ഈ യാത്രയിൽ- 1 Like

സ്‌പീക്കറിലൂടെ പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് .ഫ്ലൈറ്റ് മുൻപോട്ടു നീങ്ങി തുടങ്ങി . ഇടയിൽ എയർ ഹോസ്റ്റസ് വന്നു ബെൽറ്റ് ഇട്ടത് ചെക്ക് ചെയ്ത് പോയി .

റൺവേയിലേക്കു കുറച് ഓടാൻ ഉണ്ട് . ഫ്ലൈറ്റിലെ ലൈറ്റ് വളരെ ഡിം മോഡിൽ ആയി . സ്‌ക്രീനിൽ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് കാണിക്കുന്നുണ്ട് . അവിടേക്കൊന്നും ശ്രെദ്ധ പോയില്ല .

‘ഹരിയേട്ടൻ എവിടെ പോവ്വാണ് ?’

‘ഞാന്‍ ഓക്‌ലാൻഡിൽ , ഒരു എക്സിബിഷൻ നടക്കുന്നുണ്ട് , ലോകത്തിലെ ഒരു വിധം എല്ലാ കമ്പനികളും ഉണ്ടാവും അവിടെ . ഒന്ന് കാണാം ,കൂട്ടത്തിൽ ഏതെങ്കിലും പ്രോഡക്റ്റ് കിട്ടിയാൽ ഡീൽ ആക്കാം. കൂടാതെ ഞങ്ങളുടെ ഒരു ഡീലർ ഉണ്ട് അവിടെ, അവിടെ കൂടി ഒന്ന് പോകണം . .കൂട്ടത്തില്‍ കുറച്ചു കറക്കവും ‘

‘നിനക്കെവിഡെയാ ട്രെയിനിങ് ‘

‘അതോ , ഓക്‌ലാൻഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആണ് , പത്തു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് ‘

പുറത്തു പോയി എന്തെങ്കിലും ഒരു ഇന്റേൺഷിപ് പ്രോഗ്രാം ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ മുൻപ് മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്

‘കൊള്ളാലോ , അവസാനം നീ നിന്റെ സ്വപ്നം നിറവേറ്റാൻ പോകുകയാണ് ‘

‘അതെ , തീരെ പ്രതീക്ഷിക്കാതെ കിട്ടിയതാ , ഒരുപാട് സന്തോഷോം ഉണ്ട് …. പക്ഷെ അതിനിടയില്‍ നമ്മളുടെ ഈ കണ്ടുമുട്ടൽ വലിയ ഒരു ട്വിസ്റ്റ് ആയി , ല്ലേ ?’

‘ആയോന്നോ, ഞാൻ ശെരിക്കും ഞെട്ടി ഇരിക്കുകയാണ് . എന്താ ഇപ്പൊ പറയാ’

‘ഉം, ഞാനും’
ഇതിനിടയില്‍ ഫ്ലൈറ്റ് റൺവേയിലേക്ക് കയറിയിരുന്നു . പൈലറ്റ് ടേക്ക് ഓഫ് ചെയ്യുകയാണെന്ന നിര്‍ദേശം തന്നു . അവള്‍ പുറത്തേ കാഴ്ചകളില്‍ കണ്ണും നട്ടിരിപ്പാണ് . ഫ്ലൈറ്റ് വേഗത്തില്‍ ചലിച്ചു തുടങ്ങി . ഞാന്‍ രണ്ടു ഹാന്‍ഡ് റെസ്റ്റുകളിലും മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു .

