ഓളങ്ങളിൽ അലതല്ലി – 3 6

 

ഇടയ്ക്ക് സിതാരയും വീട്ടിൽ വരുന്നുണ്ട്.. പിന്നെ എന്റെ അമ്മ വരാറുണ്ട്… ഒരുനാൾ സിതാര വീട്ടിൽ വന്നു.. അന്നും ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആണ് വാതിൽ തുറന്നത്..

 

സിതാര : ഡീ മൈ… നിന്നോട് എത്ര വട്ടം പറഞ്ഞതാടോ

 

ഞാൻ : എനിക്ക് മറക്കാൻ പറ്റുന്നില്ലെടീ..

 

സിതാര : നി എങ്കിൽ ഒന്നു വിളിച്ചു സംസാരിക്ക്.. കുറച്ചു ആശ്വാസം ആകും

 

ഞാൻ : വേണ്ട.. കുറച്ചു ആശ്വാസം ഇപ്പോൾ കിട്ടും പക്ഷെ അത് വീണ്ടും അതിൽ കൂടുതൽ എന്നെ തളർത്തും… എനിക്ക് പറ്റുന്നില്ലെടീ.. സത്യം എനിക്ക് പറ്റുന്നില്ല എനിക്ക് എന്റെ ജോ ഇല്ലാതെ പറ്റില്ല

 

ഇതും പറഞ്ഞു ഞാൻ വിങ്ങി പൊട്ടി.. പെട്ടന്ന് സിതാര വന്നു എന്നെ വാരി പുണർന്നു..

 

സിതാര : ഡീ എന്താ ഇങ്ങനെ.. നി ഈ കാണിക്കുന്നത് നിന്റെ കുഞ്ഞിനാണ് ദോഷം….

 

ഞാൻ : എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് ഇതൊക്കെ.. ആരോടും ഒരു പരാതിയും ഇല്ലാതെ ജീവിച്ചിരുന്ന ഞാൻ ആയിരുന്നു.. എന്നെ സന്തോഷിക്കാൻ പഠിപ്പിച്ചത് ആ കൊച്ചാണ് അത് ഇത്രെയും സങ്കടത്തിൽ അവസാനിക്കും എന്ന് ഞാൻ കരുതി ഇല്ല

 

സിതാര : മൈരേ നിന്റെ ഈ സോഭാവം കാരണം ആണ് ഞാൻ ആ കൊച്ചിന്റെ കാര്യം നിന്നോട്..

 

ഞാൻ : എന്താ.. ജോയ്ക്ക് എന്ത് പറ്റി..

 

സിതാര : ഒന്നുല്ല.. അറിയാതെ വന്നു പോയി

 

ഞാൻ : എന്ത് പറ്റി എന്റെ ജോയ്ക്ക് എന്ത് പറ്റി..?

 

സിതാര : ഒന്നും പറ്റി ഇല്ല..

 

ഞാൻ : പിന്നെ നി എന്താ പറഞ്ഞെ.. നി പറ

 

സിതാര : ജോ എന്നും എന്നെ വിളിക്കും യാളുടെ കാര്യം തിരക്കും.. ചിലപ്പോൾ ഞാൻ നിനക്ക് വാങ്ങിച്ചു തരുന്ന സാധനങ്ങൾ ആ കൊച്ചു പൈസ അയച്ചു തന്നു വാങ്ങിപ്പിക്കുന്നതാ.. സോറി ഇത് അറിയരുത് എന്നുണ്ടാർന്നു

 

ഞാൻ : ഞാൻ പറഞ്ഞില്ലേ സിതരെ.. ആ കൊച്ചു എന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്.. ഞാൻ കാരണം അതിന്റെ ജീവിതം നശിക്കരുത്…. ഇല്ല ഇനി എന്ത് വന്നാലും ഞാൻ വിളിക്കില്ല..

