ഈ യാത്രയിൽ- 1 Like

പുറത്തേക്കു ഒരു ഡോർ ഉണ്ട് . ബാൽക്കണിയിലേക്കു ഉള്ളതാണ് , അവിടെ നിന്നാൽ കടൽ കാണാം , പക്ഷെ റൂമിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കില്ല . റൂമിൽ മൊത്തത്തിൽ ഒരു ബ്രൗൺ ആൻഡ് ഗോൾഡൻ ടച്ച് .ബാത്രൂമിന് നല്ല വൃത്തിയും നല്ല സ്പേസും ഉണ്ട് .

‘പെർഫെക്റ്റ് വിജയ് ‘

അവൻ ഒന്ന് ചിരിച്ചു കാണിച്ചു , അവനു ഡ്യൂട്ടി ഉണ്ട് . പത്തു മണിക്ക് കയറണം ബ്രേക്ക് ഡ്യൂട്ടി ആണ് . രാത്രി പന്ത്രണ്ടു മണി ആവും കഴിയാൻ . പോവാനുള്ള ദൃതി കാണിച്ചപ്പോൾ ഞാൻ ബാഗ് തുറന്നു അവനായി കൊണ്ടുവന്ന സാധനങ്ങൾ എടുത്തു . കൂടുതൽ ഒന്നും ഇല്ല , കുറച്ചു ബേക്കറി ,പിന്നെ നല്ല കടുമാങ്ങ അച്ചാർ , കടുമാങ്ങ അച്ചാർ അവനു നല്ല ഇഷ്ട്ടമാണ് . പിന്നെ അവനു വേണ്ടി വാങ്ങിയ
രണ്ടു ഷർട്ടും , ആള് ഹാപ്പി . എന്നെ ഒന്ന് കെട്ടിപ്പിടിച്ചു വൈകിട്ടു കാർ കൊണ്ടു വരാം എന്ന് പറഞ്ഞു അവൻ ഇറങ്ങി

ഞാൻ ഫോണെടുത്തു നിമ്മിയെ ഒന്ന് വിളിച്ചു . പക്ഷെ ഫോൺ എടുത്തില്ല . ഉറങ്ങി കാണുമെന്നോർത്ത് കട്ട് ചെയ്തു . ബാഗിൽ നിന്നും മാറാൻ ഉള്ള ഡ്രസ്സ് പുറത്തു വെച്ച് ഇട്ട ഷർട്ടും പാന്റും ഊരി നിലത്തിട്ടു . ടേബിളിൽ വച്ചിരുന്ന ബാത്ത് ടൗവൽ എടുത്ത് കുളിക്കാൻ കയറി .

തണുത്ത വെള്ളത്തിൽ തന്നെ നന്നായി ആസ്വതിച് ഒന്ന് കുളിച്ചു . ശേഷം ടൗവെൽ ചുറ്റി പുറത്തു വന്നു .ഒരു ട്രൗസര് എടുത്തിട്ട് ഞാൻ ബെഡിലേക്കു ചാടി . ഫോൺ എടുത്ത് നോക്കിയപ്പോൾ നിമ്മിയുടെ മിസ് കാൾ . തിരിച്ചു വിളിച്ചു

‘ഹലോ…’

‘ആ , ഹരിയേട്ടൻ വിളിച്ചപ്പോ ഞാൻ കുളിക്കാൻ കയറിയതായിരുന്നു ‘

നീ ഫോൺ എടുക്കാതായപ്പോൾ ഞാനും ഒന്ന് കുളിക്കാൻ കയറി ,എങ്ങനെ ഉണ്ട് റൂം’

‘നല്ലതാ , ഞാൻ ഒറ്റയ്ക്ക് ഒരു റൂമിൽ , എല്ലാ സൗകര്യങ്ങളും ഉണ്ട് , താഴത്തെ നിലയിൽ ആണ് കാന്റീൻ , ഫുഡ് എല്ലാം അവിടെ കിട്ടും എന്ന് പറഞ്ഞു ‘

‘വീട്ടിൽ വിളിച്ചോ’

‘ഇല്ല, വിളിക്കണം’