നിമിഷ നേരം കൊണ്ട് തന്നെ ഫ്ലൈറ്റ് അതിന്റെ പറന്നുയാരന്‍ ഉള്ള വേഗത കൈവരിച്ചു . ഈ സമയം അവളുടെ ഇടതു കൈ എന്റെ കൈക്കു മുകളില്‍ പതിച്ചു . ഫ്ലൈറ്റ് പറന്നുയരുന്ന നിമിഷത്തില്‍ അവള്‍ കൈ എന്റെ കയ്യിനു മുകളില്‍ വല്ലാതെ മുറുകുന്നത് ഞാന്‍ അറിഞ്ഞു .കുറച്ചു നിമിഷങ്ങള്‍ മാത്രം . ശേഷം, അവള്‍ കൈ പിന്‍വലിച്ചു . ടേക് ഓഫ് സമയത്തുണ്ടായ ഭയത്താല്‍ പിടിച്ചതാണ് .

അവള്‍ പുറത്തെ കാഴ്ചകളില്‍ തന്നെ ആയിരുന്നു . ഫ്ലൈറ്റ് എകദേശം ഹൈറ്റിൽ എത്തി . പുറത്തു ഇപ്പോള്‍ കാഴ്ചകള്‍ ഒന്നും ഇല്ല, കൂരാ കൂരിരിട്ടു മാത്രം .

കാഴ്ചകളൊക്കെ എങ്ങനുണ്ട് ? ഞാന്‍ ചോതിച്ചു

‘അടിപൊളി ,ലാൻഡ് ചെയ്യുന്ന സമയത്തും കുറച്ചു കണ്ടിരുന്നു’

‘ഉം, ദുബൈക്ക് മുകളിലൂടെ ആണ് പോകുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല വ്യൂ ഉണ്ടായിരുന്നു. പക്ഷേ ബാന്‍ കാരണം ഇപ്പോ ഫ്ലൈറ്റ് ചുറ്റിയാണ് പോകുന്നത് .’

‘അതെയോ , ജസ്റ്റ് മിസ്സ് ല്ലേ ‘

‘ഏറെ കുറെ ‘

‘ഹഹ ‘

ഫ്ലൈറ്റില്‍ വെളിച്ചം വന്നു . സീറ്റ് ബെല്‍ട്ട് ഒഴിവാകന്‍ ഉള്ള സിഗ്നെല്‍ കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ആ കുരുക്ക് അങ്ങ് ഒഴിവാക്കി .

‘വീട്ടില്‍ എന്തൊക്കെയാണ് വിശേഷം ? അച്ചന്റെ അസു എങ്ങനെ ഉണ്ട് ?’

‘വീട്ടില്‍ സുഖം , അച്ഛന് കുറവുണ്ട് .ഇപ്പോള്‍ വീട്ടിൽ തന്നെ ആണ് , ജോലിക്കു പോവറില്ല്യ .’

‘ഏട്ടന്‍ ?’

‘അവന്‍ സൌദിയില്‍ തന്നെ’

സംസാരത്തിനിടക്ക് അവളുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാലയില്‍ എന്റെ ശ്രദ്ധ പതിഞ്ഞു . അതിൽ അണിഞ്ഞിരിക്കുന്ന താലി കാണാൻ ചെറിയോരു ആകാംഷ . വീട്ടിലെ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ നെഞ്ചില്‍ ഒന്നു ശ്രേദിച്ചു നോക്കി . ഇല്ല ,അവള്‍ ധരിച്ച സ്കാര്‍ഫ് കാരണം ഒന്നും കാണുന്നില്ല .

കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അവളുടെ വിവാഹം , എന്നെ വിളിച്ചതാണ് .ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പോയില്ല

‘എന്ത് പറ്റി ?’ അവള്‍ ചോതിച്ചു

‘ഹെയ്യ് ഒന്നുമില്ല . ചുമ്മാ ‘

ഞാന്‍ നോക്കിയത് അവള്‍ ശ്രേദിച്ചോ………

ആ, പോട്ട് പുല്ല് .
‘ എടോ , ഞാന്‍ ഒന്നു ബത്റൂമില്‍ പോയി വരാം, കുറെ നേരായി പിടിച്ച് വക്കാന്‍ തുടങ്ങീട്ട് ‘

Leave a Reply

Your email address will not be published. Required fields are marked *