 

സിതാര : മ്മ്.. ഞാനും പറഞ്ഞു പ്രെഗ്നന്റ് ഒക്കെ ആയി അവൾക്ക് ഇനി സാറിനെ അങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റില്ല പതിയെ എല്ലാം മറക്കാൻ.. അപ്പോൾ ആ കൊച്ചും കരഞ്ഞു..

 

ഞാൻ : മ്മ് കരയട്ടെ.. കരഞ്ഞു കരഞ്ഞു എന്നെ വെറുക്കട്ടെ.. എന്നെ ശപിക്കാത്തിരുന്ന മതി.

 

സിതാര : നി ഈ അനുഭവിക്കുന്നത് ഒക്കെ ആ കൊച്ചിന് വേണ്ടി അല്ലെ.. വേണ്ട നമുക്ക് ഈ ടോപ്പിക്ക് വിടാം..

 

അങ്ങനെ അവൾ ഇടയ്ക്ക് വരാറുണ്ട്.. മാസങ്ങൾ കഴിഞ്ഞു പോയി.. എന്റെ വയറും വലുതായി തുടങ്ങി.. ഇതിനിടയിൽ പതിയെ ഞാൻ നോർമൽ ലൈഫിലോട്ട് പോയി തുടങ്ങി.. പൂർണമായും മറന്നു എന്നല്ല.. എല്ലാരുടെയും മുന്നിൽ എന്റെ സങ്കടത്തെ പിടിച്ചു നിർത്താൻ ഞാൻ ശീലിച്ചു… എങ്കിലും ചില ദിവസങ്ങളിൽ എല്ലാം കൈ വിട്ടുപോകും അപ്പോൾ ഇതിന്റെ എല്ലാംകൂടി ഒരുമിച്ച് പുറത്തേക്ക് വരും..

 

അങ്ങനെ എന്റെ വയറ്റുപൊൻകാല ഒക്കെ കഴിഞ്ഞു എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോയി.. സത്യം പറഞ്ഞാൽ ഇവിടെ ഒറ്റയ്ക്ക് നിക്കുന്നതിലും പ്രോബ്ലം ആയിരുന്നു എന്റെ വീട്.. എനിക്ക് ഒരു പ്രൈവസി ഇല്ല.. ഒന്നു കരയാൻ വയ്യ.. അതിലുപരി എന്റെയും ജോയുടെയും ഓർമ്മകൾ ഉള്ള ആ മുറി.. പിന്നെ എന്റെ വേദനങ്ങൾ എല്ലാം മായിച്ചു കളയുന്ന എന്റെ കായൽ വാരം.. അതൊക്കെ എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു.. പതിയെ എനിക്ക് വിഷാദ്ധ രോഗം പിടി പെട്ടു.. ആരോടും സംസാരിക്കാൻ ഒന്നിനും പറ്റുന്നില്ല.. എന്റെ നിർബന്ധ പ്രീകാരം വീണ്ടും എന്നെ വീട്ടിലേക്ക് കൊണ്ട് വന്നു.. കൂട്ടിനു അമ്മയും ഉണ്ട്.. ഇടയ്ക്ക് സിതാരയും വരും..

 

ഞാൻ വെട്ടം വീഴുന്നത് മുതൽ ഇരുട്ടുന്നത് വരെ ആ കായൽ ഭാഗത്ത് ആയിരിക്കും.. കഴിക്കുന്നതും വിശ്രമിക്കുന്നതും എല്ലാം അവിടെ.. നിറ വയറുമായി ഞാൻ എന്റെ വിഷമങ്ങൾ ആ കായലിനോട് പറയും.. എന്റെ വിഷമങ്ങൾ ആ ഓളങ്ങളിൽ അലതല്ലി ഇല്ലാതാകും.. ഇടയ്ക്ക് ഇപ്പോഴൊക്കെയോ ജോയുടെ മിസ്സ്ഡ് കാൾ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടായിരുന്നു.. ഞാൻ ഒന്നും തിരക്കാണ് പോയിട്ടില്ല.. സിതാരയെ വിളിച്ചു കാര്യങ്ങൾ അറിയുന്നുണ്ടായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *