ഓളങ്ങളിൽ അലതല്ലി – 3 6

 

അങ്ങനെ അങ്ങനെ ഒരുപാട് മെസ്സേജ്.. ഞാൻ അതെല്ലാം clear ചെയ്തു ജോ യെ ബ്ലോക്ക്‌ ചെയ്തു.. കാരണം ഇനിയും ജോ യുടെ മെസ്സേജുകൾ വരും അതൊക്കെ കാണുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴി ഇല്ല.. അതുകൊണ്ട് ഒന്നും വേണ്ട…

 

എത്ര ഒക്കെ സന്തോഷം മുഖത്തു വരുത്താൻ ശ്രമിച്ചാലും ഒന്നിനും സാധിക്കുന്നില്ല…. വിങ്ങി പൊട്ടുന്ന ഹൃദയവുമായി ഞാൻ എത്ര നേരം പിടിച്ചു നിക്കും.. ഒരുപാട് വിഷമം വരുമ്പോൾ ഞാൻ നേരെ ബാത്‌റൂമിൽ കയറി കരയും.. ഇത് തന്നെ ഇങ്ങനെ തുടർന്നു പോയി… ഇടയ്ക്ക് ജോ യുടെ കാൾ നോട്ടിഫിക്കേഷൻ കാണിക്കുന്നുണ്ട്.. ഞാൻ അത് എടുക്കാൻ പോയില്ല… പയ്യെ പയ്യെ ജോ എന്നെ വെറുത്തു തുടങ്ങും.. എങ്കിലെ ജോ രെക്ഷപെടു എന്നെനിക്ക് ഉറപ്പായിരുന്നു….

 

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി ഇടയ്ക്ക് പിന്നെയും ജോയുടെ കാൾ വരുന്നുണ്ടാർന്നു.. ഒരു ദിവസം സിതാര എന്നെ വിളിച്ചു… അത്യവശ്യമാണ് ജോയെ ഒന്നു വിളിക്കാൻ പറഞ്ഞു….

ഞാൻ വിളിച്ചു..

 

ജോ : hello

 

ഞാൻ : hello എന്താ വിളിക്കാൻ പറഞ്ഞെ

 

ജോ : ഞാൻ നാളെ തിരിച്ചു പോകുക ആണ്

 

ഞാൻ : ok.. ഇതുകൂടി അല്ലെ ഉള്ളു..

 

ജോ : അതെ.. ഇനി ലൈസൻസ് കിട്ടിയാൽ പിന്നെ നല്ല ഒരു കമ്പനി നോക്കി കേറണം

 

ഞാൻ : എല്ലാം ശെരിയാകും.. ഞാൻ പ്രാർത്ഥിക്കാം.. ആൾ ദി ബെസ്റ്റ്

 

ജോ : ഡോ.. താൻ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ

 

ഞാൻ : ഞാൻ നേരുത്തേ പറഞ്ഞ കാര്യങ്ങൾ തന്നെ.. യാൾ എല്ലാം റെഡി ആക്കി പോയി ജോലിക്ക് കേറൂ.. എന്നിട്ട് നല്ലൊരു ബന്ധം കിട്ടട്ടെ

 

ജോ : കോപ്പ്

 

ഞാൻ..: മ്മ് ബൈ.. കുറച്ചു ജോലി ഉണ്ട്…

 

ഇതുപറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു…വീണ്ടും ജോയെ ബ്ലോക്ക്‌ ചെയ്തു… പിന്നെ കുറച്ചു നാളത്തേക്ക് ജോ എന്നെ വിളിച്ചിട്ടില്ല.. ബട്ട്‌ ഞാൻ ഞങ്ങളുടെ കാര്യങ്ങൾ ആലോചിച്ചു വിഷമിക്കാത്ത ഒരു ദിവസം പോലും ഇല്ല..

