ഓളങ്ങളിൽ അലതല്ലി – 3 6

ജോ : അച്ചോടാ.. ഞാൻ കുഞ്ഞുവാവ അല്ല കേട്ടോ.. ഞാൻ കെട്ടിയ താലി തന്നെയാ ഇത്..

 

ഞാൻ : ആര് പറഞ്ഞു.. ഇതതല്ല.. യാൾ വാവ ആയിരിക്കും ഇപ്പോളും അതാ ഒന്നും മനസ്സിലാകാത്തത്

 

ജോ : നിന്റെ വാവ ആണ് ഞാൻ.. അല്ലെ.. അല്ലേടി കള്ളി..

 

ഞാൻ ഒന്നു ദേശിച്ചു നിന്നു..

 

ജോ എന്റെ കവിളത്തു വിരൽ കൊണ്ട് ഒരു കുത്തു കുത്തി

 

ജോ : എന്താടി ഉണ്ട കണ്ണി..

 

എനിക്ക് ചെറുതായിട്ട് ചിരി ഒക്കെ വരുന്നുണ്ട് എങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു..

 

ജോ : അതെ ഒരു കാര്യം പറഞ്ഞാൽ ചെയ്ത് തരുഒ..

 

ഞാൻ : പറ്റുന്നെ ആണേൽ ചെയ്യും.. എന്താന്ന് പറ

 

ജോ : ഞാൻ ഇന്നാണ് നാട്ടിലോട്ടു എത്തിയത്.. അതറിയാമോ?..

 

ഞാൻ : മ്മ്

 

ജോ : അവിടുത്തെ വൃത്തികെട്ട ഫുഡ്‌ ഒക്കെ കഴിച്ചു മടുത്തു.. അമ്മ ഏതാണ്ടൊക്കെ ഒരുക്കി വെച്ചതാ എന്നിട്ടും ഞാൻ നിന്റടുത്തേക്ക് ഓടി വന്നത് ഒരുമിച്ച് എന്തേലും ഒന്നു കഴിക്കാൻ… മാഡത്തിന് ബുദ്ധിമുട്ടില്ലേൽ എന്തേലും ഒന്നു കഴിക്കാരുന്നു

 

ഞാൻ : ഇവിടെ പ്രേതേകിച് ഒന്നുമില്ലല്ലോ.. എന്റെ കൂടെ സർപ്രൈസ് കാണിച്ചു വന്നിട്ടല്ലേ അല്ലേൽ ഞാൻ എന്തേലും ഒരുക്കുമായിരുന്നല്ലോ

 

ജോ : ആഹാ.. ഭദ്രകാളീടെ ദേഷ്യം ഒക്കെ പോയോ?

 

(ഇതാണ് എന്റെ കുഴപ്പോം ജോയുടെ മുന്നിൽ എനിക്ക് അകന്ന് നിക്കാൻ പറ്റുന്നില്ല…. എന്തായാലും മിണ്ടി തുടങ്ങി ഇനി ഒന്നൂടെ പഴയപോലെ സംസാരിക്കാം.. നാളെ തൊട്ടാകട്ടെ ഉടക്കിടാം..)

 

ഞാൻ : യാൾക്ക് ഇപ്പോൾ എന്താ തരുക.. എന്ത് വേണം..

 

ജോ : നി എന്ത് തന്നാലും ഞാൻ തിന്നും

 

ഞാൻ : ചോറും മോരും പിന്നെ ഇന്നലത്തെ മീൻ കറി ഉണ്ട് അത് കഴിക്കുമോ.. ഉണക്ക മീനും ഉണ്ട്.. അതൊക്കെ കഴിക്കുമോ

 

ജോ : ഞാൻ മനുഷ്യൻ അല്ലെ.. ഇതൊക്കെ മനുഷ്യർ കഴിക്കുന്നത് തന്നെ അല്ലെ.. പിന്നെന്താ

 

ഞാൻ : ok..

