ഈ യാത്രയിൽ- 1 Like

ഞാന്‍ കണ്ണു തുറന്നു അവളെ നോക്കി , അവള്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു .

‘നിമ്മി ‘അവള്‍ തിരിഞ്ഞിരുന്നു എന്നെ നോക്കി ‘സോറി , ഞാന്‍ കുറച്ചു റൂഡ് ആയാണ് നേരത്തെ സംസാരിച്ചത് . സോറി ട്ടോ . ‘

‘അത് സാരല്ല ഹരിയേട്ടാ . ഏട്ടന്റെ ഫീലിങ് എനിക്കു മനസിലാവും .പിന്നെ സോറി ഒന്നും പറയണ്ട കാര്യം ഇല്ല ട്ടോ ‘
‘അതല്ല ,ഞാന്‍ പറഞ്ഞത് തെറ്റാണ് ,അതെനിക്ക് മനസിലായി , അതുകൊണ്ടാ ഞാന്‍ സോറി പറഞ്ഞത് ‘

‘ഹരിയേട്ടന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലേ , പണ്ട് ഞാന്‍ ഓരോ പ്രേശ്നങ്ങള്‍ ഉണ്ടാക്കുമ്പോളും അവസാനം ഹരിയേട്ടന്‍ തെറ്റ് ചെയ്ത മാതിരി വരുത്തി തീര്‍ത്ത് സോറി പറഞ്ഞു പ്രേശ്നം ഒത്തുതീര്‍പ്പാക്കുന്നത് ഓര്‍മയുണ്ടോ,ഹാ .. അന്നതൊന്നും മനസിലാകാന്‍ എനിക്കു സാധിച്ചില്ല . മനസിലാക്കി വന്നപ്പോളേക്കും ഒരുപാട് വൈകിയും പോയി ‘ അതും പറഞ്ഞു അവള്‍ വീണ്ടും പുറത്തേക്ക് നോക്കി .

‘അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലാഡോ , യോഗല്ല്യ എന്നു കൂട്ടിയ മതി ‘

‘അങ്ങനല്ല ഹരിയേട്ടാ, യോഗം ഉണ്ടായിരുന്നത് ഞാന്‍ ആയിട്ട് തട്ടി തെറുപ്പിച്ചതല്ലേ ‘ അവളുടെ കണ്ണു നനയുന്നത് എനിക്കു കാണാമായിരുന്നു .

കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും സീന്‍ ആകും , ഇപ്പോള്‍ അവളുടെ ഉള്ളില്‍ കിടക്കുന്ന രണ്ടു ബോട്ടില്‍ വൈന്‍ തലക്ക് പിടിച്ചതാണെന്ന് ഞാന്‍ ഊഹിച്ചു . വിഷയം മാറ്റുവാനായി ഞാന്‍ പുറത്തു ആകാശം തെളിയുന്നത് നോക്കാന്‍ പറഞ്ഞു . അവള്‍ പുറത്തേക്ക് നോക്കി .

‘ഭൂമിയില്‍ നിന്നു സൂര്യോദ്ധ്യായം കാണുന്നത് പോലെ അല്ല ആകാശത്തുനിന്ന് കാണുന്നത് , നല്ല ഭങ്ങിയാണ്’

‘ഹരിയേട്ടന്‍ മുന്പ് കണ്ടിട്ടുണ്ടോ ‘

‘ഓ , കണ്ടിട്ടുണ്ട് , പക്ഷേ അത് കഴിഞ്ഞാല്‍ എനിക്ക് ഒരു തല വേദന വരും . അത് സഹിക്കാന്‍ പറ്റൂല .’

