നു .ഹാൻഡ് ലഗേജ് ഡ്രോവിൽ അടയാളപ്പെടിത്തിയ സീറ്റുകളുടെ സീരീസ് നമ്പർ നോക്കി ഞാൻ അവരുടെ പിറകെ നടന്നു . ഇരുപത്തിയാറ് , ഇരുപത്തിയേഴ് , ഇരുപത്തിയെട്ടു ,ഇരുപത്തൊന്പത് , മുപ്പത് ……..
എണ്ണി കഴിഞ്ഞ ശേഷം കണ്ണ് നേരെ ചെന്നത് വിൻഡോ സീറ്റിലേക്കാണ് . രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ ആശ്ചര്യത്തോടെ നോക്കുന്നു . എനിക്ക് സുപരിചിതമായ കണ്ണുകൾ .
അതേ, അവള്‍ തന്നെ ,
നിമിത ,നിമ്മി . എന്റെ ആദ്യപ്രണയം . എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ . ഇന്ന് ഞാൻ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരി .
”’””നിമിത’”””
————————————————————————————————–
ഞാന്‍ ഹരി. ഹരി കുമാര്‍. വയസ് മുപ്പത് . അവിവാഹിതന്‍ ,വിവാഹം ഉടനെ ഉണ്ടാവും കേട്ടോ . വീട്ടില്‍ അമ്മ , അനിയന്‍, അനിയത്തി . ഞാന്‍ പത്താം
ക്ളാസ്സില്‍ പടിക്കുമ്പോള്‍ ദുബായില്‍ വച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടമായി . എന്റെ ഭാവി വധുവാണ് വീണ . പിന്നെ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കുന്ന നാല് കൂട്ടുകാര്‍ . സുനി,അജി , ഷിജു , രമേഷ് . ജോലിയെപ്പറ്റി പറയുകയാണെങ്കില്‍ , ഒമാനില്‍ ഒരു കമ്പനിയുടെ പര്‍ച്ചേസിങ് മാനേജര്‍ ആണ് ,കൂടാതെ അവിടതന്നെ സുഹൃത്തിന്റെ ബിസിനസ്സില്‍ ഒരു ഷെയറും . ബാക്കി എല്ലാം വഴിയേ പറയാം .
————————————————————————————————————-
അവളെ എന്റെ തൊട്ടടുത്ത സീറ്റിൽ കണ്ട ഞെട്ടലിൽ നിശ്ചലനായി നിന്ന ഞാൻ എയർ ഹോസ്റ്റസ്സിന്റെ വിളി കേട്ട് ഉണർന്നു . കയ്യിൽ ഉള്ള ബാഗ് അവരെ ഏല്പിച്ചപ്പോൾ അവർ അത് മുകളിലെ ഹാൻഡ് ലഗേജ് ഡ്രോവിൽ വച്ചു . ശേഷം അവർ മുന്നിലെക്കു തന്നെ പോയി
‘ഡോ ,താൻ ….’
‘അതെ ഹരിയേട്ടാ , ഞാൻ തന്നെ ആണ്’
അവളും ആകെ ഞെട്ടി ഇരിക്കുകയാണെന്ന് അവളുടെ വാക്കുകളിൽ വ്യതമായി
‘താനെങ്ങോട്ടാഡോ’
‘ഞാൻ…….’
‘ഒറ്റക്കാണോ’
‘അതെ ഹരിയേട്ടാ , പത്തു ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് . അതിനു പോവുകയാണ്’
ഞാൻ അവൾ പറഞതിനു തലയാട്ടി .
പെട്ടന്ന് ഫ്ലൈറ്റ് ഇലകി . പുറപ്പെടാൻ ഉള്ള തയ്യാറെടുപ്പിലാണ് .സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പൈലറ്റ് നൽകി . മൂന്ന് സീറ്റ് ഉള്ള റോ ആണ് . വിന്ഡോ സീറ്റിൽ അവളും നടുക്കിലെ സീറ്റിൽ ഞാനും . അടുത്ത സീറ്റ് കാലി ആണെന്ന് തോന്നി . സമയം രണ്ടെ അന്പത്
ഞാൻ സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു . അവൾ ആദ്യം തന്നെ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു
‘പറയടോ , എന്തൊക്കെയാ വിശേഷങ്ങൾ ? ‘
‘സുഖം , അല്ലാ, ഹരിയേട്ടൻ ഇപ്പൊ ഖത്തറിൽ ആണോ’
‘അല്ലല്ലോ , ഞാൻ ഒമാനിൽ തന്നെ , പക്ഷെ ഇപ്പൊ നാട്ടില്നിന്നാണ് വരുന്നത്’
‘അതെയോ , എന്നിട്ടു ഞാൻ എയർപോർട്ടിലും ഫ്ലൈറ്റിലും ഒന്നും കണ്ടില്ലലോ ,ഈ എയർപോർട്ടു പോലെ അല്ലല്ലോ കോഴിക്കോട് ,എന്തായാലും കാണേണ്ടതല്ലേ’
അവൾ ആശ്ചര്യത്തോടെ ചോദിച്ചു .
‘ ഞാൻ കൊച്ചിയിൽ നിന്നാ കയറിയത്, കോഴിക്കോട് നിന്നു ടികെറ്റ് കിട്ടിയില്ല ‘
‘അത് ശെരി’
‘ഞാൻ ഇവിടെ ഏകദേശം പത്തുമണിക്ക് എത്തിയിട്ടുണ്ട്, കാലിക്കറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് സ്‌ക്രീനിൽ കണ്ടിരുന്നു, അതിൽ ഇങ്ങനെ ഒരു സർപ്രൈസ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല’
ഞാൻ മെല്ലെ ഒന്ന് ചിരിച്ചു, അവളും .അതിനിടയിൽ ഞാൻ അവളെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ മറന്നില്ല . പെണ്ണ് ഇന്നോ ഇന്നലെയോ പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങിയിട്ടുണ്ട്. അത് മുഖത്തു വ്യക്തമായി കാണാം . അന്നും ഇന്നും മുടിയഴക് അതെ പോലെ കാത്തു വച്ചിരിക്കുന്നു . നാട്ടിൽനിന്നും അവസാനം കണ്ടപ്പോൾ ഉള്ള ലുക്കൊക്കെ മാറി ഒരു പത്രാസുകാരി ആയിരിക്കുന്നു . ബ്രൗൺ കളർ പലാസോ പാന്റും വൈറ്റ് കളർ പ്ളീറ്റഡ് ട്യൂണിക് ടോപും കഴുത്തിൽ ചുറ്റിയിട്ട ഒരു പ്രിന്റെഡ് സ്കാർഫും ആണ് വേഷം . ആദ്യമായ് ആണ് നിമ്മിയെ ഇങ്ങനേ ഒരു വേഷത്തിൽ കാണുന്നത് .
