ഓളങ്ങളിൽ അലതല്ലി – 3 6

 

സിതാര : നിനക്ക് എന്താ മോളെ പറ്റിയെ .. എന്താ നിന്റെ പ്രശ്നം..

 

ഞാൻ : ഒന്നൂല്ലടി..

 

സിതാര : ചേട്ടൻ ആയിട്ട് എന്തേലും പ്രശ്നം ആയോ?

 

ഞാൻ :ഇല്ല

 

സിതാര : പിന്നെ ആ കൊച്ചുമായിട്ട്

 

ഞാൻ : ഇല്ല

 

സിതാര പിന്നെന്താ പ്രശ്നം?

 

ഞാൻ : എനിക്കാടി പ്രശ്നം.. ഞാൻ പ്രെഗ്നന്റ് ആണ്

 

സിതാര : ( സന്തോഷത്തോടെ ) ആണോ… എന്നിട്ടാണോ ഇങ്ങനെ ഇരുന്ന് മോങ്ങുന്നത്

 

ഞാൻ : നി പൊ എന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല..

 

സിതാര : എന്താടി നി എന്നോട് പറ… ആ സാറിന്റെ കൊച്ചു ആണോ.. അത് ചേട്ടൻ അറിയുമോ എന്നുള്ള പേടി ആണോ?

 

ഞാൻ : അതെ.. പക്ഷെ എനിക്ക് ചേട്ടൻ അറിയുമോ എന്നുള്ള പേടി ഒന്നുമില്ല.. അഥവാ അറിഞ്ഞാലും എന്റെ കൊച്ചിനെ വളർത്താൻ എനിക്കറിയാം..

 

സിതാര : നിങ്ങടെ ട്രീറ്റ്മെന്റ് ok ആയി എന്ന് പറഞ്ഞാൽ പോരെ

 

ഞാൻ : അതൊന്നുമല്ലടി..

 

സിതാര : പിന്നെന്താ?

 

ഞാൻ : എനിക്ക് എന്റെ ജോ ഇല്ലാതെ പറ്റില്ല?

 

സിതാര : അതിന് ആ കൊച്ചു എന്താ നിന്നെ വേണ്ടാന്ന് പറഞ്ഞോ?

 

ഞാൻ : ഇല്ല.. ജോയുടെ കുഞ്ഞു ആണെന്ന് പോലും ഞാൻ പറഞ്ഞില്ല

 

സിതാര : അതെന്താ?

 

ഞാൻ : വേണ്ട.. ആ കൊച്ചു ഒന്നും അറിയണ്ട.. നിനക്ക് അറിയാമല്ലോ ഞങ്ങൾ തമ്മിൽ എങ്ങനെ ആയിരുന്നു എന്ന്

 

സിതാര : മ്മ്

 

ഞാൻ : ഞങ്ങൾ ഒരുപാട് അടുത്തു പോയി.. പരസ്പരം പിരിയാൻ പറ്റാത്തത്രെയും..

 

സിതാര : അതിന്?.

 

ഞാൻ : ഇതുകൂടി ആ കൊച്ചു അറിഞ്ഞാൽ പിന്നെ ആ കൊച്ചു എന്നെ വിട്ട് പോകില്ല

 

സിതാര : അത് നല്ലതല്ലേ…

 

ഞാൻ : ആർക്ക് നല്ലത്… എനിക്ക് ചിലപ്പോൾ നല്ല ഒരു ജീവിതം കിട്ടുമായിരിക്കും..

 

സിതാര : അത് അല്ലെ നല്ലതും.. നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചൂടെ..

