‘മതിയടാ , നിർത്ത്. ആട്ടെ ഏതാ പുതിയ കൊളുത്ത്.’
‘ അന്ന് നമ്മൾ കൊച്ചി കാണാൻ ട്രെയിനിൽ പോയപ്പോ അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു MBA കാരിയെ ഓര്മ ഇല്ലേ ‘
‘പിന്നേ ,മറക്കാൻ പറ്റുമോ . ഭാഗ്യത്തിനല്ലേ അന്ന് അടി കിട്ടാതെ രക്ഷപെട്ടത് , അശ്വതി എന്നോ മറ്റോ അല്ലെ അവളുടെ പേര്’
‘അശ്വതി അല്ലടാ , ആതിര ,ആതിര ‘
അവൻ തിരുത്തി
‘എന്തേലും ആക്ക് , കോപ്പ് ‘
‘ഓ പിന്നേ , നീ ഒരു മാന്യൻ ‘
‘ആടാ ഞാൻ മാന്യൻ തന്നെ ആണ് . ഉള്ളതിനെ തന്നെ മേച്ചു നടക്കാൻ മേല ‘
”എന്തായലും നീ പോയി വാ , പിന്നേയ് എത്തീട്ടു വിളിക്കണേ ‘
‘ആടാ , വിളിക്കാം’
‘സുനിയെ വിളിച്ചോ ‘
‘ ആടാ , വിളിച്ചു ‘
‘ അവൻ വരുന്ന വഴിക്കു വാള് വെച്ചു . കുറച് വണ്ടിയിൽ ആയിട്ടുണ്ട് , അമ്മാതിരി അടിയാ അടിച്ചേ . ആ കുപ്പിയിൽ ഇനി ഒരു മൂന്നു പെഗ് കൂടിയെ കാണു ‘
‘ഹഹ , അത് നന്നായി . ഇല്ലേൽ അവന്റെ ഭാര്യയുടെ വായിൽ കിടക്കണത് നീ കേട്ടേനെ ,വാള് വെച്ചതോണ്ട് അതൊഴിവായില്ലേ , വണ്ടി രാവിലെ പ്രകാശേട്ടന്റെ സർവീസ് സ്റ്റേഷനിൽ കൊടുത്തേക്ക് . എന്റെ ബുക്കിൽ എഴുതിക്കോളാൻ പറ , കാശു നീ കൊടുക്കണ്ട , എടിഎം കാർഡ് വണ്ടിയിൽ കാണും , പാസ്സ്‌വേർഡ് മാറ്റിയതാണ് , **** , പെട്രോൾ അടിക്കുന്നുണ്ടേൽ കാർഡ് കൊടുത്താൽ മതി ട്ടാ . പൈസ അതിൽ ഉണ്ട് . പിന്നേയ് കണ്ണികണ്ട പെൺപിള്ളേരെ വണ്ടീൽ കേറ്റരുത് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല എന്നറിയാം , നാട്ടുകാർ പിടിച് അടി കിട്ടാനുള്ള വഴി ഒന്നും ഉണ്ടാകല്ലേടാ ‘
‘ ഇല്ലടാ , കറക്കാൻ പാകത്തിലുള്ളതൊന്നും ഇപ്പൊ കയ്യിൽ ഇല്ല , അനില ഡോക്ടറുടെ ഹസ് തിരിച്ചു പോയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ ഭാഗ്യം , ഇപ്പൊ അത്രേ പറയുന്നുള്ളു . ഞാനേ ഇപ്പൊ എന്തെങ്കിലും നടക്കുമോ എന്നൊന്നുകൂടി നോക്കട്ടെ . നീ വിട്ടോ . എത്തിയിട്ട് വിളിക്കു. പോയി തകർത്തു വാ , വിജയിയോട് എന്റെ അന്ന്വേഷണംപറ’
‘ ശരി ‘
അവൻ കാൾ കട്ട് ചെയ്തു ,
————————————————————-
ബാഗിൽനിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് കുറച് കുടിച്ചു . കണ്ണടച്ചു കുറച്ചു നേരം ഇരുന്നു. . ഒന്നു പുകക്കാൻ തോന്നിയെങ്കിലും വേണ്ടാ എന്ന് വെച്ചു .
മെല്ലെ എഴുന്നേറ്റു ടെർമിനലിന്റെ ലാസ്‌റ് കോർണറിൽ ഉള്ള കോഫി ഷൊപില് പോയി ഒരു കോഫി കൂടി കുടിച്ചു . ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന് സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി ആവുന്നതേ ഉള്ളു .ഫ്ലൈറ്റ് ഇൻഫോർമേഷൻ സിസ്റ്റം സ്‌ക്രീനിൽ നോക്കിയപ്പോൾ ഫ്ലൈറ്റ് ഓൺ ടൈം . ഒന്നരക്ക് ഗേറ്റ് ഓപ്പൺ ആകും .
ഞാൻ ഗെയ്റ്റിന്റെ അടുത്തേക്ക് നീങ്ങി . ഗെയ്റ്റിൽ നിന്ന് കുറച്ചു മാറി തിരക്കില്ലാത്ത കൂടെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയ്ക്ക് വന്നിരുന്നു . ഇവിടെ ഇരുന്നാൽ ഗേറ്റ് കാണാം . ചുറ്റുഭാഗം കണ്ണോടിച്ചു . പരിചയമുള്ള മുഖങ്ങൾ ഒന്നും കാണുന്നതിൽ ഇല്ല . ടെർമിനലിന്റെ എൻട്രൻസിലേക്കു നോക്കി കുറച്ചു സമയം ഇരുന്നു . പലവിധത്തിലുള്ള ആളുകൾ , പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ , ഈ ടെർമിനലിൽ നിന്നും ആണ് ദീർഘ ദൂര ഫ്ലൈറ്റുകൾ പുറപ്പെടുന്നത് എന്ന് തോന്നി.
ജൂലൈ-9-2019
സമയം പോവുന്നില്ല . ഉറക്കം വരുന്നുമില്ല . പിന്നെ ഫോണെടുത്ത് മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി , മെയിലും ചെക്ക് ചെയ്തു .
വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടാലോ, മനസ്സിൽ ആലോചിച്ചു .പിന്നൊന്നും നോകീല ‘ട്രിപ്പ് റ്റു ഓക്‌ലാൻഡ് ‘ ഞാൻ എഴുതി , അല്ലേൽ വേണ്ട . ആരെ കാണിക്കാനാണ് . എഴുതിയത് ക്ലിയർ ചെയ്ത് ഒരു ഫ്ലൈറ്റിന്റെ ഇമോജി മാത്രം സ്റ്റാറ്റസ് ആക്കി ഇട്ടു✈️. ഇത് തന്നെ ധാരാളം .
ശേഷം സ്നാപ്ചാറ്റ് തുറന്നു . വൈഫൈ നല്ല സ്പീഡ് ആയതുകൊണ്ട് തന്നെ എല്ലാ സ്‌നാപ്‌സും ഒന്ന് നോക്കാൻ പറ്റും . എന്റെ അതികം കളികളും സ്നാപ്ചാറ്റിൽ ആണ് . അറിയുന്ന ഒരൊറ്റ ആളെയും ഞാൻ ആഡ് ചെയ്യില്ല . ഏതൊക്കയോ രാജ്യങ്ങളിലെ ആരൊക്കെയോ ഉണ്ട് . എല്ലാവര്ക്കും കറക്റ്റ് ആയി റീപ്ലേ കൊടുത്ത പോരുന്നു .