ഒരിക്കൽ എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ഇരുന്ന ഒരു സമയം ഞാൻ വാവിട്ട കരഞ്ഞു പോയി.. ആ സമയത്തു തന്നെ സിതാര എന്നെ വിളിക്കുകയും ചെയ്തു..

 

സിതാര : hello ഡീ പെണ്ണെ..

 

ഞാൻ : മ്മ്

 

സിതാര : hello കേൾക്കാമോ

 

ഞാൻ : മ്മ്

 

സിതാര : എന്താ നിന്റെ സൗണ്ട് ഒക്കെ പോയോ..

 

ഞാൻ : ഇല്ല.. പറയടി… ( എങ്ങനേലും പറഞ്ഞൊപ്പിച്ചു )

 

സിതാര : എന്ത് പറ്റി സൗണ്ടിനു ഒരു വല്ലായ്മ..

 

ഞാൻ : ഒന്നൂല്ല..

 

സിതാര : വയ്യേ നിനക്ക്

 

ഞാൻ : ഇല്ലടി ഒന്നൂല്ല.

 

സിതാര : ഓ മനസ്സിലായില്ല നിന്റെ കാമുകൻ നാട്ടീന്നു പോന്നേന്റെ ആണോ..

 

ഞാൻ : മ്മ്

 

സിതാര : അതിനെന്താടി ഒരു നല്ല കാര്യത്തിന് അല്ലെ.. പെട്ടെന്ന് വരുല്ലോ പിന്നെന്താ.. വന്നിട്ട് പിന്നെയും നിങ്ങൾക്ക് പൊളിക്കാമല്ലോ

 

ഇതൊക്കെ കേട്ടപ്പോൾ അടക്കിവെച്ചിരുന്ന കരച്ചിൽ 100 ഇരട്ടി ആയി പുറത്തേക്കു വന്നു

 

സിതാര : ഡീ വിനിതേ മോളെ നി എന്തിനാ കരയുന്നത്..

 

എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല.. ഞാൻ വാ പൊത്തിപിടിച്ചു എന്നിട്ടും എന്റെ ഏങ്ങൽ അടിയും കരച്ചിലും നല്ലതുപോലെ പുറത്തേക്ക് കേൾക്കാം.. എപ്പോഴോ എന്റെ കയ്യിൽ നിന്നു ഫോൺ താഴേക്ക് വീണു..

 

സിതാര : hello.. Hello… ഡീ… Hello… കരയാതെ… ഡീ… വിനിതേ…. Hello..

 

എനിക്ക് ഒന്നും പറയാൻ പറ്റാതെ ഞാൻ ഒരു മൂലയ്ക്കിരുന്ന് കരയുക ആയിരുന്നു… കുറച്ചു കഴിഞ്ഞു അവൾ തന്നെ ഫോൺ കട്ട്‌ ചെയ്തു എന്നെ പിന്നെയും വിളിച്ചു.. ഞാൻ എടുത്തില്ല.. പിന്നെയും വിളിച്ചു അപ്പോളും ഞാൻ എടുത്തില്ല.. കുറച്ചു കഴിഞ്ഞു അവൾ എന്റെ വീട്ടിൽ വന്നു കതകിൽ മുട്ടി..

 

സിതാര : ഡീ തുറക്ക് ഞാൻ ആണ്

 

ഞാൻ കതക് തുറന്നു കൊടുത്തു.. അവൾ പെട്ടെന്ന് അകത്തേക്ക് കയറി.. അപ്പോളും എന്റെ കരച്ചിലിന്റെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു അവൾ പെട്ടെന്ന് തന്നെ വാതിൽ അടച്ചു എന്റെ അരികിലേക്ക് വന്നു.. എന്നെ കെട്ടി പിടിച്ചു… കുറച്ചു നേരം ഒന്നും ചോദിച്ചില്ല.. പതിയെ അവൾ എന്റെ തലയിൽ തലോടി കൊണ്ട് നിന്നു..

Leave a Reply

Your email address will not be published. Required fields are marked *