ഞാന്‍ മെല്ലെ എഴുന്നേറ്റു
‘ഞാനും വരുന്നു , എനിക്കും ഒന്നു ഫ്രെഷ് ആവണം ‘ അവളും കൂടെ എഴുന്നേല്‍ക്കാന്‍ തയ്യാറായി .
‘എന്നാല്‍ വാ ,’
ഞാന്‍ പുറകിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു , പിന്നാലേ അവളും . ഫ്ലൈറ്റ് പറന്നുയര്‍ന്നിട്ടു എകദേശം ഒരുമണിക്കൂര്‍ ആകുന്നതെ ഉള്ളൂ . പിറകിലേക്ക് പോകുമ്പോള്‍ സീറ്റ് കുറെ ഒഴിഞ്ഞു കിടക്കുകയാണ് .എന്നാല്‍ ആളില്ല എന്നും പറയാന്‍ പറ്റില്ല .
ബാത്റൂം രണ്ടും ഒഴിഞ്ഞു കിടക്കുകയായിരുന്നു . ആദ്യത്തേതില്‍ അവളോടു കയറാൻ പറഞ്ഞിട്ടു ഞാന്‍ അടുത്ത ബാത്റൂമിലേക്കു കയറി .
ആസ്വതിച്ച് മൂത്രാമൊഴിക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു . 2012 മാര്‍ച്ച് മാസം അവസാനം ആയിരുന്നു ഞങ്ങള്‍ അവസാനമായി പരസ്പരം കണ്ടത് ,അങ്ങനെ അല്ല . ഞാന്‍ അവസാനത്തെ കയ്യെന്ന നിലയില്‍ കാണാന്‍ പോയതാണ് . അന്ന് നടന്ന സംഭവം ഇപ്പോളും എന്റെ കന്മുണില്‍ തെളിഞ്ഞു നില്‍പ്പുണ്ട് ….കണ്ണുനീര്‍ തുടച്ചാണ് അന്ന് അവിടെ നിന്നും പോരുന്നത് .
2012 ജൂലൈ മാസം ഞാന്‍ പ്രാവസലോകത്തേക്ക് കാലെടുത്തു വച്ചു . ജോലിയെല്ലാം ശെരിയായി അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ നടക്കില്ല എന്നവൾ തീർത്തു പറഞ്ഞു. ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും അവസാനം ഒരു നിലക്കെത്തി . ഒരിയ്ക്കലും സ്വപ്നം കാണാത്ത ഒരു നിലക്ക് . .. . . . . . . . .
അതിനു ശേഷം പല തവണ അവൾ അറിയാതെ ഞാൻ അവളെ കണ്ടു . അവസാനമായി കണ്ടത് ഒരു മാസം മുൻപ് ആണ് .
ഫ്ലഷ് ചെയ്തു മുഖം കഴുകി തുടച്ച് ഞാന്‍ പുറത്തേക്കിറങ്ങി . അവളെ കണ്ടില്ല . അവള്‍ കയറിയ ബാത്റൂമിന്റെ പുറത്തു അവളെ കാത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു . സ്കാര്‍ഫ് കൊണ്ട് മുഖം തുടച്ചുകൊണ്ട് അവള്‍ പുറത്തേക്ക് വന്നു , ഉള്ളിലേക്ക് കയറിയപ്പോള്‍ സ്കാര്‍ഫ് കഴുത്തില്‍ ചുറ്റി ഇട്ടിരിക്കുകയായിരുന്നു ഇപ്പോള്‍ ചുരിദാരിന്റെ ഷാള്‍ ഇടുന്ന പോലെ ഇട്ടിരിക്കുന്നു . മുഖം തുടച്ചു സ്കാര്‍ഫിന്റെ തുമ്പു താഴെക്കിട്ടപ്പോള്‍ അവളുടെ മാറത്തു കിടക്കുന്ന താലി മാല ഞാന്‍ കണ്ടു . ആലില താലി . അതില്‍ ഓം എന്നു എഴുതിയിരിക്കുന്നു . അതിന്റെ താഴെ നിന്നും ഇടത്തു സൈഡിലൂടെ മുകളിലേക്കായി നീല നിറത്തില്‍ എന്തോ എഴുതിയിട്ടുണ്ട്,ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരായിരിക്കും .
