ഈ യാത്രയിൽ- 1 Like

വിജയ് പുറത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ആൾ ഓടി വന്നു കെട്ടിപിടിച്ചു

‘കൈസെ ഹോ ഭായ് ‘ അവൻ ചോദിച്ചു

‘ടിക് ട്ടാക് ഹേ , ഓർ ആപ് ‘

‘സബ് ബഡിയ ,ചൽത്തെ ഹേ ഭായ് ‘

ഞങ്ങൾ ചിരിച്ചു

‘ചലോ ‘

അവൻ ഞങ്ങളെ കൂട്ടി കാറിന്റെ അടുത്തേക്ക് പോയി , ഇതിനിടയിൽ അവൻ നിമ്മിയെ പറ്റിയെല്ലാം ചോദിച്ചു മനസിലാക്കി . എന്റെ റൂം യൂണിവേഴ്‌സിറ്റിക്ക് അടുത്താണ് . കഷ്ട്ടിച്ചു ഒരു കിലോമീറ്റർ മാത്രമേ ഉള്ളു എന്ന് അവൻ പറഞ്ഞു . അവൾക്കത് മനസിലായി ,ഹിന്ദിയിൽ നിമ്മിക്ക് നല്ല പരിജ്ഞാനം ഉണ്ട് .

ലഗേജ് എല്ലാം ഡിക്കിയിൽ വെച്ചു . ഞാൻ മുന്നിലായും അവൾ പിറകിലായും ഇരുന്നു . കാർ മെല്ലെ നീങ്ങി തുടങ്ങി . സമയം രാവിലെ 6 ആവുന്നതേ ഉള്ളു . വിശപ്പില്ല. ഏകദേശം അര മണിക്കൂർ യാത്രയുണ്ട് . അത്ര നേരം ഞങ്ങൾ സംസാരിച്ചിരുന്നു .

റോഡിൽ തിരക്ക് വളരെ കുറവായിരുന്നു . എനിക്ക് ബുക്ക് ചെയ്ത റെന്റ് എ കാർ ഇന്ന് വൈകീട്ട് കിട്ടും എന്ന് വിജയ് പറഞു . കുഴപ്പമില്ല, എനിക്ക് ഇന്ന് നന്നായി ഒന്ന് ഉറങ്ങണം എന്ന് ഞാൻ അവനോട് പറഞ്ഞു . നല്ല തല വേദന എടുക്കുന്നുണ്ട് , ഉറക്കം ശെരിയായിട്ടില്ല .

‘എടോ , നിനക്കിന്നു ക്ലാസ് ഉണ്ടോ ‘

ഞാൻ നോക്കിയപ്പോൾ അവൾ ഷാളുകൊണ്ടു മൂടി പുതച്ച ഇരിക്കുകയായിരുന്നു .വിജയോട് പറഞ്ഞു വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു .

‘ഇല്ല , നാളെയാണ് സ്റ്റാർട്ട് ചെയ്യുന്നത് ‘

‘ഓക്കേ ‘

ഏഴു മണിക്കേ യൂണിവേഴ്സിറ്റി ഓഫീസ് തുറക്കുകയുള്ളു , അത് കൊണ്ട് ഒരു കോഫി കുടിച്ചു മെല്ലെ പോകാം എന്ന് ഞാൻ വിജയിയോട് പറഞ്ഞു , അവൻ ഒരു കോഫി പാർലറിൽ വണ്ടി സൈഡ് ആക്കി , ഞങ്ങൾ മൂന്ന് പേരും കാറിന്റെ ഉള്ളിൽ ഇരുന്നു തന്നെ കോഫി കുടിച്ചു . തലവേദനക്ക് ഇപ്പൊ ഒരു ആശ്വാസം തോന്നുന്നുണ്ട് .

