ഓളങ്ങളിൽ അലതല്ലി – 3 6

 

അങ്ങനെ ആ ദിവസം എത്തി.. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.. ജോയുടെ ആഗ്രഹം പോലെ തന്നെ എനിക്കൊരു പെൺകുഞ് പിറന്നു…. എന്തൊക്കെയോ കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു എങ്കിലും കുഞ്ഞു സേഫ് ആണ്.. എനിക്ക് ബോധം വീണപ്പോൾ ഞാൻ എന്റെ കുഞ്ഞിനെ കണ്ടു.. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുണ്ടാക്കിയ നിമിഷം.. പക്ഷെ ആ സന്തോഷം അതെനിക്ക് അധിക നേരത്തേക്ക് കിട്ടി ഇല്ല കാരണം ആ കണ്ണുകൾ… എന്റെ ജോയുടെ അതെ കണ്ണുകൾ.. അത് കാണും തോറും വീണ്ടും ജോയെ ആഗ്രഹിക്കാൻ തുടങ്ങി.. അങ്ങനെ വീണ്ടും ദിവസങ്ങൾ കഴിഞ്ഞു പോയി.. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മാറി.. എല്ലാരും കുഞ്ഞിനെ കാണാൻ വന്നു.. സിതാരയും വന്നു.. അവൾ എന്റെ കുഞ്ഞിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു കാരണം ആ കണ്ണുകൾ തന്നെ….

 

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി മോളുടെ പേരിടീൽ ചടങ്ങ് ഒക്കെ വന്നു…. ചേട്ടൻ മോൾക്ക് ജ്യോതി എന്ന് പേരിട്ടു.. വീട്ടിൽ ജോമോൾ എന്ന് വിളിക്കും അത് ഞാൻ ആണ് ഇട്ടത്.. ജോയുടെ മോൾ അല്ലെ ജോമോൾ.. അങ്ങനെ ചടങ്ങു ഒക്കെ കഴിഞ്ഞു അതികം വൈകാതെ ഞാൻ വീണ്ടും ചേട്ടന്റെ വീട്ടിലേക്ക് വന്നു കൂടെ അമ്മയും ഉണ്ട്….. സിതാരയും വരാറുണ്ട് ഒരിക്കൽ അവൾ വന്നു കുറച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു..

 

കുഞ്ഞിന് പാൽ കൊടുത്തു ഉറക്കിയിട്ട് അമ്മയോട് പറഞ്ഞു ഞാനും സിതാരയും കൂടി കായൽ ഭാഗത്ത് ചെന്നിരുന്നു..

 

സിതാര : ഡീ ഒരു കാര്യം ഉണ്ട്.. എന്നെ ഇന്ന് ജോ വിളിച്ചു.. നിന്റെ കുഞ്ഞിന്റെ കാര്യം ഒക്കെ ചോദിച്ചു

 

ഞാൻ : മ്മ് എന്നിട്ട്.

 

സിതാര : ആ കൊച്ചിനും കുഞ്ഞിനെ കാണണം എന്ന്.. ഇങ്ങോട്ട് ഒന്നു വന്നോട്ടെ എന്ന്..

 

ഞാൻ : വേണ്ട.. ഇനി കാണണ്ട.. അത് ശെരിയാവില്ല.. ഞാൻ എങ്ങനേലും ആണ് പിടിച്ചു നിക്കുന്നത് ആ കൊച്ചു വന്നാൽ പിന്നെ ശെരിയാകില്ല

 

സിതാര : എങ്കിലും കഷ്ടം അല്ലേടി.. ആ കൊച്ചിന്റെ കൂടി അല്ലെ

 

ഞാൻ : അത് ജോ അറിഞ്ഞില്ലല്ലോ.. അറിയണ്ട

 

സിതാര : എന്നാലും..

 

ഞാൻ : നി ആയിട്ടൊന്നും പറയരുത്

 

സിതാര : എന്തിനാ പറേണത് ആ കണ്ണ് കണ്ടോ.. അത് കണ്ടിട്ട് എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല

 

ഞാൻ : എനിക്ക് ജീവിതകാലം മൊത്തോം ഓർക്കാനും സ്നേഹിക്കാനും എന്റെ മോളു മതി..

 

അങ്ങനെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ അവളെ ജോ വിളിച്ചു…

കട്ട്‌ ചെയ്യാൻ ഞാൻ പറഞ്ഞു എങ്കിലും അവൾ എടുത്തു എന്തൊക്കെയോ മാറി നിന്ന് സംസാരിച്ചു.. ശേഷം

 

സിതാര : ഡീ ആ കൊച്ചിനെ ഒന്നു video കാൾ എങ്കിലും ഒന്നു ചെയ്ത് കാണിക്കാൻ.. കഷ്ടം അല്ലേടി

 

ഞാൻ : വേണ്ട

 

സിതാര : ഇപ്പോൾ മോൾ ഉറങ്ങിയല്ലേ ഞാൻ കാണിച്ചോളാം നി വരണ്ട..

 

ഞാൻ : എന്തെങ്കിലും ചെയ്യ്..

 

അവൾ അകത്തേക്ക് കയറി ജോയെ വീഡിയോകള് ചെയ്തു കുഞ്ഞിനെ കാണിച്ചു.. കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നു അവളുടെ മുഖതും വല്ലാത്ത വിഷമം..

 

ഞാൻ : കാണിച്ചോ

 

സിതാര : മ്മ്

 

ഞാൻ : എന്ത് പറഞ്ഞു

 

സിതാര : ഒന്നുമില്ല

 

ഞാൻ : നിനക്കെന്ത് പറ്റി

 

അവൾ അതിനുത്തരം ഒന്നും പറയാതെ അവൾ അവളുടെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു.. ജോ.. വീഡിയോകോള്ളിൽ അവൾ സ്ക്രീൻ ഷോട്ട് എടുത്തതാണ്.. ജോയുടെ കണ്ണും നിറഞ്ഞിരിക്കുന്നു..

 

ഞാൻ : ആ കൊച്ചു എന്തിനാ കരയുന്നത്

 

സിതാര : എനിക്കരീല്ല.. കോപ്പ് ഒന്നും വേണ്ടായിരുന്നു.. രണ്ടും കൂടി ഇപ്പോൾ എന്റെ സ്വസ്ഥത കൂടി കളഞ്ഞു….

 

അങ്ങനെ വീണ്ടും കുറച്ചുനാളുകൾ കഴിഞ്ഞു.. ജോയുടെ ജോലി ഒക്കെ റെഡി ആയി.. അതും സിതാര വഴി ഞാൻ അറിഞ്ഞു.. ഇത് പറയാൻ ആയിരിക്കണം എന്നെ ഒരുപാട് വിളിച്ചിരുന്നു…. കുറച്ചു ഡേയ്‌സ് കഴിഞ്ഞു സിതാര എനിക്കൊരു പിക് അയച്ചു തന്നു കൂടെ ഒരു ഫോർവേഡഡ് വോയിസ്‌ മെസ്സേജ്..

 

ജോ ആണ്.. പൈലറ്റ് യൂണിഫോമിൽ നിക്കുന്ന പിക്.. എനിക്ക് അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ജോയുടെ ഏറ്റവും വലിയ ആഗ്രഹം അത് നടന്നു.. പിന്നെ ഉള്ള വോയിസ്‌ മെസ്സേജ്…

Leave a Reply

Your email address will not be published. Required fields are marked *