——————————————————————————————–
ഒരു സമയത്ത് ഞാന്‍ കെട്ടിയ താലി അവളുടെ കഴുത്തില്‍ കിടക്കുന്നതു ഞങ്ങള്‍ രണ്ടുപേരും സ്വപ്നം കണ്ടിരുന്നു ..
എന്തായാലും അവളുടെ കഴുത്തില്‍ ആ താലി കണ്ടപ്പോള്‍ മനസ്സിന്റെ കോണില്‍ ചെറുതായൊരുയ നീറ്റല്‍ അനുഭവപ്പെട്ടു ,ആത്മാര്‍ഥ പ്രണയത്തിന്റെ വേദന എന്നൊക്കെ പറയാം .
താലിയിലെ നോട്ടം കഴിഞ്ഞു കണ്ണു നേരെ ചെന്നത് അവളുടെ മുകത്തേക്കാണ് , അവള്‍ എന്റെ കണ്ണില്‍ തന്നെ നോക്കി നില്ക്കുന്നു , ഇപ്പോള്‍ നോക്കിയത് അവള്‍ കണ്ടു എന്നു എനിക്കുറപ്പായി . . . ഞാന്‍ ചുണ്ടില്‍ ചെറിയോരു ചിരി വരുത്തി അവളോടു പോവാം എന്നു പറഞ്ഞു തിരിഞു നടന്നു . സീറ്റിന്റെ അടുത്ത് എത്തിയപ്പോള്‍ അവളെ ആദ്യം ഇരിക്കാന്‍ അനുവദിച്ച് ശേഷം ഞാനും ഇരുന്നു .
‘ഞാന്‍ ആലോചികുകയായിരുന്നു , എന്നാലും നമ്മടെ സീറ്റുകള്‍ എങ്ങനെ അടുത്തടുത്ത് വന്നെന്ന്’ അവള്‍ അതിശയത്തോടെ പറഞ്ഞൂ .
‘നമ്മള്‍ രണ്ടാളും കേരളത്തില്‍ നിന്നല്ലേ, ചിലപ്പോള്‍ അവിടന്നു സീറ്റിങ് ചെയ്തതാവും . അല്ലാതെ ഒരു വഴിയും കാണുന്നില്ല ‘
‘ആ , അങ്ങനെ ഒന്നു ഉണ്ടായിരുന്നല്ലോ ല്ലേ, അത് ഞാന്‍ ഓര്‍ത്തില്ല ‘
‘ഉം ‘
അപ്പോഴേകും എയര്‍ഹോസ്ടെസ്സ് മെനു കാര്‍ഡുമായി വന്നു . ഫുഡ് കൊടുക്കാന്‍ ഉള്ള തയ്യാറെടുപ്പാണ് .
രണ്ടു മെനു കാര്ഡ് കയ്യില്‍ തന്നപ്പോള്‍ ഞാന്‍ ഒന്നു അവൾക്ക് കൊടുത്തു .
ഞാന്‍ മെനുവിലെ വൈന്‍ സെക്ഷന്‍ നോക്കി . ഫ്ലൈറ്റില്‍ കിട്ടുന്ന വൈന്‍ എന്റെ ഫേവറേറ്റ് ആണ് .
‘നീ ആല്‍കഹോള്‍ കഴിച്ചിട്ടുണ്ടോ ‘ ഞാന്‍ അവളോടു ചുമ്മാ ചോതിച്ചു ‘നല്ല അടിപൊളി വൈനും ബീയറും ഒക്കെ കിട്ടും ‘