ഏഴുമണിക്കു തന്നെ ഞങ്ങൾ ഓഫീസിൽ കയറി , വിജയ് ആണ് എല്ലാം സംസാരിച്ചത് , ശേഷം നിമ്മി പേപ്പർ എല്ലാം കാണിച്ചു കൊടുത്തപ്പോൾ അവർ വെയിറ്റ് ചെയ്യാൻ പറഞ്ഞു . കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ നിമ്മിയെ
വിളിച്ചു . റൂം ഇവിടെ അടുത്താണ് , നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു , വിജയ് സ്പോട് ചോദിച്ചു മനസിലാക്കി . റൂമിന്റെ കീ വാങ്ങി ഞങ്ങൾ കാറിലേക്ക് നടന്നു . യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആയിരുന്നു അത് , ഞങ്ങളെ ഉള്ളിലേക്ക് കയറ്റിയില്ല, അവൾ ലഗേജും എടുത്ത് ഉള്ളിലേക്ക് പോവാൻ തയ്യാറായപ്പോൾ ,ടെൻഷൻ ആവണ്ട ,വിളിക്കാം എന്ന് ഞാൻ പറഞ്ഞു .

ഒന്ന് ചെറുതായി പുഞ്ചിരിച്ചു അവൾ ഉള്ളിലേക്ക് നടന്നു .

പ്രതീക്ഷികാതെയാണ് വയറിനു ഒരു കുത്തു കിട്ടിയത് , വിജയ് അതാവശ്യം നല്ല ഇടി തന്നെ ആണ് ഇടിച്ചത് .

‘ആഹ് , പാഗൽ ഹോഗയാ ക്യാ ‘ ഞാൻ അവനോട് ചോദിച്ചു

‘സാലെ തൂ’

ഞാൻ ചുണ്ടത് വിരൽ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു .

നടക്കുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു .

വണ്ടിയെടുത്തു ഞങ്ങൾ ഹോട്ടലിലേക്ക് പോകുകയാണ് . യൂണിവേഴ്സിറ്റിയുടെ പുറകിൽ തന്നെ ആണ് എനിക്ക് വേണ്ടി ബുക്ക് ചെയ്ത ഹോട്ടൽ . വിജയ് കാർ ഹോട്ടലിന്റെ മുന്നിൽ പാർക്ക് ചെയ്തു . ഒരു ഫോർ സ്റ്റാർ ഹോട്ടൽ . ഓഫ് സീസൺ ആയതിനാൽ നല്ല ഡീലിൽ റേറ്റ് വളരെ കുറച്ചു കിട്ടിയപ്പോൾ വിജയ് ബുക്ക് ചെയ്തതാണ് . ഞാൻ ബാഗും ഡിക്കിയിൽ നിന്ന് ലഗേജും എടുത്ത് ഹോട്ടലിന്റെഉള്ളിലേക്ക് കയറി . വിജയ് ഫ്രന്റ് ഓഫിസ് സ്റ്റാഫുമായി സംസാരിച്ചു . എന്റെ പാസ്പോര്ട്ട് കൊടുത്തു ബുക്കിംഗ് കൺഫോം ആക്കി . ശേഷം ബുക്ക് ചെയ്ത അമൗണ്ടിന്റെ പകുതി അഡ്വാൻസ് പേയ്‌മെന്റും നടത്തി . 12 ദിവസത്തിനാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് .

റൂമിന്റെ കീ വാങ്ങി ഞങ്ങൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു . അഞ്ചാം നിലയിലെ ഒരു കോർണറിൽ ആണ് റൂം . റൂം തുറന്ന്‌ വിജയ് അകത്തു കയറി , ഞാൻ പുറകെ ബാഗുമായി കയറി ,

കൊള്ളാം , നല്ല വലിപ്പമുള്ള റൂം . റൂമിലേക്ക് കയറുന്നതിന്റെ റൈറ്റ് സൈഡിൽ ആയി ബാത്രൂം . അത് കഴിഞ്ഞാൽ ചുമരിൽ നിന്നും കുറച്ചു വിട്ടു വലിയ ഒരു ബെഡ് , രണ്ടു സൈഡിലും ബെഡ് ടേബിൾ ഉണ്ട് .ഒരു മൂലക്കായി ഒരു ചെറിയ ഫ്രിഡ്ജും ബാക്കിയുള്ള സ്ഥലത്തു ഉയരം കുറഞ്ഞ നീളമുള്ള ഒരു ടി ടേബിൾ , അതിനു സെറ്റ് ആയി വെള്ള നിറത്തിൽ ഒരു സോഫ .വലിയ ഒരു ടീവി.ചുമരിന്റെ ഉള്ളിലേക്കായി നിൽക്കുന്ന അലമാര റൂമിന്റെ സ്ഥലം മുടക്കുന്നില്ല ,

Leave a Reply

Your email address will not be published. Required fields are marked *