 

അങ്ങനെ ഞാൻ പെട്ടന്ന് അടുക്ലയിലോട്ട് പോയി.. ജോയും അങ്ങോട്ട്‌ വന്നു.. ഞാൻ ചോറും കറിയും എല്ലാം എടുത്തു…. ഒരുപാട് നാളിന് ശേഷം ഗൾഫിൽ നിന്നു ലീവിന് വന്ന ഭർത്താവിന് ഭാര്യ ചോറ് വിളമ്പി കൊടുക്കുന്ന അതെ സന്തോഷത്തിൽ ആയിരുന്നു ഞാൻ..

 

ജോ : എന്തിനാ നമുക്ക് ഇവിടെ ഇരിക്കാം.

 

ഞാൻ : ഇവിടെ എന്തിനാ.. അവിടെ വിശാലമായിട്ടിരിക്കാല്ലോ..

 

ജോ : എന്നെ അതിഥി ആക്കാത്തടി പട്ടി.. നി എല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ടേ..

 

ഞാൻ : അതെന്തിനാ..

 

ജോ : നി ഇങ്ങനെ ഓരോന്നും വേറെ വേറെ ആക്കി ആണോ കഴിക്കുന്നത്..

 

ഞാൻ : അല്ല.. അത് എനിക്ക് ശീലമായി..

 

ജോ : എനിക്ക് ശീലമില്ല.. എങ്കിലും സാരമില്ല.. നി വാരി തന്ന മതി..

 

അത് പറഞ്ഞു ജോ പെട്ടന്ന് അടുക്കള സ്ലാബിൽ കയറി ഇരുന്നു.. ഞാൻ അവിടെ നിന്നുകൊണ്ട് ജോയ്ക്ക് ചോറ് വാരി കൊടുത്തു..

 

ജോ : നീയും കഴിക്ക്..

 

അങ്ങനെ ഞാനും അതിൽ നിന്നു കുറച്ചു കഴിച്ചു.. അവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഞങ്ങൾ ഫുഡ്‌ കഴിച്ചു.. പിന്നെ ഹാളിൽ വന്നിരുന്നു.. അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു പിന്നെ എന്റെ തോളിൽ ഒരു കൈ വെച്ചു മറു കൈ എന്റെ കവിളിൽ പിടിച്ചു എന്റെ ചുണ്ടിലേക്ക് അമർന്നു..വളരെ സാവധാനം ജോ എന്റെ ചുണ്ടുകളെ നുണഞ്ഞെടുത്തു.. എന്റെ ചുണ്ടുകളിൽ ജോയുടെ നാവ് ചിത്രം വരച്ചു.. ഞാനും ആ ചുംബനത്തെ ആസ്വദിച്ചു കൊണ്ട് ജോയുടെ ചുണ്ടുകളെയും നുണയാൻ തുടങ്ങി.. പിന്നെ എപ്പോഴോ ഞങ്ങൾക്കിടയിൽ ഉള്ള ആ അകലം കുറഞ്ഞു പരസ്പരം ചുണ്ടുകൾ വേർപിരിയാതെ വാരി പുണർന്നു.. എത്ര നേരം അങ്ങനെ ചുംബിച്ചു എന്ന് എനിക്കറിയില്ല..

പരസ്പരം ചുണ്ടുകൾ വിട്ട് മാറിയപ്പോൾ ഞങ്ങളുടെ ഉമിനീറുകൾ ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ വിട്ടു പിരിയാൻ എന്തോ വിഷമം ഉള്ളത് പോലെ ഒരു നൂൽ ബന്ധം ഉണ്ടാക്കി ഇരുന്നു.. ചുംബനത്തിന്റെ ആസ്വധനത്തിൽ എപ്പോഴോ കൂട്ടി അടച്ചിരുന്ന എന്റെ കണ്ണുകൾ ഞാൻ തുറന്നു ജോയുടെ ആ കണ്ണിലേക്കു ഒന്നു നോക്കി.. ഇപ്പോൾ ആ കണ്ണുകൾക്ക് കൂടുതൽ ഭംഗി ഏറിയത് പോലെ..

Leave a Reply

Your email address will not be published. Required fields are marked *