ഉച്ച ആയതൊന്നും ഞാൻ അറിഞ്ഞില്ല..
ജോയുടെ കാൾ വന്നു..
ഞാൻ : hello
ജോ : hello.. എന്താടി നിന്റെ ജോലി ഇതുവരെ കഴിഞ്ഞില്ലേ
ഞാൻ,: ഹാ തീർന്നെ ഉള്ളു..
ജോ : നാളെ എപ്പോഴാ പോണ്ടത്
ഞാൻ : വൈകിട്ട് ഞാൻ അങ്ങ് ഇതികൊള്ളാം
ജോ : അതെന്താ?
ഞാൻ : ആൾക്കാർ കാണില്ലേ
ജോ : ശെടാ ഞാൻ എന്റെ ബൈക്കിൽ ഒന്നു കയറ്റാം എന്ന് കരുതി ഇരുന്നതാ
ഞാൻ : എന്ത് ചെയ്യാൻ പറ്റും.. ആളുകൾ ഇല്ലേ
ജോ : മ്മ്.. എവിടാ
ഞാൻ സിറ്റിയിൽ ഉള്ള ഒരു പള്ളിയുടെ പേര് പറഞ്ഞു.. ഞാൻ ഇടയ്ക്ക് അവിടെ പോകാറുള്ളതാണ്.. ജോയും ok പറഞ്ഞു..
എനിക്കും ജോയുടെ കൂടെ ബൈക്കിൽ കെട്ടി പിടിച്ചു പോകാൻ ഒരു കൊതി ഒക്കെ ഉണ്ട്.. പക്ഷെ ആളുകൾ കണ്ടാലോ അതുമല്ല ജോയിൽ നിന്ന് കുറച്ചു അകലം പാലിക്കുകയും വേണ്ടേ.
അങ്ങനെ എന്നത്തേയും പോലെ വിളിയും പറച്ചിലും ആയി ആ ദിവസവും കടന്നു പോയി.. പിറ്റേന്ന് ഉച്ച കഴിഞ്ഞു പള്ളിയിൽ പോയി.. ഞാൻ ഇറങ്ങുന്ന ടൈം ഒക്കെ വിളിച്ചു പറഞ്ഞു ഞാൻ ഇത്യപ്പോഴേക്കും ജോയും അവിടെ ഉണ്ടായിരുന്നു.. ഞങ്ങൾ പള്ളിയിൽ കയറി തിരി ഒക്കെ കത്തിച്ചു കുറച്ചു അവിടെ ഇരുന്നു തിരിച്ചു വീട്ടിലേക്കു ഇറങ്ങി..
ജോ : ഡോ ഒന്നു എന്റെ കൂടെ വാടോ..
ഞാൻ : ആൾക്കാർ കാണില്ലേ
ജോ : വേറെ ഹെൽമെറ്റ് ഉണ്ട്.
ഞാൻ : വേണ്ട.. റിസ്ക് ആണ്
ജോ : പ്ലീസ്.. ഞാൻ ബൈക്ക് ആളൊഴിഞ്ഞ ഒരു മൂലയിൽ വെച്ചേക്കുവാ.. അത്രയ്ക്കും ആഗ്രഹിച്ചോണ്ടല്ലേ പ്ലീസ്
അവസാനം ജോ യുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ചെല്ലാൻ എന്ന് സമ്മതിച്ചു.. എനിക്കും ആഗ്രഹം ഉണ്ടായിരുന്നെ… അങ്ങനെ ഞാൻ ഹെൽമെറ്റ് ഒക്കെ ഇട്ടു ജോയുടെ വണ്ടിയിൽ കയറി.. അങ്ങനത്തെ ബൈക്കിൽ കയറി എനിക്ക് ശീലമില്ലാത്തൊണ്ട എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു..
ജോ : നി അപ്പുറവും ഇപ്പുറവും കാലിട്ടിരി..
ഞാൻ : അയ്യേ ഒന്നു പോയെ.. എനിക്ക് നാണക്കേടാ
ജോ : എന്തിന്.? ഇപ്പോൾ എല്ലാവരും ഇങ്ങനെ ഒക്കെ അല്ലെ ഇരിക്കുന്നത്
ഞാൻ : എങ്കിലും എനിക്ക് വയ്യ
ജോ : ഈ കോപ്പിനെ കൊണ്ട് തോറ്റു
ജോ ബൈക്ക് കൊണ്ട് കുറച്ചു ചരിച്ചു നിർത്തി..
ജോ : കേറടി ഇങ്ങോട്ട്
ഞാൻ എങ്ങനെ ഒക്കെയോ അതിൽ വലിഞ്ഞു കേറി.. ഹെൽമെറ്റും എടുത്തിട്ട്.. ഞങ്ങൾ തിരിച്ചു പോയി.. എന്നെ എന്റെ വീടുത്തുന്നെന്റെ മുന്നേ ഉള്ള ഒരു സ്റ്റോപ്പിൽ ഇറക്കി.. ഞാൻ അവിടുന്ന് അടുത്ത ബസ്സിൽ കേറി വീട്ടിലേക്ക് പോയി.. ടെൻഷൻ കാരണം ആ ബൈക്ക് യാത്ര അങ്ങോട്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിലും കൂടെ ഒന്നു കേറിയല്ലോ….
ജോയെ എന്നിൽ നിന്നു അക്കറ്റണം എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിക്കുന്നുണ്ട് പക്ഷെ എനിക്ക് അതിനൊന്നും പറ്റുന്നില്ല.. ആ ശബ്ദം കേൾക്കുമ്പോൾ ആ കണ്ണുകൾ കാണുമ്പോൾ ഞാൻ വീണ്ടും വീണ്ടും ജോയിലേക്ക് കൂടുതൽ അടുക്കുകയാണ്… ഇതെന്തായി തീരും ദൈവമേ… ഞാൻ ആ കൊച്ചിനെ സ്നേഹിച്ചു പോയി ആ ഒരു കാര്യം കൊണ്ട് അതിന്റെ ജീവിതത്തിനു ഒരു തടസവും വരുത്തരുതേ എന്നൊക്കെ എന്നും ഞാൻ പ്രാർത്തിക്കാറുണ്ട്..
ഒരു ദിവസം ഞാൻ ജോയുടെ മെസ്സേജ് കണ്ടിട്ടും റിപ്ലൈ കൊടുത്തില്ല.. എന്നെ വിളിച്ചു ഞാൻ അത് കണ്ടിട്ടും എടുത്തില്ല.. കുറെ തവണ വിളിച്ചു എന്നിട്ടും എടുത്തില്ല.. എങ്ങനെ എങ്കിലും ഒക്കെ ഒരു 3 മണി വരെ ഞാൻ പിടിച്ചു നിന്നു പിന്നെ എനിക്ക് പറ്റാത്തതുകൊണ്ട് ഞാൻ ജോയെ തിരിച്ചു വിളിച്ചു.. രണ്ട് ബെല്ലിനുള്ളിൽ തന്നെ ഫോൺ എടുത്തു
ജോ : (അൽപ്പോം ദേഷ്യത്തോടെ ആണ് ) എത്ര വട്ടം വിളിച്ചു നിന്നെ.. നി എവടെ പോയി
ഞാൻ : അത്.. ഞാൻ.. ഞാൻ ഇവിടെ ഉണ്ടായിരുന്നു
ജോ : പിന്നെന്താ എന്റെ കാൾ കണ്ടില്ലേ?
ഞാൻ : മ്മ്..
ജോ : എന്താടി നിന്റെ വായിൽ നാക്കില്ലേ ചോദിച്ചാൽ മറുപടി പറഞ്ഞൂടെ
ഞാൻ അതൊക്കെ കെട്ട് ഒന്നു പേടിച്ചു.. കാര്യം നല്ല ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്..