‘ഓഹോ,അപ്പോ ഞാന്‍ സൂര്യോദയം കണ്ടു തലവേദനിച്ചു കിടക്കട്ടെന്നു ല്ലേ’

‘അങ്ങനല്ല’

‘ഉം’ , അവള്‍ പുറത്തേക്ക് തന്നെ നോക്കി ചാരി ഇരുന്നു,ഞാനും

കുറച്ചു കഴിഞ്ഞും അവളുടെ ആനക്കമൊന്നും കേള്‍ക്കതായപ്പോള്‍ ഞാന്‍ മെല്ലെ ഒന്നു നോക്കി , അവള്‍ ഉറങ്ങിയിരിക്കുന്നു . അടുത്ത സീറ്റില്‍ കിടന്നിരുന്ന ഞങ്ങല്‍ക്ക് തന്ന പുതപ്പുകളില്‍ ഒന്നെടുത്ത് ഞാന്‍ അവളെ പുതപ്പിച്ചു . വിന്‍ഡോ ക്ലോസ് ചെയ്തു , അവള്‍ നല്ല ഉറക്കത്തിലാണ് …ഞാന്‍ അവളെ നോക്കി കിടന്നു .

ഇവൾക്ക് എന്താണ് സംഭവിച്ചത് ? ലുക്കിൽ ആകെ ഒരു മാറ്റം . ഗ്രാമീണ സുന്ദരി പരിഷ്കാരിയായിരിക്കുന്നു . നാടൻ വേഷത്തിൽ പോവാൻ ഉള്ള മടിക്കാവും ,പോകുന്നത് വേറെ ഒരു രാജ്യത്തേക്കല്ലേ .

എത്ര നിഷ്കളങ്ക ആയിട്ടാണ് ഇവൾ കിടക്കുന്നത് , എന്നോട് ചെയ്തതാണെന്നും ഈ ജന്മത്തിൽ മറക്കാൻ ആവുന്നതല്ല . സാധാരണ തേപ്പ് എന്ന് പറയാൻ ആവില്ലായിരുന്നു …… 2004 ലിൽ തുടങ്ങിയ നീണ്ട എട്ടു വർഷത്തെ പ്രണയം അവൾ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു . അന്നവള്‍ അതിനുവേണ്ടി ഉണ്ടാക്കിയ തിരക്കഥ അത്രക്കും ഗംഭീരം ആയിരുന്നു .
2012 ൽ ആയിരുന്നു അത് സംഭവിച്ചത് . നിരാശാ കാമുകനായി കുറച്ചു കാലം നാട്ടിൽ തെണ്ടി തിരിഞ്ഞു , അതിനിടക്ക് പല പ്രാവശ്യം ഇവളെ കാണാനും സംസാരിക്കാനും ശ്രെമിച്ചു . നിരാശ തന്നെ ആയിരുന്നു ഫലം . പിന്നെ മടുത്തു , എന്നാലും വിട്ടു കളയാൻ തയ്യാറായില്ല .നല്ല ഒരു ജോലി നേടി അവളുടെ വീട്ടിൽ പോയി ആലോചിക്കാമെന്നൊക്കെ കരുതി നാട്ടിൽ കുറച്ചു നാളുകൾ ജോലി ചെയ്തു , ശേഷം പ്രവാസിയായി .

രണ്ടു വർഷത്തെ കഷ്ട്ടപാടിനൊടുവിൽ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി കിട്ടി.വെറ്റിനറി മെഡിസിനും സപ്പ്ളിമെൻറ്സും കൂടെ കുതിരക്കുള്ള സ്പെഷ്യൽ റേസിംഗ് ഫീഡും വിൽക്കുന്ന സ്ഥാപനം.

ഇതിനിടയിലും അവളെ ബന്ധപ്പെടുവാൻ ഞാൻ ശ്രെമിക്കുന്നുണ്ടായിരുന്നു . പക്ഷെ അവളുടെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലായിരുന്നെന്നു മാത്രം. ഒന്നരവര്ഷങ്ങള്ക്കു ശേഷം പ്രൊമോഷൻ ആയി . കഴിഞ്ഞ വർഷം ഭാഗ്യദേവത ചെറുതായൊന്നു കടാക്ഷിച്ചു . എന്നാലും ജോലി ഒഴിവാക്കിയില്ല . പർച്ചേസിങ് മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളു . എല്ലാം വിശദമായി പറയാം .. ഇപ്പോൾ ഈ യാത്രയിൽ …….

Leave a Reply

Your email address will not be published. Required fields are marked *