ഈ യാത്രയിൽ- 1 Like

ഞാൻ എന്റെ താടി അവളുടെ തലയിൽ മുട്ടിച്ചു വെച്ച ദൂരേക്ക്‌ നോക്കി ഇരുന്നു .

സമയം പോയത് രണ്ടു പേരും അറിഞ്ഞില്ല, ഞാൻ ഏതോ സ്വപ്നലോകത് ആയിരുന്നു . പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രെറ്റ് ചെയ്തപ്പോളാണ് സ്വബോധത്തിലേക്കു വരുന്നത് . എടുത്തു നോക്കിയപ്പോൾ ‘വീണ’

ഞാൻ ഒന്ന് ഞെട്ടി .

‘ഡോ , ഒന്ന് എണീക്കണം , വീണ വിളിക്കുന്നുണ്ട്’
അതവൾ കേട്ടു , പെട്ടന്ന് എന്നിൽ നിന്ന് അകന്നു മാറി . ഞാൻ എഴുന്നേറ്റു കുറച്ചുമുന്നിലേക്കു നിന്നു . വാട്സാപ്പ് കാൾ ആണ് . ഞാൻ കാൾ എടുത്തു സംസാരിച്ചു , വിശേഷങ്ങൾ ഒക്കെ പറഞ്ഞു , അഞ്ചു മിനുട്ട് സംസാരിച്ച ഫോൺ വെച്ച തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ ശ്രേദ്ധിച്ച് ഇരിക്കുന്ന നിമ്മിയെയാണ് കണ്ടത് .

ഞാൻ അവളുടെ അടുത്തേക്ക് നടന്നു , പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു

. വാടോ .. പോകാം , ഞാൻ അവളോടായി പറഞ്ഞു .

‘ഉം’ അവളൊന്നു മൂളി .

ശേഷം കയ്യിലുരുന്ന കുപ്പി തുറന്നു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി . ഞാൻ കർചീഫ് അവൾക്കു കൊടുത്തു . അവൾ അത് വാങ്ങി മുഖം തുടച്ചു തിരിച്ച് തന്നു .

അവളുടെ മുഖം നന്നായി വാടിയിരിക്കുന്നു . എല്ലാം ഞാൻ കാരണമാണ് . ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു .

‘വിശക്കുന്നില്ലേ’ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു .

‘ഇല്ല ഹരിയേട്ടാ , എനിക്ക് ഒന്ന് റൂമിൽ എത്തിയാൽ മതി ,’

‘ഉച്ചക്കും കാര്യായിട്ടൊന്നും കഴിച്ചില്ലലോ ,എന്തേലും കഴിച്ചിട്ട് റൂമിൽ പോവാം ‘

‘എനിക്കൊന്നും വേണ്ട ഹരിയേട്ടാ,’

റൂമിൽ പോയാൽ അവൾ ഒന്നുകഴിക്കില്ല എന്നെനിക്കറിയാം .റെസ്റ്റോറെന്റിലേക്കു ഇപ്പൊ അവളുമായി പോവാൻ കഴിയില്ല , അതുകൊണ്ടു ഞാൻ ഒരു ഡ്രൈവ് ത്രൂ റെസ്റ്റോറെന്റിലേക്കു കയറി , രണ്ടു സാൻവിച്ചും ജ്യൂസും വാങ്ങി വണ്ടി അവളുടെ പാർക്കിങ്ങിൽ സൈഡ് ആക്കി

‘ഇത് കഴിക്ക് , എന്നിട്ടു പോയാൽ മതി’

‘എനിക്ക് വേണ്ടാഞ്ഞിട്ടാ’

‘കഴിച്ചിട്ടേ നീ ഇവ്ടെന്നു പോവുന്നുള്ളൂ, കഴിക്ക്’

ഞാൻ സാൻവിച് അവൾക്കു നീട്ടി ജ്യൂസ് നടുക്ക് ഹോൾഡറിൽ വെച്ചു , ഞാൻ കഴിച്ചു തുടങ്ങി , അവളെ ഒന്ന് നോക്കിയപ്പോൾ അവളും കഴിക്കാൻ ആരംഭിച്ചു . കുറച്ചു സമയമെടുത്തെങ്കിലും അവൾ മുഴുവൻ കഴിച്ചു .

‘എന്ന പോയി കിടന്നുറങ്ങിക്കോ ‘

അവൾ ഒന്നും മിണ്ടിയില്ല , ഡോർ തുറന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു .അവൾ ഉള്ളിലേക്ക് കയറിയപ്പോൾ ഞാൻ കാർ ഹോട്ടലിലേക്ക് വിട്ടു .

റൂമിൽ കയറി റൂം സെർവീസിൽ വിളിച്ച് മൂന്നു പെഗ് സ്ക്കോച്ച് വിസ്കിയും ഒരു ഗ്രീൻ സലാഡും ഓർഡർ ചെയ്തു . അഞ്ചു മിനിറ്റുകൾക്കുള്ളിൽ വെയ്റ്റർ വന്നു .

ഡ്രസ്സ് എലാം മാറ്റി , ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു . ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഒരു പെഗ് അടിച്ചു . പത്തു മിനിറ്റുകൾക്കുള്ളിൽ മൂന്നു പെഗും തീർത്തു . സാലഡ് കുറച്ച് കഴിച്ച് ഞാൻ ബെഡിലേക്കു വീണു .

നടന്ന സംഭവങ്ങൾ ആലോചിച്ച് ഉറങ്ങാൻ ആവുന്നില്ല . ഫോണെടുത്തു .വാട്സപ്പില് അവളുടെ ചാറ്റിൽ കയറി ഒരു സോറി അയച്ചു .ശേഷം നെറ്റും ഓഫ് ചെയ്ത് കണ്ണടച്ച് കിടന്നു . എപ്പോളോ ഉറങ്ങി പോയി .

ജൂലൈ – 12 -2019
തൊണ്ട വരണ്ട് ദാഹിക്കുന്നു. സമയം അഞ്ചു മണി കഴിഞ്ഞിട്ടുണ്ട് . റൂമിലെ ലൈറ്റ് ഓൺ ചെയ്ത് ബെഡിൽ നിന്നും എഴുനേറ്റു . ഫോണെടുത്തു നെറ്റ് ഓൺ ആക്കി . ഇല്ല, അവളുടെ റീപ്ലേ ഒന്നും വന്നിട്ടില്ല. മെസ്സേജ് റീഡ് ആയത് ബ്ലൂ ടിക് അടിച്ച കിടക്കുന്നുണ്ട് ,ഇന്നലെ രാത്രി തന്നെ റീഡ് ആക്കിയിട്ടുണ്ട് . ടേബിളിൽ ഇരുന്നിരുന്ന ബോട്ടിലിൽ നിന്നും ആവശ്യത്തിന് വെള്ളം കുടിച്ചു . അഴിച്ചിട്ട പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗെരെറ്റ്‌ ബോക്സും ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു നടന്നു . പുറത്തു നല്ല തണുപ്പ് . ഹാൻഡ് ഗ്രില്ലിൽ ചാരി നിന്ന് ഞാൻ സിഗരറ്റിലേക്ക് തീ പകർന്നു .

എന്നാലും അവൾ എന്തായിരിക്കും റീപ്ലേ ഒന്നും അയക്കാതിരുന്നത് ,ഞാൻ ആലോചിച്ചു .

Leave a Reply

Your email address will not be published. Required fields are marked *