‘ഓക്കേ , എന്ന അവരോട് വിളിച്ചു പറഞ്ഞേക്കു, നിന്റെ കാൾ നോക്കി ഇരിക്കുകയാവും അവർ , ഞാൻ ഒന്ന് ഉറങ്ങട്ടെ , എഴുന്നേറ്റിട്ടു വിളിക്കാം ‘

‘ശെരി , എനിക്കും ഒന്ന് ഉറങ്ങണം ,’

‘ഓക്കേ ‘ ഞാൻ കാൾ കട്ട് ചെയ്തു , ശേഷം വീട്ടിൽ വിളിച്ചു എത്തിയത് പറഞ്ഞു, കൂട്ടുകാർക്കു ഉറങ്ങി എഴുനേറ്റു വിളിക്കാം എന്നും പറഞ്ഞു ഒരു മെസ്സേജും ഇട്ടു, വീണക്കും .

സമയം എട്ടര ആവുന്നതേ ഉള്ളു

റൂമിലെ കർട്ടൻ വലിച്ചിട്ടു കിടന്നു . നിമിഷ നേരം കൊണ്ട് ഉറങ്ങി പോയി

——————————–

ടേബിളിൽ വെച്ചിരുന്ന ഫോൺ വൈബ്രെറ്റ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത് . ഫോണെടുത്തു നോക്കിയപ്പോൾ നിമ്മിയുടെ മിസ്സിട് കാൾ കിടക്കുന്നു , രണ്ടു വാട്സാപ്പ് മെസ്സേജും . മെസ്സേജിൽ രണ്ടിലും ഹായ് മാത്രമേ ഉള്ളു .

സമയം ഒരുമണി ആയിരിക്കുന്നു . വിശക്കുന്നുണ്ട് . ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു നിമ്മിയുടെ ഫോണിലേക്കു വിളിച്ചു .

‘ഹാലോ ‘

‘ഹരിയേട്ടാ , ഉറങ്ങേര്ന്നു ല്ലേ ‘

‘ആടോ , നന്നായൊന്നു ഉറങ്ങി . നീ ഉറങ്ങീലെ ‘

‘ഞാനും ഉറങ്ങി , 12 മണി ആയപ്പോൾ എഴുനേറ്റു’

‘ഭക്ഷണം കഴിച്ചോ ‘
‘ഇല്ല്യ, വയറിനു നല്ല സുകല്യ ,അത് പറയാനാ വിളിച്ചത് . ഗ്യാസ് കയറിയതാണെന്നു തോന്നുന്നു . എന്റെ കയ്യിൽ മരുന്നൊന്നും ഇല്ല്യ’

‘ആ , ഇന്നലെ മുതൽ ഫുഡ് ശെരിയായിട്ടില്ലല്ലോ , അതാവും ‘

‘ആന്നെന്നു തോന്നുന്നു ‘

‘നീ ഒരു കാര്യം ചെയ്യ് , കുറച്ചു വെള്ളം കുടിച് ഡ്രസ്സ് മാറ്റി നില്ക്ക് . നമുക്ക് പുറത്തു പോയി എന്തേലും കഴിക്കാം ,ഇവിടെ നാട്ടിലെ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റ് ഉണ്ട് , നന്നായി ഒന്ന് കഴിച്ചാൽ വയറു ശെരിയാവും , എനിക്കും വിശക്കുന്നുണ്ട് ‘

‘ഉം ‘

‘ഞാൻ ഒരു പതിനഞ്ചു മിനിട്ടു കൊണ്ട് എത്താം ട്ടോ ,നീ പുറത്തു ഇറങ്ങി നിന്നോ ‘

‘ശെരി ‘

ഞാൻ കാൾ കട്ട് ചെയ്തു .

നട്ടുച്ചക്കും നല്ല തണുപ്പുണ്ട് . ഇളം ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു . ഡ്രസ്സ് മാറ്റി . ജീൻ പാന്റും വൈറ്റ് പോളോ ടി ഷർട്ടും ആണ് ധരിച്ചത്,കഴിഞ്ഞ തവണ വന്നപ്പോൾ വാങ്ങിയ സ്വെറ്റർ കൊണ്ടുവന്നിരുന്നു , അതെടുത്തു ടീഷർട്ടിന്റെ മുകളിൾ ധരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *