ഒരിക്കൽ സിതാര എന്നെ കാണാൻ വന്നു..
സിതാര : ഡീ..
ഞാൻ : ഹ.. വാ ഡീ
സിതാര : എന്തൊക്കെ ഉണ്ട്
ഞാൻ : എന്താടി.. എന്ത് വിശേഷം.. എന്നെ പോലെ ഒരു ഗതികെട്ടവൾക്ക് എന്ത് വിശേഷം ആടി
സിതാര : എന്താടി ഇങ്ങനെ ഒക്കെ
ഞാൻ : ഒന്നുമില്ലടി.. ചിലപ്പോളൊക്കെ എല്ലാം എന്റെ കയ്യീന്ന് പോകും
സിതാര : നി ok അല്ലെ
ഞാൻ : അതെ..
സിതാര : ഇപ്പോൾ എന്തിനാടി നി വിഷമിക്കുന്നത്.. നിനക്ക് അന്ന് നല്ലൊരു വഴി തിരഞ്ഞെടുക്കായിരുന്നല്ലോ
ഞാൻ : എനിക്ക് സന്തോഷമേ ഉള്ളു.. ഞാൻ മാറി കൊടുത്തോണ്ട് ആ കൊച്ചിന് നല്ലൊരു ജീവിതം കിട്ടിയില്ലേ
സിതാര : അപ്പോൾ നിനക്ക് വിഷമം ഇല്ലന്നാണോ?
ഞാൻ : ഡീ.. ജോ യെ ഞാൻ എന്റെ ജീവന് തുല്യം സ്നേഹിച്ചത് അങ്ങനെ ഉള്ളോരാൾ പെട്ടന്ന് എന്റെ ജീവിതത്തിൽ നിന്നു പോയപ്പോൾ.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന ബോധം കൂടി എനിക്കുണ്ട് അതുകൊണ്ട് ആ വിഷമം അത് ഞാൻ ശീലിച്ചു തുടങ്ങി.. ഞാൻ മരിക്കാതെ ആ വെഷമം അല്ലേൽ ഞാൻ കാരണം ആണ് ആ കൊച്ചു നഷ്ടപ്പെട്ടു പോയത് എന്നുള്ള കുറ്റബോധം എപ്പോഴും കാണും.. പിന്നെ അതിനെ ഓർത്തു ഡെയിലി കണ്ണീറോഴുക്കണ്ട ആവശ്യമില്ല.. എന്നും ഉള്ളിൽ കരയുന്നെങ്കിലും ആ കരച്ചിൽ ഉള്ളിൽ തന്നെ ഒതുക്കി പുറമെ ചിരിക്കാൻ നമ്മൾ പഠിക്കും…
സിതാര : ജിജു ചേട്ടൻ എങ്ങനെ ഉണ്ട്
ഞാൻ : വീട്ടിൽ ഒരു അതിതിയെ പോലെ ഉണ്ട്.. ആഹാരം കൊടുക്കും തുണി കഴുകി കൊടുക്കും അങ്ങനെ എന്തേലും.. ഞങ്ങൾ ഒന്നു മിണ്ടാറില്ല.. ഇപ്പോൾ ചേട്ടനും അതൊക്കെ ശീലിച്ചു തുടങ്ങി.. പാവം
സിതാര : നി എന്തിനാടോ നിന്റെ ലൈഫ് ഇങ്ങനെ കളയുന്നത്
ഞാൻ : എനിക്ക് അതിൽ ഒരു വിഷമവും ഇല്ല.. കുറച്ചു നാളെങ്കിലും ഞാൻ ഒന്നു സന്തോഷിച്ചത് ആ കൊച്ചിന്റെ കൂടെ ഉള്ളപ്പോൾ ആയിരുന്നു.. ആ സന്തോഷങ്ങൾ മതി എനിക്കെന്നും ഓർക്കാൻ.. പിന്നെ ഇപ്പോൾ എന്റെ കൊച്ചുണ്ടല്ലോ.. അവൾക്ക് വേണ്ടി ഞാൻ ജീവിച്ചോളാം..
സിതാര : മ്മ്.. നി എന്തേലും ഉണ്ടേൽ വിളിക്കണേ
ഞാൻ : ഡീ.. നി കൂടി എന്നെ വിട്ട് പോകല്ലേ.. എന്റെ കാര്യങ്ങൾ ഒന്നു പറഞ്ഞു കരയാൻ എനിക്ക് നി മാത്രെ ഉള്ളു
ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു. അവളും കരഞ്ഞു.. കുറച്ചു നേരം ഇരുന്ന ശേഷം അവളും പോയി..
അങ്ങനെ ജോയോടുള്ള സ്നേഹവും ഉള്ളിലൊതുക്കി, ജോ എനിക്ക് കെട്ടി തന്ന താലിയും എനിക്ക്സമ്മാനിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത പിടിച്ചു സ്നേഹിച്ചു വളർത്തി എന്റെ ദിവസങ്ങൾ ഞാൻ തള്ളി നീക്കി..
ജോയെ മിസ്സ് ചെയ്യുമ്പോൾ ഞാൻ എന്റെ മോളെ എടുത്തുകൊണ്ടു വന്നു കുറെ ഉമ്മ വെയ്ക്കും.. ആ കണ്ണുകൾ.. അത് മതി എനിക്ക് എന്നും ജോയെ ഓർക്കാൻ…
എന്റെ വിഷമങ്ങളും.. പരാതികളും എല്ലാം വീണ്ടും എന്നിലും ആ കായലിലും മാത്രമായി ഒതുങ്ങി… എന്റെ വിതുമ്പലുകൾ ആ കായലിലെ ഓളത്തിൽ അലതല്ലി എങ്ങോട്ടാ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു….
30 വർഷം ജീവിച്ചിട്ടും കിട്ടാതിരുന്ന സന്തോഷവും സ്നേഹവും വെറും 1 വർഷം കൊണ്ട് ജോ എനിക്ക് തന്നു.. അത് മതി എന്നും ജോയെ ഓർക്കാൻ… ഒരു പക്ഷെ ഒന്നിച്ചിരുന്നേൽ ഒരുപാട് മനോഹരം ആയിരുന്നേനെ അതാകും ദൈവം രണ്ടു പേരെയും രണ്ട് വഴിക്കാക്കിയത്..
എന്നെങ്കിലും ഞാൻ ഈ ചെയ്തതും അനുഭവിച്ചതും ഒക്കെ ജോയ്ക്ക് വേണ്ടി ആയിരുന്നു എന്ന് ജോ തിരിച്ചറിയുമായിരിക്കും.. പക്ഷെ അപ്പോഴേക്കും അടുക്കാൻ പറ്റാത്തരെയും ദൂരേക്ക് ഞങ്ങൾ അകന്നിട്ടുണ്ടാകും… പക്ഷെ ഞാൻ ചതിച്ചിട്ടില്ല എന്നേലും എന്റെ ജോ അറിയുമല്ലോ.. ആ ഒരു ദിവസം എന്നേലും വരുമെന്ന പ്രേതീക്ഷയിൽ ആണ് ഞാൻ…
ഇന്നും ജോയോടൊപ്പമുണ്ടായിരുന്ന ആ സുന്ദരമായ ഓർമകളിൽ ഞാൻ ജീവിക്കുന്നു.. ഒപ്പം എന്റെ ജോമോളും..
ശുഭം……