 

ഞാൻ : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… എന്നെ ആ കൊച്ചു പൊന്നുപോലെ നോക്കും അതെനിക്ക് ഉറപ്പാണ്.. പക്ഷെ ആ കൊച്ചിന്റെ ലൈഫ് എന്താകും.. ഇത്രെയും പേരുകേട്ട ഒരു ഫാമിലി.. അവർ ഞങ്ങളെ അംഗീകരിക്കുമോ… ഞാൻ ആ കൊച്ചിനെ കാൾ മൂത്തതാണ് അത് പിന്നെയും സാരമില്ല എന്ന് വെയ്ക്കാം ഞാൻ ഒരു അന്യപുരുഷന്റെ ഭാര്യ അല്ലെ.. അതൊക്കെ അവർ എങ്ങനെ അംഗീകരിക്കും.

 

സിതാര : അതിനെന്താടി.. നിങ്ങൾക്ക് ok ആണേൽ വേറെ ജീവിക്കാല്ലോ

 

ഞാൻ : അതിനുവേണ്ടി ആണോ ആ കൊച്ചു ഇത്രെയും കഷ്ടപ്പെട്ട് പഠിച്ചത്.. അതിന് ഒരു ലക്ഷ്യം ഇല്ലേ, അതിന്റെ ആഗ്രഹങ്ങൾ

 

സിതാര : അങ്ങനെ നോക്കിയാൽ

 

ഞാൻ : എന്റെ ഒരു ജീവിതത്തിനു വേണ്ടി ഞാൻ എന്റെ ജോയുടെ ലൈഫ് ഇല്ലാതാക്കാൻ.. ആ കൊച്ചിന് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല.. എനിക്ക് ചെയ്യാൻ പറ്റില്ല..

 

സിതാര : അപ്പോൾ നിന്റെ ഉദ്ദേശം എന്താ?

 

ഞാൻ : എന്ത്.. എനിക്ക് ജോയെ എന്നും ഓർക്കാൻ കുറെ നല്ല ഓർമ്മകൾ ഉണ്ട്.. ജോ കെട്ടി തന്ന താലി ഉണ്ട്.. പിന്നെ ഞങ്ങളുടെ കുഞ്ഞു ഉണ്ട്.. അതൊക്കെ മതി

 

സിതാര : അപ്പോൾ ഇനി ആ കൊച്ചു വേറെ കല്യാണം കഴിച്ചാലോ?

 

ഞാൻ : കല്യാണം കഴിക്കണം.. നല്ലൊരു ബന്ധം കിട്ടണം.. അതിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

 

സിതാര : അതിന് നിനക്ക് പ്രശ്നം ഇല്ലേ..?

 

ഞാൻ : എനിക്ക് കിട്ടിയ സ്നേഹം വേറൊരാൾക്ക് പോകുമ്പോൾ വിഷമം ഇല്ലാതിരിക്കുമോ… എന്റെ ചങ്ക് പറിഞ്ഞു പോകുന്ന വേദന ഉണ്ട്.. പക്ഷെ സാരമില്ല.. എന്റെ ജോ എന്നും happy ആയിട്ടിരിക്കണം..

 

സിതാര : അപ്പോൾ നി happy ആകുമോ

 

ഞാൻ : ജോയ്ക്ക് വേണ്ടി അല്ലെ.. പയ്യെ ഞാനും happy ആകും.. എനിക്ക് എന്റെ കുഞ്ഞു മതി.. ആ മുഖം കാണുമ്പോൾ അതിലൂടെ ഞാൻ ജോയെ സ്നേഹിച്ചോളാം..

 

സിതാര : ആ കൊച്ചു സമ്മതിച്ചോ

 

ഞാൻ : ഇല്ല.. ഇപ്പോൾ ഞാൻ ബ്ലോക്ക്‌ ആക്കി.. പതിയെ എന്നെ വെറുക്കും പിന്നെ മറക്കും..

 

സിതാര : നിനക്ക് ഇതിനൊക്കെ കഴിയുമോ?

 

ഞാൻ : കഴിയണം.. എനിക്ക് കഴിയും.. എന്റെ സ്ഥാനത് നി ആയിരുന്നെങ്കിലോ?

Leave a Reply

Your email address will not be published. Required fields are marked *